ആപ്പ്ജില്ല

മകൾ ഏറ്റവും അടുത്ത കൂട്ടുകാരി; ദൈവത്തിനോട് ഒരു കാര്യം മാത്രമാണ് ആവശ്യപെട്ടത്; ദൈവം തനിക്ക് തന്ന നിധിയാണ് മകളെന്ന് ലേഖ എംജി ശ്രീകുമാർ!

ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ല. അമേരിക്കയിൽ പോയി മകളെ കാണാൻ പറ്റുന്നില്ല. ഞാനാകെ വിഷാദത്തിലായി. ആ സമയത്താണ് യൂ ട്യൂബ് തുടങ്ങാൻ ശ്രീക്കുട്ടൻ പറയുന്നത്.

Samayam Malayalam 2 Nov 2021, 8:20 am
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ എന്നിവർ. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള എംജി ശ്രീകുമാറും ലേഖയും നടത്തിയ തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധേയം ആയിരുന്നു. തങ്ങൾക്ക് എതിരെ മോശം പ്രചാരണം നടത്തുന്നവർക്ക് എതിരെ ആയിരുന്നു വ്യക്തമായ മറുപടി നൽകികൊണ്ട് താര ദമ്പതികൾ എത്തിയതും. ഇരുവരുടെയും തുറന്നുപറച്ചിലുകൾക്ക് കൈയടിയാണ് സോഷ്യൽ മീഡിയാ നൽകിയത്. ഇപ്പോഴിതാ ലേഖ പങ്കുവച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. ALSO READ: ഒരിക്കലും ഒരമ്മയോട് ചോദിക്കാൻ പാടില്ലാത്തൊരു ചോദ്യമാണിത്; രണ്ടു പേരോടും ഇഷ്ടമാണ്; മഞ്ജുവിന്റെ കലക്കൻ മറുപടി!
Samayam Malayalam lekha sreekumar shares her one and only daughter pictures
മകൾ ഏറ്റവും അടുത്ത കൂട്ടുകാരി; ദൈവത്തിനോട് ഒരു കാര്യം മാത്രമാണ് ആവശ്യപെട്ടത്; ദൈവം തനിക്ക് തന്ന നിധിയാണ് മകളെന്ന് ലേഖ എംജി ശ്രീകുമാർ!


സൗന്ദര്യത്തിനു പിന്നിൽ

ഒരിക്കൽ റിയാലിറ്റി ഷോയിൽ വച്ച് പറഞ്ഞ അതെ ഉത്തരമാണ് തന്റെ സൗന്ദര്യ രഹസ്യത്തിനു മറുപടിയായി ലേഖ നൽകിയത്. എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെയുണ്ടെങ്കിൽ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടിൽ തല്ലു കൂട്ടലും ബഹളവും ആണെങ്കിൽ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നൽകിയത്. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്.

2000 ൽ ഇരുവരും

2000 ലാണ് ഇരുവരും വിവാഹിതർ ആകുന്നത്. അതിനു മുൻപ് ലിവിങ് റിലേഷനിൽ ആയിരുന്നു. "ഇന്നേ വരെ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തിൽ ഞാനും, എന്റെ സന്തോഷത്തിൽ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവൾ ചെയ്തു തരുന്നുണ്ട്. അവൾക്ക് ഇഷ്ടമുള്ളത് ഞാനും", എന്നാണ് ഒരിക്കൽ ശ്രീകുമാർ പറഞ്ഞത്.

ലേഖയുടെ പക്ഷം.

എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്. ഞാൻ അതിൽ വിശ്വസിക്കുന്നു. ശ്രീക്കുട്ടൻ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങൾ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോൾ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടർസ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം-

എന്നാണ് ലേഖയുടെ പക്ഷം.

​അടുത്തിടെ മകളെ കുറിച്ച്

ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് മകളെ കുറിച്ച് ലേഖ തുറന്നു പറഞ്ഞത്. "ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി", എന്നാണ് വിവാദങ്ങൾക്ക് ലേഖ പ്രതികരിച്ചത്.

​മകൾ അടുത്ത കൂട്ടുകാരി!

ഞാൻ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു എന്ന ക്യാപ്‌ഷൻ അടങ്ങിയ ഒരു ചിത്രമാണ് ലേഖ പങ്കുവച്ചത്. ഒപ്പം എല്ലാ മാതൃദിനത്തിനും, പെൺകുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. അവധിക്കാലങ്ങളിൽ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട് എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ആദ്യവിവാഹത്തെക്കുറിച്ചും!

ആദ്യ വിവാഹത്തെക്കുറിച്ചും മുൻപൊരിക്കൽ ലേഖ പറഞ്ഞിട്ടുണ്ട്. "ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തിൽ മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു"

ആര്‍ട്ടിക്കിള്‍ ഷോ