Please enable javascript.Rinku Tomy Shared Lovable Note On Muktha George Birthday : ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു മുക്ത; ഭാര്യയോടുള്ള സ്‌നേഹം അമൂല്യമെന്ന് റിങ്കു ടോമി!

ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു മുക്ത; ഭാര്യയോടുള്ള സ്‌നേഹം അമൂല്യമെന്ന് റിങ്കു ടോമി!

Authored byഋതു നായർ | Samayam Malayalam 19 Dec 2023, 8:46 am
Subscribe

2015 ഓഗസ്റ്റ് 30 നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മുൻപ് സിനിമ രംഗത്ത് വളരെ സജീവമായിരുന്നു മുക്ത. തമിഴ് സിനിമ മേഖലയിലും മുക്ത തിളങ്ങിയിരുന്നു.

rinku tomy and muktha
ബിഗ് സ്‌ക്രീൻ, മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മുക്ത. അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമായ മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ മുക്ത വിവാഹശേഷം സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. പിന്നീട് മകളുടെ ജനനവും അവളുടെ കാര്യങ്ങളും ഒക്കെ നോക്കി സമ്പൂർണ്ണ കുടുംബിനി ആയി മാറിയ മുക്ത ടെലിവിഷൻ സീരിയയിലൂടെയാണ് അഭിനയരംഗത്തേക്ക് തിരികെ വന്നത്.ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത നായകൻ. റിങ്കു നൽകുന്ന പൂർണ്ണ പിന്തുണയാണ് തന്റെ അഭിനയജീവിതത്തിന് മുതൽക്കൂട്ടെന്ന് പലവട്ടം മുക്ത തുറന്നുപറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മുക്തയുടെ പിറന്നാൾ ദിനം റിങ്കു പങ്കിട്ട വാക്കുകൾ ആണ് ശ്രദ്ധേയം. മുൻപും പലവട്ടം റിങ്കു ഭാര്യയെ കുറിച്ചുള്ള പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് എത്തിയിരുന്നു. ഞാൻ നിന്നെ അത്രയധികം സ്നേഹിക്കുന്നു മുക്ത എന്നാണ് റിങ്കു കുറിച്ചത്. മറുപടിയുമായി മുക്തയും എത്തുകയുണ്ടായി. ഒരിക്കൽ സ്റ്റാർ മാജിക് റോയലിറ്റി ഷോയിൽ വച്ച് മുക്ത പറഞ്ഞ വാക്കുകളെ സോഷ്യൽ മീഡിയ വളച്ചൊടിച്ചിരുന്നു. ആ സമയത്തും റിങ്കു പൂർണ്ണ പിന്തുണയാണ് മുക്തക്ക് നൽകിയത്.

ഭാര്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് റിങ്കു ടോമി പറഞ്ഞത്, നീ നല്ല ഒരു അമ്മയാണ് ഐ ലവ് യൂ എന്നാണ്.

അവളെ ഞാൻ അത്യാവശ്യം ക്ളീനിംഗും കുക്കിങ്ങും ഒക്കെയും ചെയ്യിക്കും. അപ്പോൾ ബാലവേലയാണ് പരിപാടി എന്നൊരു നടൻ ചോദിക്കുമ്പോൾ, പെൺപിള്ളേർ ഒക്കെയും ചെയ്തു പഠിക്കണം ചേട്ടാ എന്നാണ് മുക്ത മറുപടി നൽകിയത്. ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയുന്ന വരെയേ ഉള്ളൂ. അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അപ്പോൾ നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ- എന്നായിരുന്നു മുക്ത സ്റ്റാർ മാജിക്കിൽ പങ്കിട്ട വാക്കുകൾ.


റിമി സമ്മാനമായി നൽകിയ ഫ്ലാറ്റിലാണ് മുക്തയും കുടുംബവും താമസിക്കുന്നത്. വ്‌ളോഗർ ആയും മുക്ത മകൾക്ക് ഒപ്പം എത്താറുണ്ട്. മകളെ അഭിനയിത്തിലേക്ക് കൊണ്ടുവരാൻ മുക്തയെ ഏറ്റവും കൂടുതൽ പിന്തുണച്ചത് റിമിയാണ്. കൺമണിയും അമ്മയെപ്പോലെ അസൽ നടിയാണെന്നാണ് റിമി പറയാറുള്ളത്. റിമിയുടെ വ്ലോഗിലെ സ്ഥിരം സാന്നിധ്യമാണ് കൺമണി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ