Please enable javascript.Viral Video Of Cobra Drinking Water,മൂർഖൻ പാമ്പിന് വെള്ളം കൊടുക്കുന്നത് കണ്ടിട്ടുണ്ടോ? - man offering water to a cobra: viral video - Samayam Malayalam

മൂർഖൻ പാമ്പിന് വെള്ളം കൊടുക്കുന്നത് കണ്ടിട്ടുണ്ടോ?

Samayam Malayalam 22 May 2020, 11:41 am
Subscribe

അവാനിഷ് ശരൺ ആണ് ഈ വീഡിയോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. "പഴയ വീഡിയോ: ദാഹിക്കുന്ന ഒരു മൂർഖൻ പാമ്പിന് വെള്ളം വാഗ്ദാനം ചെയ്യുന്ന ഫോറസ്റ്റ് ഓഫീസർ. ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല" എന്ന അടിക്കുറിപ്പോടെയാണ് ശരൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

cobra

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിച്ചോടുന്നവരായിരിക്കും നമ്മളിൽ പലരും. നിഴൽവെട്ടത്ത് കൂടി ഒരു പാമ്പ് പോകുന്നത് കണ്ടാൽ പിന്നെ ആ വഴിക്ക് പോകാത്ത പലരും നമുക്കിടയിലുണ്ടാകും. പലപ്പോഴും പാമ്പ് എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വാവാ സുരേഷായിരിക്കും. വിഷമില്ലാത്ത ഇനം പാമ്പുകളെ മുതൽ ഉഗ്രൻ വിഷമുള്ള രാജവെമ്പാലയെ വരെ തന്റെ വരുതിയിൽ നിർത്തി കാട്ടിലേക്ക് അയക്കുന് വാവാ സുരേഷിനെ അറിയത്ത മലയാളികൾ ഉണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം. പാമ്പിനെ പിടിച്ച ശേഷം ആളുകൾക്ക് മുമ്പിൽ അതിനെ പ്രദർശിപ്പിക്കാനും വാവാ സുരേഷ് മടിക്കാറില്ല. ഇതിന്റെ വീഡിയോകളൊക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറും ഉണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോയാണ് സോഷ്യൽൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കുറച്ച് പഴയതാണ്. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിന് കുടിക്കാൻ വെള്ളം കൊടുക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇത്.

ട്രാൻസ്മെൻ ലൈവായി പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ?

അവാനിഷ് ശരൺ ആണ് ഈ വീഡിയോ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. "പഴയ വീഡിയോ: ദാഹിക്കുന്ന ഒരു മൂർഖൻ പാമ്പിന് വെള്ളം വാഗ്ദാനം ചെയ്യുന്ന ഫോറസ്റ്റ് ഓഫീസർ. ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല" എന്ന അടിക്കുറിപ്പോടെയാണ് ശരൺ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈയിലുള്ള കുപ്പിയിൽ നിന്ന് വളരെ അനുസരണയോടെ വെള്ളം കുടിക്കുന്ന പാമ്പിനെയും നിങ്ങൾക്ക് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ (ഐ‌എഫ്‌എസ്) ഉദ്യോഗസ്ഥൻ പർ‌വീൻ കസ്വാനാണ് ഫേസ്ബുക്കിൽ വീഡിയോ ആദ്യമായി പങ്കിട്ടതെന്നും അടിക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. പലരും ഫോറസ്റ്റ് ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ