ആപ്പ്ജില്ല

അതെ ഞങ്ങള്‍ സപ്രേറ്റഡ് ആണ്, ഡിവോഴ്‌സ് ആയി; വ്യക്തമാക്കി ജിഷിന്‍ മോഹന്‍, എന്താണ് കാരണം?

ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് ജിഷിന്‍ മോഹന്‍. വരദയുമായി വേര്‍പിരിഞ്ഞു എന്ന് വ്യക്തമാക്കി. വേര്‍പിരിഞ്ഞെങ്കിലും, മകന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി വിളിക്കാറുണ്ടോ, സംസാരിക്കാറുണ്ടോ എന്ന ചോദ്യത്തിനും നടന്‍ പ്രതികരിച്ചു

Authored byഅശ്വിനി പി | Samayam Malayalam 15 Feb 2024, 8:33 pm
ഏറെക്കാലമായി ടെലിവിഷന്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരിയ്ക്കുന്ന ചോദ്യമാണ് ജിഷിന്‍ മോഹനും വരദയും വിവാഹ മോചിതരായോ എന്ന്. വേര്‍പിരിഞ്ഞാണ് താമസം എന്ന ഗോസിപ്പുകള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും, ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല. അത് ഞങ്ങളുടെ സ്വകാര്യതയാണ്, എന്തിനാണ് അതിന് മറുപടി നല്‍കുന്നത് എന്നായിരുന്നു ജിഷിന്റെയും വരദയുടെയും പ്രതികരണം. അതിന് ശേഷം വരദ മകനൊപ്പം പുതിയ ഫ്‌ളാറ്റിലേക്ക് മാറി താമസിച്ച വിശേഷം എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നുണ്ടായിരുന്നു.
Samayam Malayalam jishin mohan divorce


ഇപ്പോഴിതാ, വിവാഹമോചിതരായി എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, അതെ ഞങ്ങള്‍ സെപ്രേറ്റഡ് ആണ്, വിവാഹ മോചിതരായി എന്ന് ജിഷിന്‍ വ്യക്തമാക്കി. എന്നാല്‍ അതിന്റെ കാരണത്തെ കുറിച്ചൊന്നും നടന്‍ സംസാരിക്കുന്നില്ല. വേര്‍പിരിഞ്ഞുവെങ്കിലും, കോണ്ടാക്ടുണ്ടോ, മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടോ, വിളിക്കാറുണ്ടോ എന്നൊക്കെ അവതാരകന്‍ ചോദിച്ചപ്പോള്‍, ആ വിഷയത്തെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല എന്നാണ് ജിഷിന്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയയില്‍ വരുന്ന മറ്റ് ഗോസിപ്പുകളോടും ജിഷിന്‍ പ്രതികരിച്ചു. കന്യാദാനം എന്ന സീരയിലില്‍ കൂടെ അഭിനയിക്കുന്ന നായികയെ വിവാഹം ചെയ്തു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിക്കുന്നവര്‍ക്കും അറിയാം, സീരിയല്‍ ജോഡികളാണ്, പറയുന്നതില്‍ കഴമ്പില്ല എന്ന്. എന്നാലും ഒരു മനസ്സുഗത്തിന് വേണ്ടി അവരത് ചെയ്യും. ഈ വാര്‍ത്തകളൊക്കെ കണ്ട് ഒരു ലൊക്കേഷനില്‍ വച്ച്, ഒരു സംവിധായകന്‍ തന്നോട്, 'ജിഷിന്‍ കല്യാണമൊക്കെ കഴിഞ്ഞല്ലേ, ഞങ്ങളോട് പറഞ്ഞില്ലല്ലോ' എന്ന് ചോദിച്ചതായും ജിഷിന്‍ പറയുന്നു. ഐശ്വര്യ വിവാഹിതയാണ്, എനിക്കവള്‍ സഹോദരിയെ പോലെയാണ് എന്നും ജിഷിന്‍ പറഞ്ഞു.

സിനിമാ - സീരിയല്‍ മേഖലയിലെ പാരവെപ്പിനെ കുറിച്ചും ജിഷിന്‍ സംസാരിക്കുന്നുണ്ട്. ഒരു പ്രൊജക്ടില്‍ കമ്മിറ്റഡ് ആയിക്കഴിഞ്ഞാല്‍, അത് ഓണ്‍ ആകുന്നത് വരെ നമ്മള്‍ ആരോടും അതിനെ കുറിച്ച് സംസാരിക്കാന്‍ പാടില്ല. അങ്ങനെ സംസാരിച്ചാല്‍ പാരവച്ച് നമുക്കത് നഷ്ടപ്പെടുത്തിക്കളയും. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും അത്തരം ധാരാളം അനുഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അമ്മയോട് പോലും ഞാന്‍ പ്രൊജക്ടിനെ കുറിച്ച് സംസാരിക്കാറില്ല. ദൈവം സഹായിച്ച് ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്, വര്‍ക്കുകളുണ്ട്. അതുകൊണ്ട് സ്വകാര്യ വിഷയങ്ങളെ കുറിച്ചോര്‍ത്ത് സങ്കടപ്പെടാന്‍ നേരമില്ല. രണ്ട് സീരിയലുകളും സ്റ്റാര്‍ മാജിക് ഷോയുമൊക്കെയുണ്ട്. 2014 എന്നെ സംബന്ധിച്ച് നല്ല വര്‍ഷമാണ്- ജിഷിന്‍ പറഞ്ഞു.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ