ആപ്പ്ജില്ല

വീട്ടില്‍ അടുക്കളയുടെ സ്ഥാനം എവിടെ... ?

പണ്ടു കാലത്ത് വടക്കുകിഴക്കു ഭാഗത്തും ചിലർ അടുക്കളകൾ സ്ഥാപിച്ചിരുന്നു. കിണറുകൾ ഈ ഭാ​ഗത്ത് സ്ഥാപിച്ചിരുന്നതിനാൽ വെള്ളം കോരിയെടുക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്തിരുന്നത്.

Samayam Malayalam 28 Mar 2022, 12:01 pm
നമ്മുടെ വീടിന്റെ അടുക്കളയുടെ സ്ഥാനവും നമ്മുടെ ജീവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയുടെ സ്ഥാനത്തിന് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. ഗൃഹത്തിന്റെ വടക്കോ കിഴക്കോ വശങ്ങളിലുള്ള മുറികളിലാണ് അടുക്കള, ഡൈനിങ് റൂം, വര്‍ക്ക് ഏരിയ, പൂജാമുറി, ഫാമിലി ലിവിങ് തുടങ്ങിയവയ്ക്ക് സ്ഥാനം നൽകേണ്ടത്.
Samayam Malayalam location of the kitchen in the house
വീട്ടില്‍ അടുക്കളയുടെ സ്ഥാനം എവിടെ... ?


ഭക്ഷണം പാകംചെയ്യുന്നതിന് ആവശ്യമായ വായു, ജലം, അഗ്നി എന്നിവ സുലഭമായി ലഭിക്കുന്ന ദിശയാണ് വാസ്തു ശാസ്ത്ര പ്രകാരം നിർദേശിക്കുന്നത്. ഇവ മൂന്നും പഞ്ചഭൂതങ്ങളില്‍പ്പെട്ടവ കൂടെയാണ്. അതു കൊണ്ടാണ് വടക്കുപടിഞ്ഞാറും വടക്കുകിഴക്കും തെക്കു കിഴക്കും അടുക്കളയായി ഉപയോഗിക്കുന്നത്. എന്നാൽ പണ്ടു കാലത്ത് വടക്കുകിഴക്കു ഭാഗത്തും ചിലർ അടുക്കളകൾ സ്ഥാപിച്ചിരുന്നു. കിണറുകൾ ഈ ഭാഗത്ത് സ്ഥാപിച്ചിരുന്നതിനാൽ വെള്ളം കോരിയെടുക്കാനുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്തിരുന്നത്.
പല്ലി ദേഹത്ത് വീഴാറുണ്ടോ.. സൂചനകള്‍ അറിയാം..
അതു പോലെ പാചകം ചെയ്യുന്നത് വീടിന്റെ ഭിത്തിയോട് ചേരുന്നത് ദോഷം ചെയ്യും. അടുക്കളയുടെ തെക്ക് കിഴക്ക് മൂലയിലാണ് അടുപ്പോ ഗ്യാസ് സ്റ്റൗവ്വോ സ്ഥാപിക്കേണ്ടത്. അടുക്കളയുടെ വാതിൽ വടക്ക് ഭാഗത്തായിരിക്കണം. വടക്ക് കിഴക്ക് ഭാഗവും ഉത്തമമാണ്. ഫ്രിഡ്ജ് വടക്ക് പടിഞ്ഞാറ് മൂലയില്‍ വയ്ക്കാവുന്നതാണ്. ഓറഞ്ച്, റോസ്, മഞ്ഞ തുടങ്ങിയ ലൈറ്റ് നിറങ്ങളുപയോഗിച്ച് അടുക്കള പെയിന്റ് ചെയ്യുന്നതാണ് നല്ലത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്