ആപ്പ്ജില്ല

ജോലി ആവശ്യപ്പെട്ട് നാസയ്ക്ക് നാലാം ക്ലാസ്സുകാരന്‍റെ കത്ത്

ഒമ്പതുവയസ്സുകാരനായ ജാക്ക് ഡേവിഡ് ആയിരുന്നു ആ അപേക്ഷകൻ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാക്ക്.

TNN 6 Aug 2017, 12:33 pm
'പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍' എന്ന തസ്കികയിലേക്ക് അടുത്തിടെ നാസ ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിരുന്നു. അന്യഗ്രഹജീവികളില്‍ നിന്നും ഭൂമിയേയും അതുപോലെ തിരിച്ചും സംരക്ഷിക്കുക എന്നതാണ് ജോലിയുടെ സ്വഭാവം. നാസയുടെ ഈ ജോബ് ഓഫർ ശ്രദ്ധയിൽപ്പെട്ട് ഒരു തൊഴിലന്വേഷകന്‍ അപേക്ഷയയച്ചു. വേറെയാരുമല്ല ഒമ്പതുവയസ്സുകാരനായ ജാക്ക് ഡേവിഡ് ആയിരുന്നു ആ അപേക്ഷകൻ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാക്ക്.
Samayam Malayalam 9 year old writes letter to nasa asking to be considered for a job
ജോലി ആവശ്യപ്പെട്ട് നാസയ്ക്ക് നാലാം ക്ലാസ്സുകാരന്‍റെ കത്ത്


ജാക്ക് നാസയ്ക്ക് അയച്ച കത്ത്;

''പ്രിയപ്പെട്ട നാസ, എന്‍റെ പേര് ജാക്ക് ഡേവിസ്, പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലിയിലേക്ക് അപേക്ഷ അയക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഒമ്പത് വയസ് കാണും. ഈ ജോലിക്ക് ഞാന്‍ അനുയോജ്യനാണെന്ന് കരുതുന്നു. എന്നെ കണ്ടാല്‍ അന്യഗ്രഹ ജീവിയെ പോലെയുണ്ടെന്ന് എന്‍റെ സഹോദരി പറയാറുണ്ട്, അതുകൊണ്ടാണ് ഞാന്‍ ഈ അപേക്ഷ അയക്കുന്നത്. എന്നു തുടങ്ങി നീണ്ടൊരു കത്തായിരുന്നു ജാക്കിന്‍റെത്.



ഗാര്‍ഡിയന്‍ ഓഫ് ദ ഗ്യാലക്‌സി എന്ന അഭിസംബോധനയോടെയാണ് ജാക്ക് കത്ത് ചുരുക്കിയത്. ജാക്കിന്‍റെ പിതാവിന്‍റെ ഒരു സുഹൃത്ത് കത്ത് റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ചു. തുടർന്ന് കമന്‍റുകളായിരുന്നു കത്ത് ലഭിച്ചത്. നാസയും കത്തിനെ നിസാരമായി കണ്ടില്ല.

നാസയുടെ പ്ലാനെറ്ററി റിസേര്‍ച്ച് ഡയറക്ടര്‍ ജോനതാന്‍ റാള്‍ കുട്ടിയെ അഭിനന്ദിച്ച് മറുപടി അയച്ചു. പ്രിയപ്പെട്ട ജാക്ക്, പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ താല്പര്യം കാണിച്ചതിൽ അഭിന്ദിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം കത്ത് എഴുതിയത്. പ്ലാനെറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലി വലിയ പ്രയാസമില്ലെങ്കിലും പ്രധാനപ്പെട്ടൊരു തസ്തികയാണ്.



ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ചെടുത്ത് സൂക്ഷ്മജീവികളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ജോലി. കുട്ടിക്ക് നല്ല ഭാവി ആശംസിക്കുന്നുവെന്നും ശാസ്ത്രജ്ഞന്മാരെയും എഞ്ചിനീയര്‍മാരേയും സഹായിക്കാന്‍ കഴിയട്ടെ. അതിനായി സ്‌കൂളില്‍ നന്നായി പഠിക്കണമെന്നും ഭാവിയില്‍ നാസയെ സഹായിക്കാന്‍ കുട്ടിക്ക് സാധിക്കട്ടെ എന്നും അദ്ദേഹം ഇ-മെയിൽ സന്ദേശത്തിലൂടെ ആശംസിച്ചു.

9-year-old writes letter to NASA asking to be considered for a job

A 9-year-old alien enthusiast from New Jersey sent a handwritten letter to NASA asking to be considered for a job working with astronauts.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ