'ഫേസ്ബുക്ക് വഴി വന്ന കല്യാണ ആലോചന'! ഒരുപാട് പരീക്ഷണങ്ങളിലൂടെ തളർന്നു പോകാതെ 4 വർഷം; ഭർത്താവിന് വിവാഹ വാർഷിക ആശംസയുമായി പാർവതി!

നിരവധി ആരാധകരാണ് പാർവതിയുടെ പോസ്റ്റിനു താഴെ താരത്തിനും ഭർത്താവ് വിപിനും വിവാഹ വാർഷിക ആശംസകൾ അർപ്പിക്കുന്നത്. 'ഈ സ്നേഹവും പരസ്പരമുള്ള പിന്തുണയും ജീവിതകാലം മുഴുവൻ ഉണ്ടാവട്ടെ" എന്നാണ് ആരാധകർ ആശംസിക്കുന്നത്.

Samayam Malayalam
Authored byമാളു. എൽ | Samayam Malayalam 10 Feb 2024, 9:45 pm

ഹൈലൈറ്റ്:

  • ജീവിതം നമുക്കിടയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
  • എവിടെയും വീണുപോയിട്ടില്ല
  • 4 വർഷമായിരിക്കുന്നു
സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ള ചില വീഡിയോകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് പാർവതി മണി. കാർത്തിക് ശങ്കറിനൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ പാർവതി പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ആയ പ്രീണ അനുരാജ്, ലക്ഷ്മി സഞ്ജു കൂട്ടുകെട്ടിനൊപ്പമാണ് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇവർക്കൊപ്പം പാർവതി ചെയ്തിരുന്ന വീഡിയോകൾ എല്ലാം വളരെ വേഗത്തിൽ ആരാധകർ ഏറ്റെടുത്തിരുന്നു. അഞ്ചു വയസ്സ് മുതൽ അഭിനയത്തിലേക്ക് എത്തിയ പാർവതി സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ് പ്രേക്ഷക മനസുകളിൽ ഇടം നേടിയത്. ഭർത്താവിനൊപ്പം തന്റെ നാലാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷമാണ് താരമിപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.Also Read: 'പെട്ടെന്ന് കരയുകയും ചിരിക്കുകയും ചെയ്യുന്നയാളാണ്'! പല പ്രശ്നങ്ങളിലും പോയി ചാടും; ഗോപികയെ കുറിച്ച് കസിൻ പറഞ്ഞത്!

"ജീവിതം നമുക്കിടയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ഞങ്ങൾ ഇപ്പോഴും എവിടെയും വീണുപോയിട്ടില്ല, തകർന്നിട്ടില്ല. 4 വർഷമായിരിക്കുന്നു. അതെ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണിത്. മറ്റെന്തിനേക്കാളും കൂടുതൽ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു" എന്ന ക്യാപ്‌ഷനോടെയാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ പാർവതി പങ്കുവച്ചത്. ഭർത്താവിനൊപ്പം കാനഡയിൽ ആയിരുന്ന പാർവതി ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റ് കൂടിയാണ്.

Also Watch:

പാർവതി തന്റെ വിവാഹത്തെക്കുറിച്ച് ഒക്കെ മുൻപ് സമയം മലയാളത്തിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രണയ വിവാഹമല്ല എന്നും ഫേസ്ബുക്ക് ത്രൂ വന്ന ആലോചനയാണ് എന്നുമായിരുന്നു പാർവതി പറഞ്ഞത്. "പെണ്ണുകാണൽ വീഡിയോ കോൾ വഴിയായിരുന്നു. വിവാഹ നിശ്ചയത്തിന്റെ സമയത്താണ് നേരിട്ട് കാണുന്നത്. അന്നുമുതൽ തുടങ്ങിയ പ്രണയം ഇപ്പോഴും തുടരുകയാണ്. ഇരുവർക്കും ഇടയിൽ അധികം പ്രായവ്യത്യാസം ഒന്നുമില്ല" എന്നായിരുന്നു പാർവതി പറഞ്ഞത്.

Also Read: 'എന്താണ് വീട്ടിൽ പറയാതിരുന്നത് എന്ന് അമ്മ ചോദിച്ചു'! എനിക്ക് 26 വയസ്സായി ഞാൻ കുഞ്ഞുവാവയല്ല; ദിയ കൃഷ്ണ!

തന്റെ വീട്ടിൽ അച്ഛൻ അമ്മ അനുജൻ ആണുള്ളതെന്നും ഭർത്താവിന്റെ വീട്ടിലും അച്ഛൻ അമ്മ പിന്നെ ഒരു സഹോദരിയും ആണുള്ളത് എന്ന് പാർവതി പറഞ്ഞിരുന്നു. പാർവതിയുടെ ഭർത്താവ് കാനഡയിൽ റെയിൽവെയിൽ ആണ് വർക്ക് ചെയ്യുന്നത്. അഭിനയത്തിൽ തന്റെ വീട്ടുകാരെ പോലെ തന്നെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും തരുന്ന സപ്പോർട്ടിനെക്കുറിച്ചും പാർവതി പറഞ്ഞിട്ടുണ്ട്. മടി പിടിച്ചിരുന്നാൽ പോലും വീഡിയോകൾ ചെയ്യാൻ നിർബന്ധിക്കുന്നത് ഭർത്താവാണ് എന്നാണ് പാർവതി പറഞ്ഞത്. അഞ്ചുവയസ്സുമുതൽ സീരിയൽ രംഗത്ത് ഉണ്ടായിരുന്ന പാർവതി മൂന്നുവയസ്സിലാണ് നൃത്തം പഠിച്ചു തുടങ്ങുന്നത്. ഇപ്പോഴും പാർവതി നൃത്തം പ്രാക്ടീസ് ചെയുന്നുണ്ട്.
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ