Please enable javascript.Horoscope Today,ഇന്നത്തെ നക്ഷത്രഫലം, ഫെബ്രുവരി 2, 2024 - daily horoscope in malayalam february 2 2024 - Samayam Malayalam

ഇന്നത്തെ നക്ഷത്രഫലം, ഫെബ്രുവരി 2, 2024

Written byലക്ഷ്മി | Samayam Malayalam 2 Feb 2024, 5:39 am
Subscribe

ഇന്നേ ദിവസം ഓരോ കൂറുകാർക്കും ലഭിക്കുന്ന ഫലങ്ങൾ എന്തൊക്കെയാണെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ രാശിഫലം.

daily horoscope in malayalam february 2 2024
ഇന്നത്തെ നക്ഷത്രഫലം, ഫെബ്രുവരി 2, 2024
തൊഴിൽ രംഗത്ത് പലർക്കും അനുകൂല മാറ്റങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. തൊഴിൽ രഹിതർക്ക് ഗുണകരമായ ഒരു അറിയിപ്പ് ലഭിക്കാനിടയുണ്ട്. വ്യക്തി ബന്ധങ്ങൾ ദൃഢമാക്കാൻ സാധിക്കുന്നതാണ് പല കൂറുകാർക്കും ഉണ്ടാകുന്ന മറ്റൊരു പ്രധാന നേട്ടം. ചിലർക്ക് ഇന്ന് സാമ്പത്തികമായി മേന്മയുണ്ടാകുമ്പോൾ മറ്റുചിലർക്ക് പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിച്ചേക്കും. ഓരോ കൂറുകാരുടെയും വിശദമായ നക്ഷത്രഫലം വായിക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്നത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. പ്രിയപ്പെട്ടവരിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങൾക്ക് സാഹചര്യം ഒരുങ്ങും. നിങ്ങളുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബന്ധങ്ങൾ മനോഹരമായോ സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും.

Also Read: ഫെബ്രുവരി 1 മുതൽ ഉച്ചിയിൽ ശുക്രനുദിയ്ക്കും നാളുകാർ ഇവർ

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വരുമാനം മെച്ചപ്പെടുന്നതിനാൽ ആഡംബര കാര്യങ്ങൾക്കായി ധാരാളം പണം ചെലവിടും. ദാമ്പത്യത്തിൽ സന്തോഷം ഉണ്ടാകും. പ്രണയ ജീവിതത്തിലും അനുകൂലമായ ദിവസമാണ്. പുതിയ തൊഴിലിനായി ശ്രമിക്കുന്നവർക്ക് കൈ നിറയെ അവസരങ്ങളുണ്ടാകും. വ്യക്തി ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് നിങ്ങളുടെ ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ജോലി ചെയ്യുന്നവർ പുതിയ തൊഴിൽ അന്വേഷിച്ചേക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തും. പ്രണയ ജീവിതം നിങ്ങൾ ശരിക്കും ആസ്വദിക്കും. ജീവിത പങ്കാളി എല്ലാ സാഹചര്യങ്ങളിലും നിങ്ങൾക്ക് പിന്തുണയേകും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ചില പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാത്തത് വലിയ നിരാശയേകും. വളരെ വിഷമകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടതായി വരും. ചില പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള ആത്മവിശ്വാസക്കുറവ് ഉണ്ടായേക്കാം. ഭാവി കാര്യങ്ങൾ ഓർത്ത് വിഷമിക്കാനും സാധ്യതയുണ്ട്. പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വളരെക്കാലമായി കൊണ്ടുനടന്ന ചില ആഗ്രഹങ്ങൾ ഇന്ന് നിറവേറാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഒരു വലിയ സഹായം ലഭിച്ചേക്കും. ചില പദ്ധതികൾ നിങ്ങൾക്ക് ഗുണം ചെയ്യും. വരുമാനം മെച്ചപ്പെട്ടേക്കാം. പ്രിയപ്പെട്ട ഒരാളുമായി സന്തോഷത്തോടെ സമയം ചെലവിടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഇന്ന് സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. നിങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിക്കും. പുതിയതായി ആരംഭിച്ച സംരംഭത്തിൽ നിന്ന് നേട്ടം ഉണ്ടാകും. വ്യഖിബന്ധങ്ങളിൽ കളങ്കം വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രണയ ജീവിതം മനോഹരമായി അനുഭവപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ദീർഘദൂര യാത്രകൾ ഉദ്ദേശിച്ച ഫലം നൽകും. വരുമാനം മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ഇന്ന് നിങ്ങളുടെ ചെലവുകൾ കൂടാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഇന്ന് പെട്ടെന്നെടുക്കുന്ന ചില തീരുമാനങ്ങൾ നിങ്ങൾക്ക് ഗുണം ചെയ്യും. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള ആളുകളെ പരിചയപ്പെടാൻ സാധിക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരും. വിഷ്ണു ക്ഷേത്രത്തിൽ നെയ്യ് വിളക്ക് കത്തിക്കുന്നത് ഈ കൂറുകാർക്ക് ഗുണം ചെയ്യും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സമൂഹത്തിൽ നിങ്ങൾ കൂടുതൽ ബഹുമാനിതരാകും. തൊഴിൽ തേടുന്നവർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട അറിയിപ്പ് ലഭിച്ചേക്കാം. ഒരു യാത്ര പോകാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

വിദേശികളുമായി മികച്ച ബന്ധം സ്ഥാപിക്കും. പുതിയ സംരംഭം തുടങ്ങിയേക്കും. സഹോദരങ്ങൾക്ക് അനുകൂലസമയമാണ്. കുടുംബ ബന്ധങ്ങൾ ദൃഢമാക്കാൻ സാധിക്കും. വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ ശ്രദ്ധ നൽകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

നിങ്ങളുടെ ചില ആഗ്രഹങ്ങൾ പൂവണിയും. പുതിയതായി എന്തെങ്കിലും ആരംഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ചില പ്രധാന നേട്ടങ്ങൾ കൈവരിച്ചേക്കും. യാത്രകൾ ഗുണകരമായി ഭവിക്കും. കുടുംബാംഗങ്ങളുടെ കാര്യത്തിലും പ്രണയ കാര്യത്തിലും നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

തൊഴിൽ രംഗത്തെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. സ്വാധീനമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. സാമ്പത്തികമായി മെച്ചപ്പെടും. കുടുംബ ബന്ധങ്ങളും വ്യക്തിബന്ധങ്ങളും നിലനിർത്താൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

വളരെയധികം ആത്മവിശ്വാസം അനുഭവപ്പെടും. ബുദ്ധിയുപയോഗിച്ച് ശരിയായ തീരുമാനം എടുക്കാൻ സാധിക്കും. ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പിരിമുറുക്കം കൂട്ടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകും.

ഓതറിനെ കുറിച്ച്
ലക്ഷ്മി
കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ