ആപ്പ്ജില്ല

ലോകം ഏറ്റെടുത്ത പാപ്പയുടെ ദുഃഖം

ആറു കൊച്ചു മക്കള്‍ക്കായി 12 ബര്‍ഗര്‍ ഉണ്ടാക്കി അവരെ കാത്തിരുന്ന അമേരിക്കയിലെ അപ്പൂപ്പൻ്റെ ദുഃഖം ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്നു.

TNN 19 Mar 2016, 12:43 pm
ആറു കൊച്ചു മക്കള്‍ക്കായി 12 ബര്‍ഗര്‍ ഉണ്ടാക്കി അവരെ കാത്തിരുന്ന അമേരിക്കയിലെ അപ്പൂപ്പൻ്റെ ദുഃഖം ഇന്ന് ലോകം ഏറ്റെടുത്തിരിക്കുന്നു. ആറു കൊച്ചുമക്കളില്‍ ഒരാളൊഴികെ എല്ലാവരും അപ്പൂപ്പന്റെ ക്ഷണം നിരസിച്ചു വിരുന്നിന് എത്താതിരിക്കുകയായിരുന്നു. അപ്പൂപ്പന്റെ ബര്‍ഗര്‍ കഴിക്കാനെത്തിയത് ഒരേയൊരു കൊച്ചുമകളായ കെല്‍സേ ഹാര്‍മനായിരുന്നു.
Samayam Malayalam twitter goes into meltdown over image of womans papaw eating a burger
ലോകം ഏറ്റെടുത്ത പാപ്പയുടെ ദുഃഖം


മറ്റു കൊച്ചുമക്കള്‍ എത്താത്തതിനാല്‍ തന്റെ അപ്പൂപ്പന്‍ വളരെയധികം ദുഃഖിതനായിരുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം ദുഃഖത്തോടെ ബര്‍ഗറും നോക്കിയിരിക്കുന്ന ചിത്രവും അതിന്റെ വിവരണവും കെല്‍സേ ട്വീറ്റു ചെയ്തു.

കെല്‍സേയുടെ ട്വീറ്റ് 24 മണിക്കൂറിനുള്ളില്‍ 84,000പേര്‍ റീട്വീറ്റ് ചെയ്യുകയും 140,000 പേര്‍ക്ക് ഫാവറൈറ്റാവുകയും ചെയ്തു. താന്‍ മാത്രം ഡിന്നറിനെത്തിയതു കണ്ടു പാപ്പ വളരെ ദുഃഖിതനായിരുന്നുവെന്നാണ് കെന്‍സേ ട്വീറ്റ് ചെയ്തിരുന്നത്. dinner with papaw tonight...❤️ he made 12 burgers for all 6 grandkids and I'm the only one who showed. 😢 love him pic.twitter.com/0z0DkPtUiR — kelsey (@kelssseyharmon) March 17, 2016

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ