ആപ്പ്ജില്ല

20 രൂപയ്‌ക്ക് മീൻ കറി കൂട്ടി ഉച്ചയൂണ് ; കൊല്ലത്ത് 6 ലക്ഷത്തോളം ഊണ്‌ വിളമ്പി ജനകീയ ഹോട്ടലുകൾ

പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നിൽ കൂടുതൽ ഹോട്ടലുകൾ തുറക്കുന്നതും പരിഗണനയിലാണ്. മീൻ കറി ഉൾപ്പെടുന്ന ഊണിന് ഉപഭോക്താവ് 20 രൂപ നൽകുമ്പോൾ 10 രൂപ കുടുംബശ്രീ വഴി സർക്കാരും നൽകും.

| Edited by Samayam Desk | Lipi 29 Sept 2020, 1:05 pm
Samayam Malayalam janakeeya hote
ജനകീയ ഹോട്ടല്‍



കൊല്ലം: ഇരുപത് രൂപയ്ക്ക് ഉച്ചയൂണും മീൻകറിയും വിളമ്പി സാധാരണക്കാരന്റെ വിശപ്പടക്കുകയാണ് ജില്ലയിലെ ജനകീയ ഹോട്ടലുകൾ. വൈകാതെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെ പരിധികളിലേക്കും ജനകീയ ഹോട്ടലുകൾ വ്യാപിക്കും. 59 ജനകീയ ഹോട്ടലുകളിലായി ഇതുവരെ ആറ് ലക്ഷത്തോളം ഊണുകളാണ് വിളമ്പിയത്.

പഞ്ചായത്തുകളിലും നഗരസഭകളിലും ഒന്നിൽ കൂടുതൽ ഹോട്ടലുകൾ തുറക്കുന്നതും പരിഗണനയിലാണ്. മീൻ കറി ഉൾപ്പെടുന്ന ഊണിന് ഉപഭോക്താവ് 20 രൂപ നൽകുമ്പോൾ 10 രൂപ കുടുംബശ്രീ വഴി സർക്കാരും നൽകും. ഫലത്തിൽ ഹോട്ടലുകൾ നടത്തുന്ന സംരംഭക ഗ്രൂപ്പിന് ഒരു ഊണിന് 30 രൂപ വില ലഭിക്കും.

Also Read: ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ഗുരുതര കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് മാത്രം പ്രവേശനം

ഇത്തരത്തിൽ 58 ലക്ഷത്തിലേറെ രൂപയാണ് ഹോട്ടലുകളുടെ സംരംഭക ഗ്രൂപ്പുകൾക്ക് ഇതുവരെ കുടുംബശ്രീ ജില്ലാ മിഷൻ സബ്സിഡിയായി നൽകിയത്. മീൻ വറുത്തത് ഉൾപ്പെടെ മറ്റ് വിഭവങ്ങളും കുറഞ്ഞ വിലയിൽ ഹോട്ടലുകളിൽ ലഭ്യമാണ്. പ്രഭാത ഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പ്രദേശത്തെ വില ഈടാക്കും. നിലവിൽ പലയിടത്തും ഉച്ചയൂണ് മാത്രമാണ് ഹോട്ടലുകൾ നൽകുന്നത്. കൊവിഡ് പ്രതിസന്ധി മാറുന്നതോടെ ഹോട്ടലുകൾ മുഴുവൻ സമയം പ്രവർത്തിക്കും.


കേരള കഫേ ബ്രാന്റിലേക്ക് കുടുംബശ്രീ

ജനകീയ ഹോട്ടലുകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ തുടക്കത്തിൽ മാതൃകാ ഹോട്ടലുകളാക്കി മാറ്റും. പിന്നീട് കുടുംബശ്രീയുടെ കേരള കഫേ ബ്രാന്റായും ഇവ മാറ്റും. ചാത്തന്നൂരിലെ ജനകീയ ഹോട്ടൽ വൈകാതെ മാതൃകാ ഹോട്ടലാക്കി മാറ്റും. അരലക്ഷം രൂപ പ്രതിദിന വിറ്റ് വരവ് ലഭിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം ജനകീയ ഹോട്ടലുകൾ കേരള കഫേയാക്കി മാറ്റും . കേരള കഫേകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

ജനകീയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്നത് ഇങ്ങനെ

കുടുംബശ്രീ സംരംഭക ഗ്രൂപ്പിനെ തദ്ദേശ സ്ഥാപനം തിരഞ്ഞെടുക്കും

ഹോട്ടൽ തുടങ്ങാനുള്ള സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തി നൽകും

സംരംഭക ഗ്രൂപ്പിന് അരലക്ഷം രൂപ കുടുംബശ്രീ റിവോൾവിംഗ് ഫണ്ടായി നൽകും

അരലക്ഷത്തിന് പാത്രങ്ങളും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കണം

കെട്ടിടത്തിന്റെ വൈദ്യുതി- വെള്ളക്കരങ്ങൾ തദ്ദേശ സ്ഥാപനം അടയ്ക്കും

ഉച്ചയൂണിന് ഉപഭോക്താവിൽ നിന്ന് 20 രൂപ ഈടാക്കും

ഓരോ ഊണിനും 10 രൂപ വീതം കുടുംബശ്രീയും സബ്സിഡി നൽകും

10.8 രൂപയ്ക്ക് ഹോട്ടലുകൾക്ക് സപ്ലൈകോ അരി നൽകും

ഹോട്ടലുകളുടെ ലാഭം പൂർണ്ണമായി സംരംഭക ഗ്രൂപ്പിനാണ്


കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്