ആപ്പ്ജില്ല

Chandra Grahanam 2020:ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? ഇതാണ് ഉത്തരം!

മാംസാഹാരം ദഹിക്കുന്നതിനും അതിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതിനും വളരെയധികം സമയമെടുക്കുന്നു. അതുകൊണ്ട് തന്നെ ഗ്രഹണ സമയത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം

Samayam Malayalam 10 Jan 2020, 8:21 pm
2020 ജനുവരി 10ന് ലോകത്തിലെ പ്രധാന പ്രദേശങ്ങളിൽ ഒരു ചന്ദ്രഗ്രഹണം ദൃശ്യമാകും. ശാസ്ത്രപരമായും ജ്യോതിഷപരമായും അതിശയകരമായ സംഭവത്തിനായിരിക്കും ഏതാനും മണിക്കൂറുകൾ ലോകം സാക്ഷ്യം വഹിക്കുക. അർദ്ധരാത്രിയിൽ ഗ്രഹങ്ങളുടെ സ്ഥാനത്ത് വരുന്ന ഏത് മാറ്റവും നമ്മുടെ ആരോഗ്യത്തിലും ചില മാറ്റങ്ങളുണ്ടാക്കുമെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു. അതിനാൽ, അത്തരം സമയങ്ങളിൽ ശ്രദ്ധിക്കേണ്ട ചില ഭക്ഷണ നിയന്ത്രണങ്ങളുണ്ട്.
Samayam Malayalam Diet during grahanam
ചന്ദ്രഗ്രഹണം


ഗ്രഹണങ്ങൾ ഓരോരുത്തരുടേയും സ്വാഭാവിക ശരീര പ്രക്രിയകളെ ശക്തമായി സ്വാധീനിക്കുന്നു. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ആയുർവേദത്തിലും വേരുകളുള്ള ഒന്നാണ് ഇത്. അതിനാൽ ധാരാളം ആളുകൾ ഗ്രഹണ സമയത്ത് പ്രത്യേകം ഭക്ഷണ ക്രമം പതിവായി പിന്തുടരുന്നു, കൂടാതെ ചില ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യുമ്പോഴോ കഴിക്കുമ്പോഴോ അളവുകളിൽ ചില വ്യത്യാസങ്ങളും വരുത്തുന്നു. ശരിയായ ചന്ദ്രചക്രത്തിലൂടെ 28 ദിവസത്തിനുള്ളിൽ സംഭവിക്കുന്നത് ഒരു ഗ്രഹണ സമയത്തെ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ സംഭവിക്കുന്നു എന്നതാണ് വാസ്തവം. ഗ്രഹണം സംഭവിക്കുമ്പോൾ ഭൂമിയുടെ ഗ്രഹങ്ങളുടെ സ്ഥാനം അതിൻ്റെ നിശ്ചിത സ്ഥാനത്ത് നിന്ന് മാറുന്നതിനാൽ, മാറ്റങ്ങൾ സംഭവിക്കും. ഇതിന് വീണ്ടും ശാസ്ത്രീയമായ അവകാശവാദമൊന്നുമില്ല, പക്ഷേ പൊതുവായ മുൻകരുതൽ എന്ന നിലയിൽ ഭക്ഷണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ഓരോ പ്രദേശങ്ങളിലും പ്രചാരത്തിലുള്ള സാധാരണയായി പിന്തുടരുന്ന ഭക്ഷണ ഭക്ഷണ ക്രമീകരണങ്ങളിൽ ചിലതാണ് ഇനി പറയുന്നത്

ALSO READ: Wolf Moon Eclipse: ചന്ദ്രഗ്രഹണം ഓരോ രാശിക്കാർക്കും നൽകുന്ന ഫലങ്ങൾ അറിയാം!

അസംസ്കൃതമോ വേവിക്കാത്തതോ ആയ ഭക്ഷണത്തിൻ്റെ പോഷണശക്തിയിൽ മാറ്റമില്ല. എന്നിരുന്നാലും, വേവിച്ച ഭക്ഷണത്തിൻ്റെ ഗുണങ്ങളിൽ ഒരു മാറ്റമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിൽ സമാനമായ പ്രഭാവം ചെലുത്താനിടയില്ല. ഒരു ഗ്രഹണ സമയത്ത്, അന്തരീക്ഷത്തിലെ ബാക്ടീരിയകളെ സ്വാഭാവികമായി നശിപ്പിക്കുന്ന അൾട്രാവയലറ്റ് വികിരണം വളരെ കുറയുന്നു. ഇത് സൂക്ഷ്മാണുക്കളുടെ അനിയന്ത്രിതമായ വളർച്ചയിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഭക്ഷണ വസ്തുക്കളെ സുരക്ഷിതമല്ലാത്തതാക്കുന്നു.

മാംസാഹാരം ദഹിക്കുന്നതിനും അതിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതിനും വളരെയധികം സമയമെടുക്കുന്നു. അതുകൊണ്ട് തന്നെ ഗ്രഹണ സമയത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.ഇവ ഒരു ഗ്രഹണ സമയത്ത് കഴിക്കുന്നത് മൂലം ദഹനപ്രക്രിയ കൃത്യമായി നടക്കാത്ത സാഹചര്യമുണ്ടായേക്കും.

ചന്ദ്രഗ്രഹണ സമയത്ത് മദ്യത്തിൻ്റെ ഉപയോഗം കർശനമായി ഒഴിവാക്കണം. ഈ സമയങ്ങളിൽ മദ്യം നമ്മുടെ ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.പൊതുവേ ഗ്രഹണ സമയം ജീവജാലങ്ങൾക്ക് പ്രതികൂലമാണ്.ഗ്രഹണ സമയത്ത് മദ്യത്തിൻ്റെ പ്രഭാവം വർദ്ധിക്കുമെന്ന് പറയപ്പെടുന്നു.

ഗ്രഹണത്തിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും ലഘുവായതും എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്നതുമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ആയുർവേദം നിഷ്ക്കർഷിക്കുന്നത്. ഗ്രഹണം ആരോഗ്യത്തെ ശക്തമായി സ്വാധീനിക്കുന്നതിനാൽ, ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുകയോ പാകം ചെയ്യുകയോ അരുത്. എന്നാൽ ഇന്ന് പുരോഗമന ചിന്തയെ അടിസ്ഥാനമാക്കി സംസാരിക്കുന്നവർ ഈ കാര്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരാനുള്ള അവകാശം ഓരോ വ്യക്തിയിലും അധിഷ്ഠിതമാണ്. അതുകൊണ്ട് തന്നെ അവയെ പിന്തിരിപ്പൻ എന്ന് അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ല. ഇത്തരം ആചരണങ്ങൾക്കു പിന്നിൽ ശക്തമായ ശാസ്ത്രീയ കാരണങ്ങൾ ഉണ്ടെന്നുള്ള വാസ്തവം പുരോഗമനവാദികൾ മറച്ചു വെക്കുന്നുവെന്നതാണ് വാസ്തവം

നെഗറ്റീവ് എനർജിയുടെയും വിഷവസ്തുക്കളുടെയും പ്രവാഹവും ഗ്രഹണ സമയത്ത് ഉണ്ടാകുന്നു. അതിനാൽ,ഗ്രഹണ കാലഘട്ടത്തിൽ പ്രകൃതിദത്ത വിഷഹാര വസ്തുക്കളുടെ ഉപയോഗം ആയുർവേദം നിർദ്ദേശിക്കുന്നു.

ALSO READ: 2020ലെ പൗ‍‍ര്‍ണമി തിഥി സമയക്രമങ്ങൾ ഇങ്ങനെ!
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
അണുക്കളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്ന അണുനാശിനി ഗുണങ്ങൾ നിറഞ്ഞ പ്രകൃതിദത്ത ഭക്ഷ്യ വസ്തുവാണ് മഞ്ഞൾ. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.അതോടൊപ്പം തുളസിയില ഉപയോഗിച്ചുള്ള ചായ കഴിക്കുന്നതും വളരെ ഉത്തമമാണ്

ഇളനീർ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും. അതിലെ മാംസളമായ ഭാഗവും ഏറെ പോഷക പ്രദമാണ്. നാളികേരത്തിൻ്റെ കട്ടിയുള്ള പുറം തോട് ഗ്രഹണ സമയത്തുള്ള മാരക കിരണങ്ങളിൽ നിന്നും അതിൻ്റെ കാമ്പിനെ സംരക്ഷിക്കുന്നു. ഇത് നിങ്ങൾക്ക് മികച്ച ആരോഗ്യ ഗുണങ്ങളും നൽകുന്നു.

മഞ്ഞയോ പട്ടയോ തൊലിയോടുകൂടിയ സബർജൽ ഗ്രഹണത്തിനു ശേഷം കഴിക്കാവുന്ന മികച്ച ഒന്നാണ്. ഇതിൽ സമ്പുഷ്ടമായിഅടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഭർജം പ്രധാനം ചെയ്യുന്നതും ഏറെ ഫലപ്രദമാണ്.

ALSO READ:2020ലെ അഞ്ച് ഭാഗ്യ രാശിക്കാർ ഇവരാണ്!
കുറഞ്ഞ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചതും പോഷകങ്ങൾ നിറഞ്ഞതുമായ സാത്വിക ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.ശുദ്ധജലം മലിനമാകുമെന്ന് വിശ്വസിക്കുന്നതിനാൽ, ഇഞ്ചി കഷ്ണങ്ങൾ, തുളസി അല്ലെങ്കിൽ ഇഞ്ചി പൊടി എന്നിവ ചേർത്ത് ഇത് ശുദ്ധീകരിച്ചതിന് ശേഷംഉപയോഗിക്കാം.സുരക്ഷിതമാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്