ആപ്പ്ജില്ല

ഇവരുടെ ശത്രുക്കൾ മിത്രങ്ങളായേക്കും

10th May, 2022- ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 16 May 2022, 3:12 pm
അന്യദേശത്തുള്ള ഈ രാശിയിൽ പെട്ടവർക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാൻ സാധിക്കും. ഇവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഈ രാശിയിലെ വ്യാപാരികൾക്കു പുരോഗതി ഉണ്ടാകും. ഇവർ ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം. ഇവർക്ക് പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ സാധിക്കും.
Samayam Malayalam daily horoscope in malayalam 10th may 2022 their foes will become friends today
ഇവരുടെ ശത്രുക്കൾ മിത്രങ്ങളായേക്കും



​ മേടം (അശ്വതി, ഭരണി, കാർത്തിക ¼) -

അന്യദേശത്തുള്ളവർക്ക് സ്വദേശത്തേയ്ക്ക് തിരിച്ചുവരാൻ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½) -


പിതാവുമായി ചില അഭിപ്രായ വ്യത്യാസത്തിനു സാധ്യത. വിദേശ വരുമാനം ഉണ്ടാകും. വാക്തർക്കത്തിൽപ്പെടാതെ സൂക്ഷിക്കണം.

മിഥുനം (മകയിരം ½, തിരുവാതിരം, പുണർതം ¾) -


കടുത്ത ചില വെല്ലുവിളികളെ നേരിടേണ്ടിവരും. കുടുംബത്തിൽ ചില നല്ല കാര്യങ്ങൾ നടത്താൻ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം) -

അലസതാ മനോഭാവം കൈവെടിയാൻ ശ്രമിക്കണം. വ്യാപാരികൾക്കു പുരോഗതി ഉണ്ടാകും. ചതിയിലും, വഞ്ചനയിലും പെടാതെ സൂക്ഷിക്കണം.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) -

അനാവശ്യമായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ ആധി വർധിക്കും. തൊഴിൽ രംഗത്ത് ചില പ്രശ്‌നത്തിനു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ¼) -

ഉചിതമായ തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടും. കാര്യസിദ്ധിയും, സാമ്പത്തിക ഉന്നതിയും ഉണ്ടാകും. യാത്രാഗുണം കാണുന്നു.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) -

ഉന്നതരുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. പല കാര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ സാധിക്കും. സന്താന ഗുണം ഉണ്ടാകും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട) -

സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടേക്കാം. ജോലിസ്ഥലത്ത് കൂടുതൽ കരുതൽ ആവശ്യമായി വരും. പുതിയ ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) -

സഹപ്രവർത്തകർ അസൂസയോടെ പെരുമാറും. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയി ഉയർച്ച ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼) -

ഭൂമിയിൽ നിന്നുള്ള വരുമാനം വർധിക്കും. ശത്രുതയിലായിരുന്നവർ മിത്രങ്ങളായിത്തീരും. സാഹിത്യകാരന്മാർക്ക് കാലം അനുകൂലം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) -

ധനപരമായി ഉയർച്ച ഉണ്ടാകും. ഭാര്യയുടെ അസുഖത്തെ കരുതിയിരിക്കണം. കൂട്ടുബിസിനസ്സിൽ ചതിവുപറ്റാതെ സൂക്ഷിക്കണം. മാതൃഗുണം കാണുന്നു.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) -

മാനസിക സംഘർഷം വർധിക്കും. വാഹനം വാങ്ങുവാനും, ഭവന മാറ്റത്തിനുമുള്ള ശ്രമങ്ങളിൽ തിരിച്ചടി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്