ഓർമ്മകളിൽ കൊച്ചിൻ ഹനീഫ | Cochin haneefa | Movies |

കിരീടത്തിലെ ഹൈദ്രോസ്, മന്നാർ മത്തായിയിലെ എൽദോ, പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളി, ഹിറ്റ്ലറിലെ ജബ്ബാർ എന്നിങ്ങനെ കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധിയാണ്. കൊച്ചിൻ ഹനീഫയുടെ തൂലികയിൽ പിറന്ന സിനിമകളും മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. തെന്നിന്ത്യൻ സിനിമായിൽ തിരക്കഥാകൃത്തായും സംവിധായകനായും നടനായും നിറഞ്ഞുനിന്ന, അകാലത്തിൽ മറഞ്ഞ കൊച്ചിൻ ഹനീഫയുടെ പതിമൂന്നാം ഓർമ്മ ദിനമാണിന്ന്. കൊച്ചിൻ ഹനീഫ എന്ന അതുല്യ കലാകാരൻ മലയാള സിനിമയിൽ ബാക്കിയാക്കി പോയ വിടവ് ഇപ്പോഴും നികത്താൻ കഴിഞ്ഞിട്ടില്ല. കൊച്ചിൻ കലാഭവനെന്ന കോമഡി ട്രൂപ്പിലൂടെയാണ് അദ്ദേഹം എത്തിയത്. പിന്നീട് സിനിമയുടെ ഭാഗമായി മാറിയ ആളാണ് കൊച്ചിൻ ഹനീഫ. വില്ലൻ കഥാപാത്രങ്ങളിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ അദ്ദേഹം ഇടം നേടി. അങ്ങനെ കൊച്ചിൻ ഹനീഫ എന്ന് അറിയപ്പെടാൻ തുടങ്ങി. നിഷ്കളങ്ക ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കൊച്ചിൻ ഹനീഫ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസിലേക്കെത്തുന്ന കഥാപാത്രങ്ങൾ ഒരുപാടുണ്ട്. മലയാളം, ഹിന്ദി, തമിഴ് എന്നിങ്ങനെയുള്ള വ്യത്യസ്ത ഭാഷകളിലായി മുന്നൂറിലേറെ സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. മാന്നാർ മത്തായി സ്പീക്കിങ്, പഞ്ചാബി ഹൗസ്, മഴത്തുള്ളി കിലുക്കം, ചക്കര മുത്ത്, അരയന്നങ്ങളുടെ വീട്, സൂത്രധാരൻ, കസ്തൂരിമാൻ, ഈ പറക്കും തളിക തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല.

Samayam Malayalam 2 Feb 2023, 2:10 pm
Loading ...