ആപ്പ്ജില്ല

വിളക്ക് കൊളുത്തുമ്പോള്‍ ഒറ്റത്തിരി കത്തിക്കുന്നത് ദോഷമോ ?

മൂന്ന് തിരിയിട്ടാണ് വിളക്ക് കത്തിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകൾ തെരഞ്ഞെടുക്കാം. വടക്കിനു പകരം വടക്കു കിഴക്കായും തിരി കത്തിക്കാവുന്നതാണ്.

Samayam Malayalam 6 Apr 2022, 6:21 pm
പൊതുവേ നമ്മുടെ നാട്ടിൽ സന്ധ്യാ ദീപം കൊളുത്തുമ്പോൾ ഒറ്റത്തിരിയിട്ടാണ് വിളക്ക് കൊളുത്താറ്. എന്നാൽ ഒറ്റത്തിരി മാത്രമിട്ട് വിളക്ക് കൊളുത്തതാന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഒരു ഭാഗത്ത് മാത്രം കത്തിക്കുകയാണെങ്കിൽക്കൂടെയും രണ്ട് തിരികള്‍ ഒരുമിച്ച് കൈ തൊഴുതിരിക്കുന്നത് പോലെ വച്ച് തിരി കത്തിക്കാം. രാവിലെ കിഴക്ക് ദര്‍ശനമായി കത്തിച്ചു വെക്കേണ്ടത് ഇത്തരത്തിലുള്ള വിളക്കാണെന്ന് ആചാര്യന്മാർ പറയുന്നു.
Samayam Malayalam should we light lamp with one wick at home
വിളക്ക് കൊളുത്തുമ്പോള്‍ ഒറ്റത്തിരി കത്തിക്കുന്നത് ദോഷമോ ?


മൂന്ന്, അഞ്ച് എന്നിങ്ങനെ തുടങ്ങുന്ന ഒറ്റ സംഖ്യയിലുള്ള എണ്ണങ്ങളാണ് തിരിക്ക് ഉപയോഗിക്കേണ്ടത്. മൂന്നും അഞ്ചും തിരികളും വീട്ടിൽ കത്തിക്കാവുന്നതാണ്. മൂന്ന് തിരിയിട്ടാണ് വിളക്ക് കത്തിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകൾ തെരഞ്ഞെടുക്കാം. വടക്കിനു പകരം വടക്കു കിഴക്കായും തിരി കത്തിക്കാവുന്നതാണ്. അഞ്ച് തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകൾക്ക് പുറമേ വടക്കുകിഴക്ക് ഭാഗത്തേക്കും തിരിയിടാം.

ശനി ദോഷമുണ്ടോ...സന്ദര്‍ശിക്കൂ ഈ ക്ഷേത്രങ്ങള്‍...
ഏഴു തിരിയിടുന്ന വിളക്കാണെങ്കില്‍ വടക്കുകിഴക്ക്, തെക്ക്കിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ ദിശകളിലേക്കും കൂടി തിരിയിടണം. വടക്കു നിന്നും തിരി കത്തിച്ചു തുടങ്ങി പ്രദക്ഷിണം വച്ചാണ് തിരി തെളിച്ച് വരേണ്ടത്. കത്തിക്കാൻ വച്ച തിരി കെടുത്തുകയും വേണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്