മേടം (അശ്വതി, ഭരണി, കാർത്തിക കാൽ) -
സന്താനങ്ങൾ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. ഭാഗ്യത്തിന്റെ ആനുകൂല്യം കുറയും. സന്താനങ്ങൾക്കു ശോഭിക്കാനാവും. കാർഷികരംഗത്തു ചെറിയ തടസ്സങ്ങൾ നേരിടും. വാഹനങ്ങൾക്കു റിപ്പയർ ആവശ്യമാകും.
ഇടവം (കാർത്തിക മുക്കാൽ, രോഹിണി, മകയിരം അര) -
സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികൾക്കു സന്തോഷത്തിന് വകയുണ്ട്. സർവ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ ഗൃഹത്തിലേക്ക് താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും വിജയകരമായി പ്രാവർത്തികമാക്കാൻ സാധിക്കും. ചീത്ത കൂട്ടുകെട്ടുകൾ ഒഴിവാക്കണം. ദാമ്പത്യപ്രശ്നങ്ങൾ മാറും. ദാനധർമങ്ങൾ ചെയ്യും.
മിഥുനം (മകയിരം അര, തിരുവാതിരം, പുണർതം മുക്കാൽ) -
ഉദരരോഗത്തിന് സാദ്ധ്യത. മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടം ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കാൻ കഴിയാതെ വരും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. വിവേകത്തോടെ പ്രവർത്തിക്കുക. മനഃസുഖം ഉണ്ടാകും. കാർഷിക നേട്ടങ്ങൾ വർധിക്കും. കലാരംഗത്തു ശോഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. ഭാഗ്യം കൊണ്ട് അപകടങ്ങളിൽ നിന്നു രക്ഷപെടും.
കർക്കടകം (പുണർതം കാൽ, പൂയം, ആയില്യം) -
ധനപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സഹോദരസ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. ഉന്നത വ്യകതികളുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിക്കും. ഊഹക്കച്ചവടത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കണം. നേത്രസംബന്ധമായ പ്രശ്നങ്ങൾ മാറും. ഗൃഹോപകരണങ്ങൾക്കായി പണം ചെലവഴിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽ) -
പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നതകൾ രൂക്ഷമാകാതിരിക്കുവാൻ ശ്രദ്ധിക്കുക, കലാരംഗത്ത് പ്രവർത്തിക്കുന്നവർ പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്നതിലും അധികം ധനച്ചെലവ് ഉണ്ടാകും. ധനലാഭം കുറയാനിടയുണ്ട്. കുടുംബപ്രശ്നങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾക്കു തടസ്സങ്ങൾ ഉണ്ടാവും.
കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര) -
ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. പിതാവിനോ പിതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദ്യാവിഘ്നങ്ങൾ മാറും. വ്യാപാരരംഗത്തു ശോഭിക്കും. കൊടുത്ത പണം തിരിച്ചുകിട്ടും. കർമമേഖല തൃപ്തികരമാകും.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ) -
ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വരും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് ഉത്തരവ് ലഭിക്കാൻ തടസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടം ഉണ്ടാകും. പൂർവികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും. പ്രവർത്തനരംഗത്തു ശ്രദ്ധ ആവശ്യമാണ്. അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വർധിക്കും.
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട) -
ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. നിലവിലുണ്ടായിരുന്ന വിവാഹാലോചന തീർച്ചപ്പെടുത്തും. മതപരമായ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. മുതിർന്നവരോടു ശ്രദ്ധിച്ചു പെരുമാറണം. ലഘുവായ നഷ്ടങ്ങൾ ഉണ്ടാകും. പണം കടം കൊടുക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ) -
വിനോദങ്ങളിൽ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും. ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. മാതാവിന്റെ ഇഷ്ടങ്ങൾ നിറവേറ്റും.
മകരം (ഉത്രാടം മുക്കാ , തിരുവോണം, അവിട്ടം അര) -
വിദേശത്ത് നിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ വരാം. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. ശരീരക്ഷീണം അനുഭവപ്പെടും. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാ ) -
പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. അനാവശ്യ ചിന്തകൾക്ക് മനസ്സനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. പണച്ചെലവ് അധികരിക്കും. പഠനരംഗത്തു ശോഭിക്കാൻ കഴിയും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും.
മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി) -
കുടുംബത്തിൽ അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒരുമിക്കും. ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കാനിടയുണ്ട്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും. യാത്രകൾ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ കൂടും. സ്വത്തുതർക്കങ്ങൾ ഒത്തുതീർപ്പിലെത്തും.