ആപ്പ്ജില്ല

ഉദ്ദിഷ്ഠ കാര്യ സിദ്ധി ; ആഞ്ജനേയ സ്വാമിയ്‌ക്ക് വെറ്റില മാല

ശ്രീരാമന്‍റെ ലങ്കാ യുദ്ധത്തിനു ശേഷം , യുദ്ധ വിജയ വിവരം ആദ്യമായി സീതാ ദേവിയെ അറിയിച്ചത് ആഞ്ജനേയ സ്വാമിയാണ്. വാര്‍ത്തയറിഞ്ഞ് സന്തോഷവതിയായ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിച്ച് അതുകൊണ്ട് ഒരു ഹാരം ഉണ്ടാക്കി ആഞ്ജനേയ സ്വാമിയെ അണിയിച്ചു.

Samayam Malayalam 15 Mar 2022, 2:15 pm
ഹിന്ദുമത വിശ്വാസ പ്രകാരം ആഞ്ജനേയ സ്വാമിയ്‌ക്ക് വെറ്റില മാല ചാർത്തുകയെന്ന വഴിപാട് വളരെ പ്രധാനപ്പെട്ടതാണ്. വിശ്വാസത്തോടെയും പ്രാര്‍ഥനയോടെയും വെറ്റില മാല ചാര്‍ത്തിയാല്‍ ദോഷങ്ങള്‍ മാറി, തടസങ്ങള്‍ നീങ്ങി ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വെറ്റില മാല കൂടാതെ തുളസി മാലയും ആഞ്ജനേയ ഭഗവാന് ചാര്‍ത്താറുണ്ട്. എന്നാല്‍ ഒരു കാരണ വശാലും പാദ പൂജ നടത്താന്‍ തുളസി ഉപയോഗിക്കരുത്. തുളസിയില്‍ ലക്ഷ്മി ദേവിയുടെ അംശമുണ്ടെന്നാണ് വിശ്വാസം. ഹനുമാന്‍റെ മറ്റൊരു ആരാധനാ പാത്രമാണ് ലക്ഷ്മീ ദേവി. അതു കൊണ്ട് ലക്ഷ്മീ ദേവിക്ക് തുല്യമായ തുളസി കൊണ്ട് പാദ പൂജ ചെയ്യുന്നത് ലക്ഷ്മീ ദേവിയോടുള്ള നിന്ദയാകും. അത് ആഞ്ജനേയ സ്വാമിയുടെ കോപത്തിനാണ് കാരണമാകുക.
Samayam Malayalam betel leaf garland for anjaneya swami
ഉദ്ദിഷ്ഠ കാര്യ സിദ്ധി ; ആഞ്ജനേയ സ്വാമിയ്‌ക്ക് വെറ്റില മാല

വീടിനകത്ത് ചെരുപ്പിടാമോ ?
വെറ്റില മാല ചാര്‍ത്തുന്നത് എന്തുകൊണ്ട് ആഞ്ജനേയ സ്വാമിക്ക് ഇത്രയും പ്രിയപ്പെട്ടതായി എന്നതിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീരാമ ഭഗവാന്റെ ഏറ്റവും അടുത്ത ഭക്തനാണ് ആഞ്ജനേയ സ്വാമി. അതു കൊണ്ട് തന്നെ ശ്രീ രാമന്‍റെ കുടുംബവുമായി നല്ല അടുപ്പമാണ് ആഞ്ജനേയ ഭഗവാന്. ശ്രീരാമന്‍റെ ലങ്കാ യുദ്ധത്തിനു ശേഷം , യുദ്ധ വിജയ വിവരം ആദ്യമായി സീതാ ദേവിയെ അറിയിച്ചത് ആഞ്ജനേയ സ്വാമിയാണ്. വാര്‍ത്തയറിഞ്ഞ് സന്തോഷവതിയായ സീതാദേവി തൊട്ടടുത്തുള്ള വെറ്റിലക്കൊടിയില്‍ നിന്ന് ഇലകള്‍ പറിച്ച് അതുകൊണ്ട് ഒരു ഹാരം ഉണ്ടാക്കി ആഞ്ജനേയ സ്വാമിയെ അണിയിച്ചു. സീതാദേവി അണിയിച്ച വെറ്റില മാല ആഞ്ജനേയ സ്വാമിക്ക് ഏറെ ഇഷ്ടമായി. അതു കൊണ്ട് തന്നെ പിന്നീട് ആഞ്ജനേയ സ്വാമിക്ക് ഇഷ്ടപ്പെട്ട ഒന്നായി മാറി വെറ്റില മാല. ക്ഷേത്രങ്ങളില്‍ കാര്യ വിജയത്തിനായി വെറ്റില മാല സമര്‍പ്പിക്കുക എന്ന ആചാരം വഴക്കമായി തുടര്‍ന്നു പോരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്