Please enable javascript.Daughter Letter To Father,ഇങ്ങനൊരു കത്ത് ഒരു പക്ഷെ നിങ്ങളുടെ സഹോദരങ്ങളും എഴുതിയിട്ടുണ്ടാകും - sister letter to dad complaining about brother is pure gold - Samayam Malayalam

ഇങ്ങനൊരു കത്ത് ഒരു പക്ഷെ നിങ്ങളുടെ സഹോദരങ്ങളും എഴുതിയിട്ടുണ്ടാകും

Samayam Malayalam 24 Sept 2020, 2:33 pm
Subscribe

കൃഷ് പാർമെർ എന്ന് പേരുള്ള ഒരു വ്യക്തിയാണ് തന്റെ കുഞ്ഞനുജത്തി തനിക്കെതിരെ പണ്ട് പിതാവിനയച്ച കത്ത് കണ്ടെത്തിയത്.

daughters letter to father
Twitter/ Krish Parmar

പ്രവാസിയായ ഒരു പിതാവിന്റെ മകൻ അല്ലെങ്കിൽ മകൾ ആണോ നിങ്ങൾ? എങ്കിൽ ഒരു പക്ഷെ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റിലെ കത്തിൽ ഒരു പക്ഷെ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിക്കാലം ഓർമ്മ വന്നേക്കും. സഹോദരങ്ങളൊപ്പം ആണ് നിങ്ങൾ വളർന്നതെങ്കിൽ തീർച്ചയായും ഒരു അനിയത്തി ചേട്ടനെപ്പറ്റി പിതാവിനയച്ച ഈ കത്ത് നിങ്ങളുടെ മുഖത്ത് ഒരു ഗൃഹാതുരത്വം നിറഞ്ഞ ചിരി പടർത്തും.

അച്ഛൻ വിദേശത്തുള്ള അമ്മ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്ന വീട്ടിൽ സഹോദരങ്ങൾ സാധാരണ ഗതിയിൽ വമ്പൻ അടിപിടിയായിരിക്കും. സിനിമകളിലെ ഒരു സീൻ അനുകരിച്ച് കുഴപ്പത്തിൽ ചെന്ന് ചാടുന്നതും, ബെഡിൽ റെസ്ലിങ് കളിച്ചതും, ടിവി റിമോട്ട് കൈക്കലാക്കാൻ യുദ്ധം ചെയ്തതും എല്ലാം എല്ലാ പ്രവാസിയായ പിതാവിന്റെ മക്കളുടെ ചെറുപ്പകാലത്തെ സ്ഥിരം പല്ലവിയാണ്. പുറമേയ്ക്ക് കീരിയും പാമ്പും പോലെ തോന്നുമെങ്കിലും ഉള്ളിൽ ഒരു വലിയ ആത്മബന്ധം ഇവർ തമ്മിലുണ്ടാകും. പലപ്പോഴും വിദേശത്തുള്ള പിതാവിന് കത്തെഴുതുമ്പോൾ (ഇപ്പോഴല്ലേ ഫോൺ ഒക്കെ ആയത്) ആണ് സഹോദരങ്ങളെപ്പറ്റിയുള്ള പരാതിപെട്ടി തുറക്കുക.


ഇങ്ങനെയാണ് കാര്യങ്ങൾ എങ്കിൽ 'വർക്ക് ഫ്രം ഹോം' തുടരാം, അല്ലേ?

കൃഷ് പാർമെർ എന്ന് പേരുള്ള ഒരു വ്യക്തി തന്റെ കുഞ്ഞനുജത്തി തനിക്കെതിരെ പണ്ട് പിതാവിനയച്ച കത്ത് കണ്ടെത്തി. അധികം താമമില്ലാതെ കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. "ഇതാണ് എന്റെ അനുജത്തി അച്ഛന് എഴുതിയത്" എന്ന അടിക്കുറിപ്പോടെ കൃഷ് പാർമെർ പോസ്റ്റ് ചെയ്ത ചിത്രത്തിൽ 'ബഹുമാനപ്പെട്ട പപ്പ' എന്ന് അഭിസംബോധന ചെയ്താണ് അനിയത്തി കത്ത് ആരംഭിക്കുന്നത്. തന്നെ ഒരു കാര്യവുമില്ലാതെ തല്ലുന്നതിനാൽ കൃഷ് പാരമേറെ ജീവിതകാലം മുഴുവൻ ജയിലിൽ ഇടണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. കത്ത് അവസാനിപ്പിക്കുന്നതും രസകരമാണ് 'എന്ന് മന്ദബുദ്ധിയായ കൃഷ് പാർമെറിന്റെ സഹോദരി'.

അപ്പാ...അപ്പനാണപ്പാ അപ്പൻ, ലോകത്തിലെ കിടിലൻ അപ്പൻ

കൃഷ് പാർമെറിന്റെ സഹോദരി അനായ പാർമെർ ചെറുപ്പത്തിൽ എഴുതിയ കത്താണിത്. 80കളിലും 90കളിലും ജനിച്ച പലർക്കും കുട്ടിക്കാലത്തേക്കും സഹോദരങ്ങളിലേക്കുമുള്ള തിരനോട്ടം ആണ് ഈ കത്ത് എന്ന് നിസ്സംശയം പറയാം. ഒരു കാര്യം കൂടെ നിങ്ങളുടെ സഹോദരങ്ങൾ ഇത്തരമൊരു കത്ത് നിങ്ങളുടെ പിതാവിന് അയച്ചിട്ടില്ല എന്ന് നിങ്ങൾക്കുറപ്പുണ്ടോ?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ