Please enable javascript.Argentina,അര്‍ജന്റീന x ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ ; പൂട്ടിടുമെന്ന് ഫ്രഞ്ച് താരം - argentina x france world cup final; the french star - Samayam Malayalam

അര്‍ജന്റീന x ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ ; പൂട്ടിടുമെന്ന് ഫ്രഞ്ച് താരം

Samayam Malayalam 18 Dec 2022, 2:29 pm
Embed

ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ലോക കപ്പ് കിരീടത്തിൽ മുത്തമിടുന്നത് ആരാന്നറിയാനുള്ള കാത്തിരിപ്പിലാണ് ലോക ഫുട്ബോൾ ആരാധകർ. ഫൈനൽ പോരാട്ടത്തിനായുള്ള അവസാന തയ്യാറെടുപ്പുകളിലാണ് ഇരു ടീമുകളും. എന്നാൽ അർജന്റീനക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് താരം രംഗത്തെത്തിരിക്കുകയാണ് ഇപ്പോൾ. അര്‍ജന്റൈന്‍ യുവ സ്‌ട്രൈക്കര്‍ ഹൂലിയന്‍ ആല്‍വരസിനെ വാനോളം പുകഴ്ത്തി ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബെലെ. ഞായര്‍ രാത്രി 8.30 നാണ് അര്‍ജന്റീന x ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ പോരാട്ടം. 2018 റഷ്യന്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു ഉസ്മാന്‍ ഡെംബെലെ. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ഹൂലിയന്‍ ആല്‍വരസ് ആകെ നാല് ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്രൊയേഷ്യക്ക് എതിരായ സോളോ റണ്‍ ഗോള്‍ ഉള്‍പ്പെടെയാണിത്. അര്‍ജന്റൈന്‍ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് കളിക്കാനുള്ള ഇടം ഒരുക്കുന്നത് ആല്‍വരസ് ആണെന്നും അദ്ദേഹത്തിന്റെ സോളോ റണ്ണുകള്‍ വിനാശകാരിയാണെന്നും ഉസ്മാന്‍ ഡെംബെലെ വ്യക്തമാക്കി. അദ്ദേഹം മികച്ച സ്‌ട്രൈക്കര്‍ ആണ്. ടീമിനായി അദ്ദേഹം ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സോളോ റണ്ണിലൂടെ ലയണല്‍ മെസിക്കും ടീമിലെ മറ്റുള്ളവര്‍ക്കും കളത്തില്‍ ഇടം ഒരുക്കുന്നത് അദ്ദേഹമാണ്. ഇതിനോടകം തന്നെ നാല് ഗോള്‍ ആല്‍വരസ് നേടിക്കഴിഞ്ഞു. ഞായറാഴ്ച അദ്ദേഹത്തിനെ പൂട്ടാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍ എന്നും ഉസ്മാന്‍ ഡെംബെലെ പറഞ്ഞു.