Please enable javascript.Aswathy Sreekanth,പത്മയെ പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപ് വരെ ജോലി ചെയ്തിരുന്നു, എനിക്കാണ് ഇപ്പോൾ ലോട്ടറിയടിച്ചത്! ചക്കപ്പഴത്തിൽ തുടരുമോയെന്ന ചോദ്യത്തിന് അശ്വതി ശ്രീകാന്തിന്റെ മറുപടി ഇങ്ങനെ - actress aswathy sreekanth s reply about chakkapazham went viral - Samayam Malayalam

പത്മയെ പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപ് വരെ ജോലി ചെയ്തിരുന്നു, എനിക്കാണ് ഇപ്പോൾ ലോട്ടറിയടിച്ചത്! ചക്കപ്പഴത്തിൽ തുടരുമോയെന്ന ചോദ്യത്തിന് അശ്വതി ശ്രീകാന്തിന്റെ മറുപടി ഇങ്ങനെ

Samayam Malayalam 7 Jun 2021, 8:51 am
Subscribe

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടിയായി മാറുകയായിരുന്നു ചക്കപ്പഴം. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന സ്വഭാവികമായ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് സംവിധായകന്‍.

actress aswathy sreekanth s reply about chakkapazham went viral
പത്മയെ പ്രസവിക്കുന്നതിന് ഒരാഴ്ച മുൻപ് വരെ ജോലി ചെയ്തിരുന്നു, എനിക്കാണ് ഇപ്പോൾ ലോട്ടറിയടിച്ചത്! ചക്കപ്പഴത്തിൽ തുടരുമോയെന്ന ചോദ്യത്തിന് അശ്വതി ശ്രീകാന്തിന്റെ മറുപടി ഇങ്ങനെ
അവതാരകയായ അശ്വതി ശ്രീകാന്തിനെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ചചക്കപ്പഴമെന്ന ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിലും പരീക്ഷണം നടത്തിയത്. ശ്രീകുമാറിനൊപ്പമായിരുന്നു അരങ്ങേറ്റം. തുടക്കത്തില്‍ ആശങ്കകളുണ്ടായിരുന്നുവെങ്കിലും എല്ലാവരും പിന്തുണയുമായി കൂടെ നിന്നതോടെ അത് മാറുകയായിരുന്നു. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് അശ്വതി. രണ്ടാമതും അമ്മയാവാനുള്ള തയ്യാറെടുപ്പിലാണെന്ന് താരം പറഞ്ഞിരുന്നു. തന്റെ ആരോഗ്യത്തെക്കുറിച്ചും ചക്കപ്പഴത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞായിരുന്നു അശ്വതി എത്തിയത്.

ലോട്ടറിയാണ്

ലോട്ടറിയാണ്

ചക്കപ്പഴം എന്നാണ് ചിത്രീകരണം പുനരാരംഭിക്കുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എങ്ങനെയെങ്കിലും ചിത്രീകരണം തുടങ്ങാനായും പറഞ്ഞിരുന്നു. സുരക്ഷയൊക്കെ നോക്കിയേ ചെയ്യാനാവൂ, മാസ്‌ക് വെച്ച് അഭിനയിക്കാനാവില്ലല്ലോ, മാത്രമല്ല ഒരുപാട് പേര്‍ ഒരുമിച്ച് ചേരുന്നതുമാണല്ലോ. ശരിക്കും ലോട്ടറി അടിച്ചത് എനിക്കാണ്. എല്ലാവര്‍ക്കും ജോലിക്ക് പോവാന്‍ പറ്റാത്തതിന്റെ വിഷമമാണ്. എനിക്ക് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ഗ്യാപ് കിട്ടിയതിന്റെ സന്തോഷമാണ്. ഗര്‍ഭാവസ്ഥയില്‍ മുഴുവനും ജോലി ചെയ്യണമെന്നൊക്കെ തീരുമാനിച്ചയാളാണ് ഞാന്‍. പെട്ടെന്നൊരു ഗ്യാപ് കിട്ടിയപ്പോള്‍ സന്തോഷം തോന്നി. വീട്ടിലിരിക്കാനും സെല്‍ഫ് പാംപറിങ്ങുമൊക്കെ ചെയ്യാനുള്ള അ വസരമാണ് ലഭിച്ചത്. യോഗ പ്രാക്ടീസൊക്കെ തുടങ്ങി. ഓണ്‍ലൈനിലൂടെയാണ് പഠനം. പാട്ട് കേള്‍ക്കുക, പിന്നെ മറ്റൊരു വിനോദം പഴയ സിനിമകള്‍ കാണുന്നതാണെന്നും അശ്വതി പറയുന്നു.

തുടരുമോ?

തുടരുമോ?

ചേച്ചിയുടെ മുടി സൂപ്പറാണെന്ന് പറഞ്ഞപ്പോള്‍ ഇതിനകത്ത് എന്തെങ്കിലും കുരുങ്ങിയാല്‍ അഴിച്ചെടുക്കാന്‍ ഞാന്‍ പെടുന്ന പാട്. ചക്കപ്പഴത്തിലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിനും അശ്വതി മറുപടി നല്‍കിയിരുന്നു. 7ാം മാസത്തിലേക്ക് കടന്നിട്ടേയുള്ളൂ. പത്മയെ പ്രഗന്റായിരുന്ന സമയത്ത് അവസാന ആഴ്ച വരെ വര്‍ക്ക് ചെയ്തിരുന്നു. ദുബായില്‍ ആര്‍ജെയായിരുന്നു അന്ന്. ഈ പ്രാവശ്യവും മാക്‌സിമം ചെയ്യണമെന്നാണ് വിചാരിക്കുന്നത്. എനിക്ക് ലൊക്കേഷന്‍ വളരെ അടുത്താണ്. പ്രശ്‌നങ്ങളൊന്നുമില്ല നിലവില്‍. കുറച്ച്‌നാള്‍ കൂടി ഷൂട്ടിന് പോവണമെന്നാണ് ആഗ്രഹിക്കുന്നത്.

ഇനിയില്ല

ഇനിയില്ല

കോമഡി സൂപ്പര്‍നൈറ്റ് ഇനിയും തുടങ്ങുമോയെന്ന് ചോദിച്ചപ്പോള്‍ അയ്യോ, അത് സ്വരം നന്നാവുന്നതിന് മുന്‍പ് പാട്ട് നിര്‍ത്തിയതാണെന്നായിരുന്നു അശ്വതി പറഞ്ഞത്. അശ്വതിയും സുരാജും തമ്മിലുള്ള കെമിസ്ട്രി ഗംഭീരമാണ്, ഇപ്പോഴും പഴയ എപ്പിസോഡുകളൊക്കെ കാണാറുണ്ടെന്നും ആരാധിക പറഞ്ഞിരുന്നു. കുറേയായില്ലേ, ഇനി നിര്‍ത്തിക്കൂടേയെന്ന് നിങ്ങള്‍ ചോദിക്കും മുന്‍പ് നിര്‍ത്തിയതാണ്. ടാഗ് ചെയ്യുന്ന സ്റ്റോറികളൊക്കെ നോക്കാറുണ്ട്.

സെപ്റ്റംബർ ബേബി

സെപ്റ്റംബർ ബേബി

ഈ വീഡിയോ കഴിയുമ്പോഴുള്ള കോമഡിയുണ്ട്. കൃത്യമായി മെസ്സേജും കാര്യങ്ങളുമൊക്കെ പങ്കുവെക്കുന്ന കുറേപേരുണ്ട്. പറയാതെ എന്തിനാണ് ലൈവ് വന്നതെന്ന് ചോദിച്ച് അവരെല്ലാം കൂടെയൊരു വരവുണ്ട്. വാവയെ വെല്‍കം ചെയ്യാനായില്ല, ഇനിയും 3 മാസമുണ്ട്. സെപ്റ്റംബര്‍ ഫസ്റ്റ് വീക്കാണ് ഡോക്ടര്‍ പറഞ്ഞ ഡേറ്റ്. പത്മ ജനിച്ചതും സെപ്റ്റംബറിലായിരുന്നു. അടുത്തയാളും സെപ്റ്റംബര്‍ ബേബിയാവുമെന്നാണ് കരുതുന്നതെന്നുമായിരുന്നു താരം പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ