ആപ്പ്ജില്ല

ജീവിതത്തിലെ സുപ്രധാനഘട്ടത്തിലേക്ക് കടക്കുന്നു; സന്തോഷവാർത്തയുമായി ഹരിത!

പത്തിരുപതു വർഷമായി മുംബൈയിൽ സ്ഥിര താമസമാക്കിയ ഹരിത ഇപ്പോൾ ഷൂട്ടിങ് തിരക്കുകളുമായി ഒട്ടുമിക്കസമയവും കേരളത്തിലാണ്. ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നുള്ള വീഡിയോ ആണ് ഹരിത ഇപ്പോൾ പങ്കിട്ടത്.

Samayam Malayalam 2 Oct 2023, 12:38 pm
കുടുംബശ്രീ ശാരദയിലെ സുസ്മിതയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ഹരിത നായർ . സോഷ്യൽ മീഡിയയിലും സജീവമായ നടി തന്റെ ആരാധകരുമായി മിക്ക വിശേഷങ്ങളും പങ്കിടാറുണ്ട്. ഇത്തവണ,തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യത്തെകുറിച്ചാണ് സുസ്മിത പറയുന്നത്.
Samayam Malayalam haritha nair



തന്റെ വിവാഹം ഉടനെ ഉണ്ടാകുമെന്നാണ് ഹരിത ഒരു പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. മനോഹരമായ ഒരു വീഡിയോയ്ക്ക് ഒപ്പമാണ് ഹരിത പുതിയ ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം പങ്കുവച്ചത്.




വിവാഹവാർത്ത പുറത്തുവന്നതോടെ നിരവധി താരങ്ങളും ആരാധകരുമാണ് ഹരിതക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. മുംബൈ മലയാളിയാണ് ഹരിത നായർ ആണ്. പാലക്കാടാണ് ജന്മദേശം എങ്കിലും വളർന്നതും പഠിച്ചതുമെല്ലാം മുംബൈയിലാണ്.

മിസ് ചെന്നൈ, മിസ് കേരള വിജയി കൂടിയായ ഹരിത അഭിനയത്തിലേക്ക് എത്തുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.പരസ്യങ്ങളും ആൽബങ്ങളിലും മാത്രമായി തിളങ്ങിയ ഹരിത പുതുമുഖ നായിക ആയിട്ടാണ് ചെമ്പരത്തിയിൽ എത്തിയത്.

കുടുംബശ്രീ ശാരദയ്ക്ക് മുൻപ് ചെമ്പരത്തി പരമ്പരയിലെ ഗംഗ എന്ന കഥാപാത്രത്തെയാണ് സുസ്മിത അവതരിപ്പിച്ചത്. വില്ലത്തി വേഷത്തിലാണ് ചെമ്പരത്തിയിൽ താരം എത്തിയത്. ഇത്തവണയും വില്ലത്തി വേഷത്തിലാണ് ഹരിത സ്‌ക്രീനിൽ നിറയുന്നത്.

ചെമ്പരത്തിയിൽ കല്യാണിയ്ക്ക് വെല്ലുവിളി ആയിട്ടാണ് ഗംഗയുടെ റോൾ എങ്കിൽ ഇവിടെ ശാലിനിക്ക് എതിരായി നിലകൊള്ളുന്ന സുസ്മിതയാണ് ഹരിത.

ആര്‍ട്ടിക്കിള്‍ ഷോ