ആപ്പ്ജില്ല

ഒരുരാത്രി കൂടെക്കഴിയാമോയെന്നായിരുന്നു അയാൾ ചോദിച്ചത്! പരസ്യത്തിൽ അഭിനയിക്കുന്നതിനിടെ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജസീല പർവീൻ പറഞ്ഞത്?

അഭിനയ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ചുള്ള ജസീല പർവീന്റെ വാക്കുകൾ സോഷ്യൽമീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പറയാം നേടാം എപ്പിസോഡിലാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.

Samayam Malayalam 9 May 2022, 11:19 am
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ജസീല പര്‍വീന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി സജീവമാണ് താരം. സ്റ്റാര്‍ മാജിക്കിലും എത്താറുണ്ട് ജസീല. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചും താരം കൈയ്യടി നേടിയിരുന്നു. അന്യഭാഷ താരമാണെങ്കിലും മലയാളികള്‍ ഇരുകൈ നീട്ടി സ്വീകരിക്കുകയായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞുള്ള ജസീലയുടെ അഭിമുഖത്തിന്റെ പ്രമോ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പരിപാടിയായ പറയാം നേടാമിലൂടെയായാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Samayam Malayalam actress jaseela prveen shared about the bad incidents from her career in parayam nedam
ഒരുരാത്രി കൂടെക്കഴിയാമോയെന്നായിരുന്നു അയാൾ ചോദിച്ചത്! പരസ്യത്തിൽ അഭിനയിക്കുന്നതിനിടെ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജസീല പർവീൻ പറഞ്ഞത്?


ഉമ്മ ചോദിച്ചു

സഹോദരനെപ്പോലെ കാണുന്നയാളില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയതായിരുന്നു അന്ന്. നമ്മളൊന്നിച്ച് വര്‍ക്ക് ചെയ്തതാണ്. അതേക്കുറിച്ചൊക്കെ പറഞ്ഞിരിക്കുന്നതിനിടയിലാണ് എന്നോട് ഉമ്മ ചോദിച്ചത്. ഫോട്ടോസൊക്കെ കാണിച്ചിരുന്നു, ആ സമയത്താണ് ആള്‍ വന്ന് ഉമ്മ വെച്ചോട്ടെയെന്ന് ചോദിച്ചത്. ഞാന്‍ ഡോര്‍ തുറക്കാന്‍ പോയെങ്കിലും എന്നെ വിടുന്നുണ്ടായിരുന്നില്ല.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ ജസീലയോട് ചോദിച്ചിരുന്നു. ഇടയ്ക്ക് ഞാനിങ്ങെനെയായി ആളെ കണ്ടെത്തും, പിന്നെ കമ്മിറ്റാവാതെ പോവും. എത്ര പോരെ അങ്ങനെ കണ്ടെത്തിയെന്നായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. അങ്ങനെ മൂന്നാല് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇനി വിവാഹം വൈകിപ്പിക്കേണ്ടെന്നുള്ള ഉപദേശവും എംജി ജസീലയ്ക്ക് നല്‍കുന്നുണ്ട്.

പരസ്യ ചിത്രീകരണത്തിനിടയില്‍

ഒരു ആഡ് ഷൂട്ടിനിടയിലാണ് വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നത്. ബാംഗ്ലൂരില്‍ നിന്നായിരുന്നു ഞാന്‍ വരുന്നത്. കോഡിനേറ്ററിന്റെ സുഹൃത്തും അന്ന് എനിക്കൊപ്പം യാത്രയിലുണ്ടായിരുന്നു. അതിനിടയിലാണ് അയാള്‍ ഒരു രാത്രി ഒന്നിച്ച് കഴിയാമോയെന്ന് ചോദിച്ചത്. ഇതേക്കുറിച്ച് പറയാന്‍ കോഡിനേറ്ററെ വിളിച്ചപ്പോള്‍ ഒരുരാത്രിയല്ലേ, അഡ്ജസ്റ്റ് ചെയ്തൂടേയെന്നായിരുന്നു ചോദിച്ചത്. എത്ര പൈസയാണ് അയാള്‍ പറഞ്ഞതെന്നും ചോദിച്ചിരുന്നു.

ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്

ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധാലുവാണ് ജസീല. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പങ്കുവെക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായും താരമെത്താറുണ്ട്. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ജസീല. സിനിമ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞുള്ള പറയാം നേടാം എപ്പിസോഡ് മിസ്സാക്കരുതെന്നുള്ള പോസ്റ്റും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Video-തമ്പിയെ നിർത്തി പൊരിച്ച് ഹരി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ