Please enable javascript.No Smoking Ad Girl,'ശ്വാസകോശം സ്പോഞ്ചുപോലെ'; പരസ്യത്തിലെ കുട്ടി !!! - remember this little cute girl from no smoking ad; now she is changed - Samayam Malayalam

'ശ്വാസകോശം സ്പോഞ്ചുപോലെ'; പരസ്യത്തിലെ കുട്ടി !!!

TNN 22 Nov 2017, 12:50 pm
Subscribe

പുകവലിക്കാരനായ പിതാവിന്റെ അടുത്ത് വിഷാദമൂകയായിരിക്കുന്ന സുന്ദരിയായ ഈ കുട്ടിയെ മറന്നോ ?

remember this little cute girl from no smoking ad now she is changed
'ശ്വാസകോശം സ്പോഞ്ചുപോലെ'; പരസ്യത്തിലെ കുട്ടി !!!
ചില പഴയകാല പരസ്യങ്ങൾ നമ്മൾ മറക്കാറില്ല. സർക്കാരിന്‍റെ സാമൂഹ്യ അവബോധ പരസ്യചിത്രമായ നോ സ്മോക്കിംഗ് പരസ്യത്തിലെ ഈ കുഞ്ഞുതാരത്തേയും നമ്മൾ എന്നും ഓർത്തിരിക്കാറുണ്ട്. തിയറ്ററുകളിലും മറ്റും ഈ പരസ്യം ഏറെ നമ്മൾ കണ്ടിട്ടുള്ളതാണ്. പുകവലിക്കാരനായ പിതാവിന്റെ അടുത്ത് വിഷാദമൂകയായിരിക്കുന്ന സുന്ദരിയായ ഈ കുട്ടിയെ ഇപ്പോൾ കണ്ടാൽ നമുക്ക് മനസ്സിലാകില്ല.


പുകവലി വിരുദ്ധ പരസ്യത്തില്‍ അഭിനയിച്ച ആ കുട്ടിയെ ഇന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 19 വയസ് കഴിഞ്ഞ സിമ്രാന്‍ നടേക്കര്‍ ഇപ്പോൾ ഏറെ വ്യത്യസ്തലുക്കിലാണ്.
മറ്റ് ചില പരസ്യങ്ങളിലും സിമ്രാന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡോമിനോസ്, വീഡിയോകോണ്‍, ക്ലിനിക് പ്ലസ്, ബാര്‍ബി ടോയ്സ് എന്നിവയുടെ പരസ്യങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്ഖ് എന്ന ചിത്രം, ഡിസ്നി ചാനലിന്റെ കോമഡി പരിപാടിയായ ‘ഓയേ ജാസി’ എന്നിവയിലും സിമ്രാൻ അഭിനയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ