ആപ്പ്ജില്ല

ഇവർക്ക് ചില കാര്യങ്ങളിൽ തടസ്സം നേരിടും

29th March, 2022- ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 30 Mar 2022, 5:52 am
ഈ നക്ഷത്രക്കാരുടെ പുതിയ ഗൃഹനിര്‍മ്മാണത്തിന് തടസ്സത്തിനു സാധ്യത. ഇവർ കര്‍മരംഗത്ത് അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം. ഇവർക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനലാഭമുണ്ടാകും. മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും.
Samayam Malayalam daily horoscope in malayalam 29th march 2022 this zodiac sign may find obstacles in their way
ഇവർക്ക് ചില കാര്യങ്ങളിൽ തടസ്സം നേരിടും


​മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼) -

പുതിയ ഗൃഹനിര്‍മ്മാണത്തിന് തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും. ധനലാഭം, പ്രവര്‍ത്തനരംഗത്ത് വിജയം ഇവയുണ്ടാകും.

​ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½) -

പുതിയ സൗഹൃദം ഉടലെടുക്കും. കര്‍മരംഗത്ത് അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം. പ്രതിസന്ധികളെ മറികടക്കാന്‍ ഗുരുഉപദേശം തേടും.

​മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾) -

കുടുംബ സ്വസ്ഥത ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത് മന്ദത അനുഭവപ്പെടും. യാത്രാനേട്ടം കുറച്ചൊക്കെ ഉണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനലാഭമുണ്ടാകും.

​കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം) -

നൂതന സുഹൃത്ബന്ധം ഉടലെടുക്കും. വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയേയും ബാധിച്ചതായി കാണുന്നു. അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതന തൊഴിൽ മേഖലയിൽ ശോഭിക്കും.

​ചിങ്ങം (മകം, പൂരം, ഉത്രം ¼) -

നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും. നൂതന തൊഴി മേഖലയിൽ പ്രവേശിക്കുന്നവര്‍ക്ക് പലവിധ പ്രയാസത്തിനു സാധ്യത. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.

​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) -

ഉദ്ദിഷ്ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും. ഒരു ഉത്തമ ഗുരുവിനെ കണ്ടെത്താന്‍ ഇന്നു സാധിക്കും.

​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) -

മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്നതിന് സാഹചര്യം ഒത്തുവരും. ബിസിനസ്സ് മേഖലയിൽ നേരിട്ടിരുന്ന പ്രതിസന്ധി മാറി ഉയര്‍ന്ന സ്ഥാനലബ്ധിയുണ്ടാകും. മറ്റുള്ളവരാൽ ആദരിക്കപ്പെടുന്നതിന് അവസരം വന്നുചേരും.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട) -

ധനപരമായി അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. സന്താനശ്രേയസ്സുണ്ടാകും. അസാധാരണമായ ചില സംഭവവികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്നതിനു സാധ്യത കാണുന്നു.

​ധനു (മൂലം, പൂരാടം, ഉത്രാടം ¼) -

ഉപരിപഠനത്തിനു സാഹചര്യം ഒത്തുചേരും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മിക്കതും തടസ്സപ്പെടും. ധനനഷ്ടത്തിനു സാധ്യത. മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരും.

​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) -

ഉത്തമ സുഹൃത്ബന്ധം ഉണ്ടാകും. ചില വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടി വരും. പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്താനങ്ങളുടെ വിവാഹ തീരുമാനമാകും. യാത്രാ ഗുണം ഉണ്ടാകും.

​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) -

യാത്രാ ഗുണം ഉണ്ടാകും. ഇച്ഛാഭംഗം, മനോമാന്ദ്യം. ഇവ ഫലം. അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ് സാധ്യത ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) -

അവിചാരിത ധനലാഭം കാണുന്നു. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധിക്കണം. കര്‍മഗുണം ഉണ്ടാകും. ചിലവുകളിൽ വളരെ നിയന്ത്രണം പാലിക്കണം. ദൈവാധീനം വര്‍ധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്