ഉത്തരാഖണ്ഡ് ദുരന്തം: ഇതുവരെ ലഭിച്ചത് 26 മൃതദേഹങ്ങൾ; തെരച്ചിൽ തുടരുന്നു

Samayam Malayalam
LIVE NOW

മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായ ഉത്തരാഖണ്ഡിൽ തെരച്ചിൽ തുടരുന്നു. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായി ഒലിച്ചുപോയെന്ന് വ്യോമസേന വ്യക്തമാക്കി.

  • കർഷക സമരത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച ട്വീറ്റുകൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം നടത്തും. ബിജെപി സമ്മർദ്ദം മൂലമാണ് ട്വീറ്റുകൾ നടത്തിയതെന്ന ആരോപണം തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സർക്കാർ പുതിയ നീക്കം ആരംഭിച്ചത്.
  • തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം
  • റെനി ഗ്രാമത്തിലെ തപോവൻ അണക്കെട്ടിന് സമീപത്തെ തുരങ്കത്തിൽ അമ്പതോളം പേർ കുടുങ്ങി കിടക്കുന്നുണ്ടാകാമെന്ന് ഗർവാൾ റേഞ്ച് ഡിഐജി നീരു ഗാർഗ്.
  • മഞ്ഞുമലയിടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ 203 പേരെ കാണാനില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത്.
  • ടണലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തുന്നു
  • തെരച്ചിൽ തുടരുകയാണെന്ന് എൻ‌ഡി‌ആർ‌എഫ്
  • തുരങ്കത്തിൽ കൂടുതൽ പേർ കുടുങ്ങി കിടക്കുന്നതായി എൻ‌ഡി‌ആർ‌എഫ് ഡിജി എസ്‌എൻ‌ പ്രധാൻ‌ പറഞ്ഞു.
  • മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ.
  • കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കും. പ്രതിഷേധക്കാരെ ചർച്ചയിലൂടെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
  • പ്രതിപക്ഷം കൊവിഡ് പോരാട്ടത്തെ പരിഹസിച്ചെന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി.
  • കർഷക സമരം എന്തിന് വേണ്ടിയാണെന്ന് പറയാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി.
  • ഇന്ത്യ അവസരങ്ങളുടെ നാടാണെന്ന് പ്രധാനമന്ത്രി
  • അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  • രാജ്യത്ത് ഇന്ന് 11,831 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്‌തു. ഇതുവരെ 1,08,38,194 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ 1,48,609 പേരാണ് ചികിത്സയിലുളളത്. 1,55,080 പേര്‍ക്ക് ജീവൻ നഷ്‌ടമായി.
  • രക്ഷാപ്രവർത്തനം വേഗത്തിലാക്കി അധികൃതർ
  • മണ്ണിനടിയില്‍പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും സംഭവസ്ഥലത്തെത്തിച്ചു. തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
  • ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം
  • ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭ.
  • പരിശോധിക്കാൻ വിദഗ്‌ധ സംഘമെത്തും
    ദുരന്തത്തിന് കാരണമായ സാഹചര്യം എന്താണെന്ന് പഠിക്കാൻ വിദഗ്‌ധ സംഘം ഇന്നെത്തും. ഡെറാഡൂണിലെ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിൽ നിന്നാണ് വിദഗ്‌ധർ എത്തുന്നത്.
  • ആറ് ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിൽ
    ദുരന്തത്തെ തുടർന്ന് ആറ് ഗ്രാമങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അഞ്ച് പാലങ്ങൾ ഒലിച്ച് പോയതിനാൽ രക്ഷാപ്രവർത്തനം വൈകുകയാണ്.
  • 15 പേരെ തുരങ്കത്തിൽ നിന്ന് രക്ഷിച്ചു
    തുരങ്കത്തിൽ കുടുങ്ങിയ 15 പേരെ രക്ഷിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ 150 പേരെക്കുറിച്ച് വിവരങ്ങളില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
  • കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു
    തെരച്ചിൽ 14 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായി ചമോലി പോലീസ് വ്യക്തമാക്കിയതായി റിപ്പോർട്ട്.
  • തെരച്ചിൽ തുടരുന്നു
    ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ.