മകന് താങ്ങായ ഹീരാബെൻ മോദി | heeraben modi

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ അമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയപ്പോൾ മുതൽ മോദിയുടെ അമ്മ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എല്ലാ പിറന്നാൾ ദിനത്തിലും പ്രധാനമന്ത്രി ഗുജറാത്തിൽ സഹോദരന്റെ വസതിയിൽ എത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാറുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിൽ അമ്മയുടെ 100ാം വയസിലേക്ക് പ്രവേശിച്ചുള്ള പിറന്നാളിനും പ്രധാനമന്ത്രി തന്റെ പതിവ് തെറ്റിച്ചില്ല. ഗാന്ധിനഗറിലെ വീട്ടിലെത്തി നരേന്ദ്ര മോദി അമ്മയുടെ പാദപൂജ നടത്തിയിരുന്നു. 2015ൽ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗുമായി നടത്തിയ അഭിമുഖത്തിൽ 'എന്റെ ജീവിതത്തിന്റെ നെടുന്തൂണെന്നാണ് ' മോദി അമ്മയെ വിശേഷിപ്പിച്ചത്. നൂറാം വയസിലേക്ക് കടന്ന തന്റെ അമ്മയേക്കുറിച്ച് പ്രധാനമന്ത്രി എഴുതിയ ബ്ലോഗും ശ്രദ്ധേയമായിരുന്നു. മകൻ നരേന്ദ്ര മോദിയുടെ പല നിർണായകമായ തീരുമാനങ്ങളോടും എന്നും അനുഭാവം കാണിച്ചിരുന്ന ഒരാൾ തന്നെയാണ് അമ്മ ഹീരാബെൻ മോദി. 2016 മെയ് മാസത്തിൽ ഡെൽഹിയിലെത്തിയ അവർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദർശിക്കുകയും ചെയ്തിരുന്നു.

Samayam Malayalam 30 Dec 2022, 12:15 pm
Loading ...