ആപ്പ്ജില്ല

വൃശ്ചിക രാശിക്ക് വിദേശജോലിക്കു സാദ്ധ്യത | അനിൽ പെരുന്ന

23rd September, 2021- ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 24 Sept 2021, 4:01 am
ഇടവം രാശിക്കാർക്ക് പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാം. ചിങ്ങം രാശിയിലുള്ളവർ അനാവശ്യ വാക്കുതര്‍ക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. തുലാം രാശിക്ക് വാഹനലാഭത്തിന് യോഗം. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് പറയുന്നു ശ്രീ അനിൽ പെരുന്ന
Samayam Malayalam daily horoscope in malayalam 23rd september 2021 vrishchikam rashi may get overseas job
വൃശ്ചിക രാശിക്ക് വിദേശജോലിക്കു സാദ്ധ്യത | അനിൽ പെരുന്ന


​മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും.

​ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കും.

​മിഥുനം (മകയിരം ½, തിരുവാതിരം, പുണര്‍തം ¾)

വളരെക്കാലമായി മനസ്സിൽ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴിൽ പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും.

​കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)

വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ബിസിനസ്സിൽ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും.

​ചിങ്ങം (മകം, പൂരം, ഉത്രം ¼)

പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സുഹൃത് സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്ടബോധം ഇവ ഉണ്ടാകാം.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന് യോഗം കാണുന്നു.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയിൽ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും.

​മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം ½)

അവിചാരിതധനലാഭം, തൊഴിൽ പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍വഴി സഹായം ഇവ ഫലം.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തിൽ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന് തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കുന്നതിന് സാധിക്കും.

​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

അനാവശ്യവിവാദങ്ങളിൽ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്