Please enable javascript.Devaprasad And Wife Interview,അതേ 2-ാം വിവാഹമാണ്, കുഞ്ഞും ഉണ്ട്; അനൂപ് എന്റെ സഹോദരനാണ്; ധന്യയുമായുള്ള വിവാഹം, അനൂപുമായുള്ള ബന്ധം-ദേവ പറയുന്നു - aniyathipravu serial actor devaprasad and wife dhanya s exclusive talk after their wedding - Samayam Malayalam

അതേ 2-ാം വിവാഹമാണ്, കുഞ്ഞും ഉണ്ട്; അനൂപ് എന്റെ സഹോദരനാണ്; ധന്യയുമായുള്ള വിവാഹം, അനൂപുമായുള്ള ബന്ധം-ദേവ പറയുന്നു

Edited byഋതു നായർ | Samayam Malayalam 13 Nov 2023, 7:42 am
Subscribe

എന്നെക്കാളും ശത്രുക്കൾ ഇവൾക്ക് ആണ്. ഇവളുടെ കാര്യം അറിയുന്ന ആളുകൾ വളരെ കുറവാണ്. എന്റെ സുഹൃത്തുക്കൾ ഒരിക്കലും മോശം പറയില്ല, അപ്പോൾ ഇവളെ അത്രയും അറിയുന്ന ആളുകൾ ആണ് മോശം കമന്റുകൾ വന്ന് പറയുന്നത്. 

aniyathipravu serial actor devaprasad and wife dhanya s exclusive talk after their wedding
അതേ 2-ാം വിവാഹമാണ്, കുഞ്ഞും ഉണ്ട്; അനൂപ് എന്റെ സഹോദരനാണ്; ധന്യയുമായുള്ള വിവാഹം, അനൂപുമായുള്ള ബന്ധം-ദേവ പറയുന്നു
അനിയത്തിപ്രാവിലെ ശ്രീനാഥിനെ അറിയാത്ത സീരിയൽ പ്രേമികൾ കുറവായിരിക്കും. ദേവപ്രസാദ്‌ എന്ന നടൻ ആണ് ശ്രീനാഥ് എന്ന കഥാപാത്രം മികവുറ്റതാക്കുന്നത്. ഇക്കഴിഞ്ഞ വാരമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. നർത്തകി കൂടിയായ ധന്യ ആണ് ദേവന്റെ ഭാര്യ ആയി എത്തിയത്. പ്രണയവിവാഹം ആയിരുന്നു ഇരുവരുടെയും. ധന്യയുടെ രണ്ടാം വിവാഹം ആയിരുന്നവെങ്കിലും വീട്ടിൽ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. ഇരുവരുടെയും വിശേഷങ്ങളിലേക്ക്.

പരിചയക്കാരായിരുന്നു

 പരിചയക്കാരായിരുന്നു

പ്രണയവിവാഹം എന്ന് പറയുന്നതിനേക്കാളും ലവ് കം അറേഞ്ചഡ് വിവാഹം എന്ന് പറയാൻ ആണ് ഇഷ്ടം കാരണം ഞങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നു. ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് പലകാര്യങ്ങളും സാമ്യതകൾ ഉണ്ടെന്നു മനസിലാകുന്നത്. ഒരേ തോണിയിൽ യാത്ര ചെയ്യുന്നവർ എന്ന് തോന്നി. കോളേജിലും സ്‌കൂളിൽ ഒക്കെ പഠിക്കുന്ന സമയവും ഒക്കെ ധന്യയെ തനിക്ക് അറിയാമായിരുന്നു. എന്നാൽ പ്രണയം തുറന്നുപറയാൻ സാധിച്ചിരുന്നില്ല- പക്ഷെ വര്ഷങ്ങള്ക്കിപ്പുറം ഇങ്ങനെയെത്തി എന്നാണ് ദേവ പറയുന്നത്.

മെസേജ് അയച്ചു പരിചയം പുതുക്കി

 മെസേജ് അയച്ചു പരിചയം പുതുക്കി

ഇവളുടെ പേരും കാര്യങ്ങളും ഒക്കെ എനിക്ക് അറിയാമായിരുന്നു എന്നാൽ ഒരിക്കൽ പോലും പ്രണയം തുറന്നുപറയാൻ സാധിച്ചില്ല. അങ്ങനെ ഞാൻ ഗൾഫിലേക്ക് പോയി. പിന്നെ എപ്പോഴോ ഫേസ്‌ബുക്കിൽ ഇവളെ കണ്ടപ്പോൾ ഞാൻ ആണ് ഇവൾക്ക് മെസേജ് അങ്ങോട്ട് അയക്കുന്നത്. അന്ന് ഇവളുടെ വിവാഹം ഒക്കെ കഴിഞ്ഞിരുന്നു. ബാക്കി കാര്യങ്ങൾ ഒന്നും അറിയുമായിരുന്നില്ല. ആദ്യം എനിക്ക് റിപ്ലൈ തന്നില്ല. പിന്നെയും മെസേജ് അയച്ചപ്പോൾ ഒരിക്കൽ മറുപടി തന്നു.

ഇവളുടെ രണ്ടാം വിവാഹം

 ഇവളുടെ രണ്ടാം വിവാഹം

പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ആളുകൾ ആയിരുന്നു. ഞാൻ എന്റെ സങ്കടം എല്ലാം തുറന്നുപറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾ അവളുടെ ദുഃഖം എന്നോട് പറയുന്നത്. അങ്ങനെയാണ് ഞങ്ങൾ ഒരേ വള്ളത്തിൽ യാത്ര ചെയ്യുന്നവർ എന്ന് തോന്നിയത്. ഇവളെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പിന്നെ എപ്പോഴോ പറഞ്ഞു എന്നാൽ വീട്ടിൽ സമ്മതിക്കുമോ എന്ന ഭയം ഉണ്ടായി. ഇവൾ മാരീഡ് ആണ്. ഒരു കുഞ്ഞും ഉണ്ട്. മോനാണ് അവൻ സെക്കൻഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു- ദേവ പറഞ്ഞു.

അമ്മ സമ്മതിച്ചാൽ വിവാഹം

അമ്മ സമ്മതിച്ചാൽ വിവാഹം

വീട്ടിൽ ഇങ്ങനെ ഒരു ബന്ധം അവതരിപ്പിക്കുമ്പോൾ അത് എങ്ങനെ ആളുകൾ എടുക്കും എന്ന ഭയം എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. എന്റെ അമ്മയോ അച്ഛനോ ഒരിക്കലും അംഗീകരിക്കില്ല എന്നാണ് ഞാൻ ഉറപ്പിച്ചത്, ഞാനത് അവളോട് പറയുകയും ചെയ്തതതാണ്. ഒരു നാട്ടുകാർ ആയതുകൊണ്ട് പരസ്പരം നമ്മൾക്ക് അറിയാം. വീട്ടിൽ കാര്യങ്ങൾ എല്ലാം പറഞ്ഞു. അമ്മയ്ക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ വിവാഹം കഴിക്കും എന്നാണ് അമ്മയോട് പറഞ്ഞത്.

അമ്മയ്ക്ക് ഇഷ്ടമായി അങ്ങനെ വിവാഹത്തിലേക്ക്

 അമ്മയ്ക്ക് ഇഷ്ടമായി അങ്ങനെ വിവാഹത്തിലേക്ക്

അമ്മ അവളെ കാണാൻ പോയി, അവർക്ക് ഇഷ്ട്ടമായി പിന്നെ ഞങ്ങൾക്ക് ഒന്നും നോക്കാൻ ഉണ്ടായിരുന്നില്ല- ദേവ പറയുന്നു.

ദേവേട്ടന് വേണ്ടി ഈ ബന്ധം അംഗീകരിച്ചതല്ല വീട്ടുകാർ അല്ലാതെ തന്നെ അവർ ഓകെ ആയിരുന്നു. എന്റെ മോനെ സ്വന്തം വീട്ടിലെ കുട്ടി ആയിട്ടാണ് കാണുന്നത്- ധന്യ പറയുന്നു.

മോൻ ഞാനുമായി നല്ല സെറ്റ് ആണ്. ഞങ്ങൾ കൂട്ടുകാരെപോലെയാണ് ദേവ പറയുമ്പോൾ ദേവേട്ടൻ സാധാരണ ഒരു ആളെപ്പോലെയല്ല, ആൾക്ക് ചില ശീലങ്ങൾ ഉണ്ട് അതിന്റെ രീതിയിൽ മാത്രമാണ് ആള് മുൻപോട്ട്പോവുക എന്നാണ് ധന്യക്ക് പറയാൻ ഉള്ളത് - ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് ഇരുവരും മനസ്സ് തുറന്നത്..

അതേസമയം നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണൻ തന്റെ സഹോദരൻ ആണെന്നും ദേവ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ