ആപ്പ്ജില്ല

ആണായി ജനിച്ചു പെണ്ണായി മാറിയ എയിൻ; നിങ്ങൾക്ക് പിരീഡ്‌സുണ്ടോ എന്ന് ചോദിച്ചവർ നിരവധി; ഇഷ്ടമല്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്ന് തന്നെ പറയാൻ പഠിക്കണം!

നടിയായും ട്രാൻസ് മോഡലായും പ്രേക്ഷകർക്ക് പരിചിതയാണ് എയിൻ ഹണിയെ. കൊച്ചി സ്വദേശിയാണ് എയിൻ. വളരെ പ്രതിസന്ധികൾ അതിജീവിച്ചാണ് നമ്മൾ ഇന്നു കാണുന്ന സെലിബ്രിറ്റി മോഡലായി എയിൻ മാറിയത്. അടുത്തിടെ അമൃത ടിവിയിൽ പറയാം നേടാം ഷോയിൽ എത്തവേയാണ് വിവാഹജീവിതത്തെക്കുറിച്ചും, ട്രാൻസ് ജീവിതത്തെകുറിച്ചുമെല്ലാം എയിൻ പറഞ്ഞത്. വിവാഹിതയാണ്, ആള്‍ ഖത്തറിലാണ്. കുടുംബാംഗങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും എയിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ജോഷ് ടോക്കിനു നൽകിയ ചാറ്റ് ഷോയിലാണ് താൻ ചെറുപ്പത്തിൽ തന്നെ ഗ്യാങ് റേപ്പിന് ഇരയായിട്ടുണ്ട് എന്ന് എയിൻ പറയുന്നത്. വിശദമായി വായിക്കാം. ALSO READ: തന്‍റെ ഇളയ മകന്‍റെ വിവാഹമെന്ന് സീമ ജി നായർ; കാരണവസ്ഥാനത്ത് നിന്നത് മൂത്തമകൻ ആരോമൽ!! യാതൊരു ആർഭാടങ്ങളും ഇല്ലാതെ സിംപിൾ ആയൊരു കല്യാണം!

Samayam Malayalam 29 Dec 2021, 1:21 pm

Samayam Malayalam ain honey aarohi s opens up about her life viral video
ആണായി ജനിച്ചു പെണ്ണായി മാറിയ എയിൻ; നിങ്ങൾക്ക് പിരീഡ്‌സുണ്ടോ എന്ന് ചോദിച്ചവർ നിരവധി; ഇഷ്ടമല്ലാത്ത കാര്യങ്ങൾ ഇഷ്ടമല്ല എന്ന് തന്നെ പറയാൻ പഠിക്കണം!

ആരാണ് എയിൻ

എയിൻ ഹണി ആരോഹി കൊച്ചി സ്വദേശിയാണ് ട്രാൻസ് മോഡലും.

നാല് ചേച്ചിമാരുടെ ഏറ്റവും ഇളയ സഹോദരനായി ജനിച്ചതാണ് ഞാൻ. അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ നേരത്തെ മരിച്ചു. അമ്മയാണ് എല്ലാവരെയും വളർത്തിയത്. സ്‌കൂൾ കാലഘട്ടത്തിലും കുട്ടി ആയിരുന്നപ്പോഴും എല്ലാവരിൽ നിന്നും സങ്കടങ്ങൾ മാത്രമാണ് കിട്ടിയിരുന്നത്. എന്റെ കാര്യങ്ങളിൽ ഇടപെടാനോ സംസരിക്കാനോ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ചെറുപ്പം എന്നോർക്കുമ്പോൾ വളരെ സങ്കടമാണ് ഇപ്പോഴും. നാട് എന്നോർക്കുമ്പോൾ പേടിയാണ്.- എയിൻ പറയുന്നു.

ചെറുപ്പത്തിലേക്ക് പോകണ്ട

ചെറുപ്പത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ആകില്ല. അത്രയും വേദനകൾ അനുഭിച്ചിട്ടുണ്ട്. അന്നൊക്കെ ലുക്കിൽ ആൺകുട്ടി ആയി തോന്നിയിരുന്നു എങ്കിലും, പെണ്ണിന്റെ സ്വഭാവം ആയിരുന്നു എന്നും എനിക്ക്. സ്‌കൂളിൽ ഉള്ള സാറന്മാരും ഒക്കെയും കളിയാക്കിയിരുന്നു. പഠിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഒരുപാട് ടോർച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. സീനിയേഴ്സ് ആയ കുട്ടികൾ സെക്സ്ഷുവലി മോശമായി എന്നോട് പെരുമാറിയിട്ടുണ്ട്. പരാതി പറയാൻ ചെന്ന ആളുകളും എന്നോട് അതെ രീതിയിൽ പെരുമാറിയിരുന്നു.

നേരിടേണ്ടി വന്നത് ദുരനുഭവം

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കൂട്ടുകാർ എന്നെ ഗ്യാങ് റേപ്പിന് ഇരയാക്കിയത്. പത്താം ക്‌ളാസിൽ പഠിക്കുന്ന സീനിയേഴ്‌സാണ് എന്നോട് അങ്ങനെ ചെയ്തത്. കൂട്ടുകൂടാൻ ആണ് എന്നെ വിളിച്ചതെന്ന സന്തോഷത്തിലാണ് ഞാൻ അവർക്കൊപ്പം പോയത്. എന്നാൽ നേരിടേണ്ടി വന്നത് ദുരനുഭവം ആയിരുന്നു. പരാതി പറയാൻ ചെന്ന അധ്യാപകനും മോശമായി എന്നോട് പെരുമാറി. എന്നോട് സർജറിയെ പറ്റി ആളുകൾ ചോദിക്കുമ്പോഴും എങ്ങനെ ഇവർക്ക് ഇതൊക്കെ ഇങ്ങനെ ചോദിയ്ക്കാൻ കഴിയുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. നിങ്ങൾക്ക് പിരീഡ്‌സുണ്ടോ, നിങ്ങൾക്ക് അവിടെ എങ്ങനെയാണ് സോഫ്റ്റാണോ എന്നുള്ള ചോദ്യങ്ങളും കേട്ടിട്ടുണ്ട്.

ഇപ്പോ അതോർക്കുമ്പോൾ

കേട്ട ചോദ്യങ്ങൾ ഇന്ന് ഓർക്കുമ്പോൾ വളരെ മോശമായി തോന്നാറുണ്ട്. സ്‌കൂളിൽ പോകാൻ പേടി ആയിരുന്നു. പാടത്തൊക്കെ ഇരുന്നിട്ട് വീട്ടിൽ പോകുമായിരുന്നു. അമ്മ ഒരു പഴയ ആളായിരുന്നു പാവവും. എനിക്ക് ഉണ്ടായ ഉപദ്രവങ്ങൾ ഇന്നും കുട്ടികൾ നേരിടുന്നുണ്ടാകും. നമ്മൾ അറിയുന്നില്ല അതൊന്നും. നമ്മുടെ കുട്ടികളോട് ഇപ്പോഴും സുഹൃത്തുക്കളയി ഇരിക്കുക.

ഞാൻ എന്നെ തന്നെ തെറ്റായി ചിന്തിക്കുന്ന ആളായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം ആണ് ഒരു പ്രണയത്തിൽപെടുന്നത്.

വേദന സഹിക്കാൻ തയാർ

മൂന്നുവർഷം ആയിരുന്നു ആ ബന്ധം ഉണ്ടായിരുന്നത്. ഞാൻ അയാളെ ഒരുപാട് സ്നേഹിച്ചു. എന്നാൽ അയാളുടെ വീട്ടിൽ നിന്നും എനിക്ക് കിട്ടിയതും മോശമായ അനുഭവങ്ങൾ ആയിരുന്നു. കൊല്ലും എന്നുള്ള ഭീഷണിയും ഉണ്ടായിരുന്നു. എന്റെ വീട്ടിലെ ആളുകളെ ഉപദ്രവിക്കും എന്ന സ്ഥിതി ആയപ്പോഴാണ് ആ ബന്ധത്തിൽ നിന്നും മാറുന്നത്. പിന്നീട് കൊച്ചിയിൽ എത്തിയ സമയത്താണ് ഒരു ട്രാൻസിനെ പരിചപ്പെടുന്നത്. ആ വ്യക്തിയിൽ നിന്നുമാണ് പെണ്ണിലേക്ക് എത്താൻ ആകും എന്ന് മനസിലാകുന്നത്.

പെണ്ണിലേക്കുള്ള യാത്ര തുടങ്ങുന്നത് അവിടെ നിന്നുമാണ്. എട്ടുമണിക്കൂർ ആണ് സർജറി നീണ്ടു നിന്നത്. ആ സമയവും ഞാൻ അറിഞ്ഞിരുന്നില്ല വേദനകൾ. പക്ഷെ എത്ര വേദന ഉണ്ടെങ്കിലും അത് സഹിക്കാൻ ഞാൻ തയ്യാറായിരുന്നു. എയിൻ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ