ആപ്പ്ജില്ല

2016ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ പെണ്‍കുട്ടിയെ

പെണ്‍കുട്ടിയെക്കുറിച്ചു കൂടുതല്‍ അറിയാനായി നടത്തിയ തിരച്ചിലുകളാണു ഓണ്‍ലൈനില്‍ അവളെ ട്രെന്‍ഡാക്കിയത്.

TNN 17 Dec 2016, 6:24 pm
2016ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് ഒരു അഞ്ജാത പെണ്‍കുട്ടിയുടെ പേരാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവാക്കുകളില്‍ മൂന്നാം സ്ഥാനത്താണു സോനം ഗുപ്ത എന്ന പെണ്‍കുട്ടി.
Samayam Malayalam fictional woman becomes third top trend on google in 2016
2016ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ പെണ്‍കുട്ടിയെ


നോട്ട് അസാധുവാക്കലിനു ശേഷം 500,1000 നോട്ടുകളില്‍ സോനം ഗുപ്തയെ വിശ്വസിക്കാന്‍ പറ്റില്ല എന്നര്‍ത്ഥം വരുന്ന സോനം ഗുപ്ത ബേവഹ ഹേ എന്ന ഹിന്ദി എഴുത്തു വ്യാപകമായി പ്രചരിച്ചിരുന്നു. ആ നിഗൂഢ പെണ്‍കുട്ടിയേക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.

പെണ്‍കുട്ടിയെക്കുറിച്ചു കൂടുതല്‍ അറിയാനായി നടത്തിയ തിരച്ചിലുകളാണു ഓണ്‍ലൈനില്‍ അവളെ ട്രെന്‍ഡാക്കിയത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആണ് പട്ടികയില്‍ ഒന്നാമത്. ഒളിമ്പിക് മെഡല്‍ ജേതാവ് പി വി സിന്ധു രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് സോനം ഗുപ്തയും ഒളിമ്പിക്സ് മെഡല്‍ ജേതാവ് ദീപ കര്‍മാക്കറിനു നാലാം സ്ഥാനവുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ