ആപ്പ്ജില്ല

കടം കൊടുത്ത പണം ഇവർക്ക് തിരികെ ലഭിക്കും

27th February, 2022- ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 19 Dec 2022, 12:12 pm
ഈ രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളിൽ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. ഇവർക്ക് ബന്ധുക്കളിൽ നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. കാര്‍ഷിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.
Samayam Malayalam daily horoscope in malayalam 27th february 2022
കടം കൊടുത്ത പണം ഇവർക്ക് തിരികെ ലഭിക്കും


​മേടം -

സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കണം. പണമിടപാടുകളിൽ ശ്രദ്ധയും കൃത്യതയും വേണ്ടിവരും. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. വിദേശത്ത് തൊഴിൽ ചെയ്യുന്നവര്‍ക്ക് തൊഴിൽ അഭിവൃദ്ധി.

​ഇടവം -

കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സുണ്ടാകും. ബന്ധുക്കളിൽ നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. പതിവിലുമധികം ദൂരയാത്രകള്‍ ഉണ്ടാകും.

​മിഥുനം -

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തിക്ക് സാദ്ധ്യത. കടം കൊടുത്ത പണം തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് തടസം നേരിടും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. സമൂഹത്തിൽ മാന്യസ്ഥാനം കൈവരിക്കും.

​കര്‍ക്കടകം -

ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളിൽ ജാഗ്രത പുലര്‍ത്തണം.

​ചിങ്ങം -

സ്ഥലമോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും.

​കന്നി -

ബിസിനസ്സിൽ പുതിയ എതിരാളികള്‍ ഉണ്ടാകും. കേസുകളിൽ അനുകൂല വിധി ഉണ്ടാകും. വാഹനം വാങ്ങാനുള്ള തീരുമാനം തൽക്കാലം മാറ്റിവയ്‌ക്കേണ്ടി വരും.

​തുലാം -

ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. കുടുംബസ്വത്ത് സംബന്ധമായി കോടതിയിൽ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷിക്കാം. കാര്‍ഷിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

​വൃശ്ചികം -

സാമ്പത്തികമായും തൊഴിൽ പരമായും മെച്ചപ്പെടും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയും. സന്താനങ്ങളെക്കുറിച്ച് ഉത്കണ്ഠ വേണ്ട.

​ധനു -

കുടുംബസ്വത്ത് സംബന്ധമായി കോടതിയെ അഭയം പ്രാപിക്കും. ഏറെ നാളായി ശ്രമിച്ചിരുന്ന സ്ഥലംമാറ്റം പ്രതീക്ഷാം. കാര്‍ഷികമേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്.

​മകരം -

ദൈവികാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം നൽകും. ലഘുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. പ്രതിസന്ധികളെ അതിജീവിക്കാനാകും.

​കുംഭം -

ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. തൊഴിൽ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും.

​മീനം -

വസ്തു സംബന്ധമായ കാര്യങ്ങളിൽ ചതി, വഞ്ചന എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങളിൽ ഇറങ്ങിത്തിരിക്കും. വാക്കുകള്‍ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണം. ആത്മവിശ്വാസം വര്‍ധിക്കും.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്