മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാൽ) -
പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. കേസുകളിൽ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാതാവിന്റെ ശാരീരിക അസുഖങ്ങൾ മൂര്‍ച്ഛിക്കും. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന തർക്കങ്ങൾ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനു സാദ്ധ്യത. കലാപരമായി തൊഴിൽ ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും ദൂരയാത്രകളും ഉണ്ടാകും.
ഇടവം (കാര്‍ത്തിക മുക്കാൽ, രോഹിണി, മകയിരം അര) -
ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാങ്കേതിക മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങിനിടയുണ്ട്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യത്തിൽ അലസത അനുഭവപ്പെടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ മുഖേന ഉറക്കിമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും. ധനനഷ്ടത്തിനു സാദ്ധ്യത. ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
മിഥുനം (മകയിരം അര, തിരുവാതിരം, പുണര്‍തം മുക്കാൽ) -
വിദ്യാര്‍ത്ഥികള്‍ക്ക് മത്സപരീക്ഷകളിൽ വിജയസാധ്യത കാണുന്നു. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വകും. സന്താനങ്ങളാൽ മനഃസന്തോഷം ഉണ്ടാകും. പലവിധത്തിലും സാമ്പത്തികനേട്ടമുണ്ടാകും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി മേലധികാരിയിൽ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കും. ഉപരിപഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. അവിവാഹിതരുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം കാൽ, പൂയം, ആയില്യം) -
വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കൂട്ടുബിസിനസ്സിൽ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിൽ ലഭിക്കാന്‍ അനുകൂലസമയം. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യത്തിൽ അലസത പ്രകടമാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ വര്‍ദ്ധിക്കും. വാതസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സദ്ധ്യത. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാൽ) -
സന്താനങ്ങളാൽ കീര്‍ത്തി വര്‍ദ്ധിക്കും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം കൂടും. ദിനചര്യയിൽ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്ധ്യോഗസ്ഥരിൽ നിന്നും ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം. നിശ്ചയിച്ചുറപ്പിച്ച വിവാഹം ഭംഗിയായി നടക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അധിക ചെലവുകള്‍ നിയന്ത്രിക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് പ്രതിയോഗികള്‍ വര്‍ദ്ധിക്കും.
കന്നി (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര) -
അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാൽ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാൽ എല്ലാവരോടും നയപരമായി പെരുമാറണം. വിവാഹാദി മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. സഹോദരസ്ഥാനീയര്‍ക്കു ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും.
തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ) -
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകാം. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളിൽ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളിൽ അലസതകള്‍ അനുഭവപ്പെടും. ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തിൽ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.
വൃശ്ചികം (വിശാഖം കാൽ, അനിഴം, തൃക്കേട്ട) -
ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണകള്‍ മുഖേന ഗാര്‍ഹികസുഖം കുറയും. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അൽപം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽ) -
സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്യും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലിൽ പൂര്‍ണതൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളിൽ നിന്നും വിട്ടുനിൽക്കാന്‍ ശ്രമിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.
മകരം (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം അര) -
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളിൽ നിന്നും അകന്നു നിൽക്കാന് ശ്രമിക്കണം. പിതാവിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളിൽ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. നിലവിലുള്ള സംരംഭം താൽക്കാലികമായി നിര്‍ത്തി വയ്ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിൽ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആഘോഷവേളകളിൽ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും.
കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ) -
മാതാവിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ ക്കുമായി പണം ചെലവഴിക്കും. ബന്ധുകക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്തുക്കളുമായി വിനോദയാത്രയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
മീനം (പൂരുരുട്ടാതി കാൽ, ഉതൃട്ടാതി, രേവതി) -
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളിൽ നിന്നും അകന്നു നി ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. ബന്ധുക്കളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ബന്ധുക്കളുടെ സഹകരം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടിൽ വരും.