ആപ്പ്ജില്ല

വിവാഹം ഉടൻ വേണോ? ഈ വാസ്തു വിദ്യകൾ ചെയ്തോളൂ...

ചിലർക്ക് ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടാകും. ഇത്തരം ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവർക്കായി വാസ്തു ശാസ്ത്രം ചില വിദ്യകൾ പറയുന്നുണ്ട്. ഇത് മുൻനിർത്തി ജീവിതം നയിച്ചാൽ ഉടൻ തന്നെ വിവാഹം നടക്കും.

Samayam Malayalam 17 Oct 2020, 6:33 pm
ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാന്യമേറിയ ഘട്ടമാണ് വിവാഹം. വ്യത്യസ്ത തലത്തിൽ നിന്നുള്ള രണ്ട് മനസുകൾ വിവാഹമെന്ന പ്രക്രിയയിൽ കൂടിച്ചേരുന്നു. ഈ പവിത്രമായ ബന്ധത്തിൽ ദമ്പതികള്‍ക്ക് നല്ലതും മോശവുമായ ഒരുപാട് സംഭവങ്ങളെ നേരിടേണ്ടി വന്നേക്കും.
Samayam Malayalam Marriage


ചിലര്‍ വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കുന്നു. എന്നാൽ മറ്റുചിലര്‍ പ്രായം കൂടി കഴിഞ്ഞും വിവാഹതിനാകുന്നു. വളരെ ചെറുപ്പത്തിൽ നിങ്ങള്‍ക്ക് വിവാഹം കഴിക്കണോ? ഇത്തരത്തിൽ ഒരു ആഗ്രഹം നിങ്ങളുടെ മനസിൽ ഉണ്ടെങ്കിൽ വാസ്തു ശാസ്ത്രം ചില വിദ്യകള്‍ പറയുന്നുണ്ട്. ഇവ മുൻനിര്‍ത്തി ജീവിതം നയിച്ചാൽ വിവാഹം ഉടൻ നടക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ദാമ്പത്യം സുഖകരമാകും, ഇക്കാര്യങ്ങൾ ചെയ്തോളൂ


ഒരു വീടിൻ്റെ വടക്കുപടിഞ്ഞാറെ മൂലയിൽ ആയിരിക്കണം അവിവാഹിതയായ പെൺകുട്ടികളുടെ മുറി. അഥവാ ഇത് സാധിച്ചില്ലെങ്കിൽ കിഴക്ക്, പടിഞ്ഞാറ് എന്നീ മൂലകളും തെരഞ്ഞെടുക്കാം. അതേസമയം തെക്കുപടിഞ്ഞാറ് മൂലയിലുള്ള മുറിയിൽ അവിവാഹിതയായ പെൺകുട്ടികൾ താമസിക്കരുത്. ഇവരുടെ വിവാഹത്തിന് തടസങ്ങള്‍ ഉണ്ടാകുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഒരു വീടിൻ്റെ വടക്കുകിഴക്ക് മൂലയിൽ ആയിരിക്കണം അവിവാഹിതനായ ആൺകുട്ടികളുടെ മുറി. അഥവാ ഇത് സാധിച്ചില്ലെങ്കിൽ തെക്ക്, പടിഞ്ഞാറ് എന്നിവയും മുറിക്കായി തെരഞ്ഞെടുക്കാം.

വിവാഹം ഉടൻ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ഉറങ്ങാൻ കിടക്കുന്ന രീതിയിലും കുറച്ച് ശ്രദ്ധ നൽകുക. വടക്കുപടിഞ്ഞാറ് ദിശയിൽ ഉറങ്ങുന്നതാണ് ഉത്തമം. ഇത് പോസിറ്റീവ് ഫലങ്ങള്‍ ജീവിതത്തിൽ ഉണ്ടാകാൻ സഹായിക്കുമെന്ന് വാസ്തു പറയുന്നു.വീടിൻ്റെ നിറം, അല്ലെങ്കിൽ മുറികളുടെ നിറത്തിൽ വാസ്തു ശാസ്ത്രം വളരെ പ്രധാന്യം നൽകുന്നുണ്ട്. നിങ്ങളുടെ മുറിയിൽ കടുത്ത നിറങ്ങള്‍ ഒഴിവാക്കി ഇളം നിറങ്ങള്‍ ഉപയോഗിക്കുക. ഇത് പോസിറ്റീവ് ഊര്‍ജം നിറയ്ക്കാൻ ഉത്തമമാണ്.

വിവാഹിതായ പെൺകുട്ടികള്‍ തെക്കുകിഴക്ക് ദിശയിൽ ഉറങ്ങരുത്. ഇത് കുടുംബത്തിലും ജീവിതത്തിലും നെഗറ്റീവ് ഊര്‍ജം ഉണ്ടാകാൻ കാരണമാകുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു.

വീടിൻ്റെ ജലസംഭരണി ഭൂമിയ്ക്ക് അടിയിൽ ചിലര്‍ നിര്‍മ്മിക്കാറുണ്ട്. ഇത് തെക്കുപടിഞ്ഞാറ് മൂലയിൽ ഒരിക്കലും പാടില്ല. അഥവാ തെക്കുപടിഞ്ഞാറ് ഭാഗത്ത് ജലസംഭരണി ഉണ്ടെങ്കിൽ ഉടൻ മാറ്റാൻ ശ്രദ്ധിക്കുക. ഇത് വിവാഹ തടസങ്ങള്‍ക്ക് കാരണമായേക്കാം. വീട് നിര്‍മ്മിക്കുമ്പോള്‍ ഉയരത്തെ കുറിച്ച് നല്ലതുപോലെ ശ്രദ്ധിക്കുക. അശ്രദ്ധമായ ഇത്തരം നിര്‍മ്മിതികള്‍ ഭാവിയിൽ ദാമ്പത്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

നിങ്ങളുടെ വിവാഹം എന്നാണ്? ജനനതീയതി നോക്കി കണ്ടുപിടിക്കാം


ചിലര്‍ ഉറങ്ങുമ്പോള്‍ കിടക്കയ്ക്ക് അടിയിലായി ചെറിയ ഇരുമ്പ് ദണ്ഡ് സൂക്ഷിക്കുന്നതായി കണ്ടുവരുന്നുണ്ട്. എന്നാൽ വിവാഹം വേഗത്തിൽ നടക്കണം എന്നാഗ്രഹിക്കുന്നവര്‍ ഈ പ്രവര്‍ത്തി ഒഴിവാക്കുക. കൂടാതെ കിടപ്പുമുറി അലങ്കോലമാക്കാതെയും ശ്രദ്ധിക്കുക. ഇത് പോസിറ്റീവ് ഊര്‍ജം നിറയ്ക്കാൻ ഉത്തമമാണ്. ആൺകുട്ടികളുടെ മുറിയുടെ ഭിത്തിയിൽ ഇളം നിറങ്ങള്‍ പെയിൻ്റായി ഉപയോഗിക്കുക. വെള്ള, പിങ്ക് തുടങ്ങിയ നിറങ്ങള്‍ ഭിത്തിക്കായി തെരഞ്ഞെടുക്കാം. ഇത് വിവാഹ തടസങ്ങള്‍ നീക്കാൻ ഉത്തമമാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു.

ഒരു പക്ഷേ നിങ്ങളുടെ വിവാഹ തടസം ചൊവ്വാദോഷം മൂലം ആയേക്കാം. വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ജാതകത്തിലെ ചൊവ്വാദോഷം. സ്ത്രീയുടെയോ പുരുഷൻ്റെയോ ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2,12,4 ലഗ്നം 7,8 എന്നീ ഭാവങ്ങളിൽ ചൊവ്വാനിന്നാൽ ഉണ്ടാകുന്ന ദോഷത്തെയാണ് ചൊവ്വാദോഷം എന്നുപറയുന്നത്. എന്നാല്‍ ഏഴില്‍ ചൊവ്വ നില്‍ക്കുന്ന പുരുഷനും ഏഴിലോ, എട്ടിലോ ചൊവ്വ നില്‍ക്കുന്ന സ്‌ത്രീയും അത്ര ഗുണമുള്ളവരല്ല. പൊതുവില്‍ ചൊവ്വാദോഷം 7 ഉം, 8 ഉം നോക്കിയാണ്‌ നിശ്‌ചയിക്കുന്നത്‌. സ്‌ത്രീജാതകത്തിലെ 7-ലെ ചൊവ്വയേക്കാള്‍ കൂടുതല്‍ ദോഷം 8-ലെ ചൊവ്വ തന്നെ. ചൊവ്വാദോഷം അകറ്റുന്നതിന്‌ ഹനുമത്‌ പ്രീതിക്കായി ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ ദേവി, ഹനുമാൻ, സുബ്രഹ്മണ്യൻ എന്നീ ദേവതകളുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവര്‍ ഈ വ്രതം അനുഷ്ഠിച്ചാൽ ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം.

ഈ മൂന്ന് രാശിയിലുള്ളവരെ വിവാഹം ചെയ്താൽ...


വളരെ സന്തോഷപ്രദമായ ദാമ്പത്യത്തിന് കിടപ്പുമുറിയുടെ സ്ഥാനം പ്രധാനപ്പെട്ടതാണ്. ദമ്പതികള്‍ തെക്ക്, വടക്കുപടിഞ്ഞാറ് എന്നീ രണ്ട് മൂലകള്‍ മാത്രമേ കിടപ്പുമുറിക്കായി തെരഞ്ഞെടുക്കാവൂ. ഇത് കൂടാതെ, തല തെക്കോട്ട് വരുന്ന രീതിയിൽ ആയിരിക്കണം കിടക്കേണ്ടത്. തടി ഉപയോഗിച്ച് നിര്‍മ്മിച്ച കട്ടിലുകള്‍ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഇരുമ്പ് കട്ടിലുകളിൽ ഉറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കട്ടിലിൻ്റെ വലിപ്പത്തലും അളവിലും ശ്രദ്ധ നൽകുക. കിടക്കയുടെ വലതു ഭാഗത്തും ഭര്‍ത്താവും ഇടതു ഭാഗത്ത് ഭാര്യയും വരുന്ന രീതിയിൽ കിടക്കുക. ഇത് ദാമ്പത്യജീവിതം അനുകൂലമാക്കുമെന്ന് വാസ്തു പറയുന്നു. കൂടാതെ സിംഗിൾ കിടക്ക മാത്രം ദമ്പതികള്‍ ഉപയോഗിക്കുക. കിടപ്പുമുറിയിൽ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കാതിരിക്കുക. ഇതിന് പുറമേ കണ്ണാടികള്‍ മുറിയിൽ വയ്ക്കാതിരിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്