ആപ്പ്ജില്ല

ഐഫോണിനായി കാശുമുടക്കേണ്ട, നിങ്ങൾക്കും നിർമിക്കാം ഐഫോൺ

ചൈനയിൽ നിന്നും വാങ്ങിയ സ്പെയർ പാർട്സുകളാണ് മൊബൈൽ നിർമാണത്തിന് അലൻ ഉപയോഗിച്ചത്.

TNN 16 Apr 2017, 12:45 pm
കീശ കാലിയാക്കി എന്തിന് ഒരു ഐഫോൺ വാങ്ങിക്കണം? അധികം കാശുമുടക്കാതെ സ്വന്തമാക്കാമല്ലോ ഒരു ഐഫോൺ. അതെങ്ങനെയെന്ന് കാണിച്ചുതരികയാണ് സ്കോട്ടി അലന്‍റെ പ്രധാന ലക്ഷ്യം. ചൈനയിൽ നിന്നും വാങ്ങിയ സ്പെയർ പാർട്സുകളാണ് മൊബൈൽ നിർമാണത്തിന് അലൻ ഉപയോഗിച്ചത്. സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയായ അലൻ ഐഫോൺ 6 എസിന് സമാനമായ 16ജിബി ഫോണാണ് സ്വന്തം കൈകളാൽ നിർമ്മിച്ചത്.
Samayam Malayalam an engineer built an iphone 6s from chinese spare parts for just 300
ഐഫോണിനായി കാശുമുടക്കേണ്ട, നിങ്ങൾക്കും നിർമിക്കാം ഐഫോൺ


ഐഫോൺ 7 സ്പെയർപാർട്സുകൾ ലഭിക്കാൻ അല്പം ബുദ്ധിമുട്ടുള്ളതിനാലാണ് ഐഫോൺ 6 നിർമ്മിക്കാൻ അലൻ തീരുമാനിച്ചത്. ഫങ്ഷന്‍ ത്രിഡി ടച്ച്, ടച്ച് ഐഡി തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിലുൾപ്പെടുത്തിയിട്ടുണ്ട്. 1000 ഡോളറിലധികം ചെലവിട്ടാണ് സ്പെയർപാർട്സുകൾ വാങ്ങിച്ചത്. ടൂളുകൾ വാങ്ങേണ്ടി വന്നതിലാണ് ഇത്രയും തുക ചെലവാക്കേണ്ടി വന്നതെന്നാണ് അലൻ പറഞ്ഞത്. ഐഫോൺ എങ്ങനെയാണ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും അലെൻ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.



An Engineer Built An iPhone 6s From Chinese Spare Parts For Just $300

That’s what Scotty Allen decided to find out when he began building an iPhone from parts purchased in China.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ