ആപ്പ്ജില്ല

ആപ്പിളിൻെറ റെഡ് എെഫോൺ: നിങ്ങളറിയേണ്ട 6 കാര്യങ്ങൾ

ചുവന്ന് തുടുത്ത എെഫോണുകളുമായാണ് ആപ്പിളിൻെറ പുതിയ അവതാരം വരുന്നത്

TNN 22 Mar 2017, 1:24 pm
എെഫോണിൽ ആപ്പിൾ വീണ്ടും പുത്തൻ പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ്. ഇത്തവണ നിറത്തിലാണ് പരീക്ഷണം. ചുവന്ന് തുടുത്ത എെഫോണുകളുമായാണ് ആപ്പിളിൻെറ പുതിയ അവതാരം വരുന്നത്. ആദ്യമായാണ് എെഫോൺ ചുവപ്പിൽ വരുന്നത്. റെഡ് എെ ഫോണിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ ഇതാ.
Samayam Malayalam apple launches red colour special edition iphone 6 things to know
ആപ്പിളിൻെറ റെഡ് എെഫോൺ: നിങ്ങളറിയേണ്ട 6 കാര്യങ്ങൾ





* ആപ്പിൾ എെഫോൺ 7, എെഫോൺ 7 പ്ലസ് എന്നിവയാണ് സ്പെഷ്യൽ എഡിഷനായി റെഡിൽ പുത്തനായി വരുന്നത്.

* ഫീച്ചേഴ്സിലും സ്പെസിഫിക്കേഷനിലും യാതൊരു വിധത്തിലുള്ള മാറ്റവുമില്ല. നിറത്തിൽ മാത്രമാണ് പുതുമ.

* ആപ്പിൾ എെഫോൺ 7 പ്ലസ് റെഡ് സ്പെഷ്യൽ എഡിഷന് 82000 രൂപയാണ് വില. എെഫോൺ 7ൻെറ വില കമ്പനി ഇത് വരെ പുറത്ത് വിട്ടിട്ടില്ല.



* രണ്ട് ഫോണുകളും ഏപ്രിൽ രണ്ടാം പകുതിയിലായിരിക്കും ഇന്ത്യയിൽ പുറത്തിറങ്ങുക. മാർച്ച് 24 ന് യുഎസിലും മറ്റ് 40 രാജ്യങ്ങളിലും റെഡ് എെഫോണുകൾ പുറത്തിറങ്ങും.

* ആപ്പിളിൻെറ റെഡ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ചുവന്ന ഫോണുകൾ ഇറക്കുന്നത്. സബ് സഹാറൻ ആഫ്രിക്കയിലെ എച്ച്എെവി എയ്ഡ്സ് ബാധിതരെ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

* 128 ജിബി, 256 ജിബി എന്നിങ്ങനെയുള്ള സ്റ്റോറേജിൽ ആയിരിക്കും ഇരു ഫോണുകളും എത്തുന്നത്.

Apple launches red colour special-edition iphone: 6 things to know

The current-generation iPhones -- iPhone 7 and iPhone 7 Plus -- are getting an all-new colour. The Cupertino giant has launched a special edition of iPhone 7 and iPhone 7 Plus in vibrant Red colour aluminium finish. Here's all you need to know about Apple iPhone 7 and iPhone 7 Plus in a new hue.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ