Please enable javascript.Horoscope Today,ഇന്നത്തെ നക്ഷത്രഫലം, മെയ് 2, 2024 - daily horoscope in malayalam may 2 2024 - Samayam Malayalam

ഇന്നത്തെ നക്ഷത്രഫലം, മെയ് 2, 2024

Written byലക്ഷ്മി | Samayam Malayalam 2 May 2024, 5:54 am
Subscribe

മേടരാശി മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശികളിൽ ഉള്ളവർക്കും ഈ ദിവസം ജ്യോതിഷപരമായി എന്തൊക്കെ ഫലങ്ങളാണ് നൽകുക എന്നറിയാൻ വായിക്കാം ദിവസ രാശിഫലം.

daily horoscope in malayalam may 2 2024
ഇന്നത്തെ നക്ഷത്രഫലം, മെയ് 2, 2024
ചില രാശിയിലുള്ളവർക്ക് ഇന്ന് പല പ്രതികൂല സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടതായി വരും. ചിലർക്ക് ഇന്ന് തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. എന്നാൽ ജോലിസ്ഥലത്ത് എതിരാളികൾ വർധിക്കാനും സാധ്യതയുണ്ട്. സ്വയം പരിചരണത്തിനായി ഇന്ന് ഒരല്പ സമയം മാറ്റി വെക്കുന്നത് ഉചിതമായിരിക്കും. അധിക ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും. ഓരോ രാശിക്കും ഈ ദിവസം എങ്ങനെയെന്ന് വിശദമായി അറിയാൻ വായിക്കുക ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടക്കൂറുകാർക്ക് ഇന്ന് അത്ര ശുഭകരമായ ദിവസമായിരിക്കില്ല. ഇന്ന് പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരാം. ദിവസം സമ്മർദ്ദപൂരിതമായിരിക്കാം. സൃഹുത്തുക്കളോ കുടുംബാംഗങ്ങളോ ആയി പ്രശ്നങ്ങളുണ്ടാകാം. ഇന്ന് നിങ്ങളുടെ സംസാരവും പെരുമാറ്റവും പരുഷമാകാതെ നോക്കണം. അധിക ചെലവുകൾ നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരാനിടയുണ്ട്.
Also read: 2024 മെയ് മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ചില കാര്യങ്ങളിൽ പുതിയ തുടക്കം കുറിക്കാനിടയുണ്ട്. സ്വയം പരിചരണത്തിനായി സമയം കണ്ടെത്തും. ആത്മവിശ്വാസം വർധിക്കും. ജോലികളിൽ വളരെയധികൾ കഠിനാദ്ധ്വാനം ചെയ്യും. ഇന്ന് അൽപനേരം വിശ്രമത്തിനായി സമയം കണ്ടെത്തുന്നതാണ്. ജീവിതത്തിലെ ഉയർച്ച താഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുമ്പോട്ട് പോകും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ആശുപ്രത്രിവാസം വേണ്ടി വന്നേക്കാം. ആത്മീയ കാര്യങ്ങളിൽ thalparyam വർധിക്കും. വളരെ ആലോചിച്ച് വേണം ഇന്ന് തീരുമാനങ്ങൾ എടുക്കാൻ. അവിവാഹിതരായവർക്ക് അനുയോജ്യമായ വിവാഹാലോചനകൾ വരാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെങ്കിലും ചെലവും വർധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഇന്ന് അത്ര അനുകൂലമായ ദിവസമല്ല. വ്യക്തിജീവിതത്തിലും ജോലിസ്ഥലത്തും പല ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കാതെ വരും. ഇന്ന് ഏകാന്തത വളരെയധികം അനുഭവപ്പെടാനിടയുണ്ട്. ചില സന്ദർഭങ്ങളിൽ നിങ്ങളുടെ ആശയങ്ങൾ വളരെ കൃത്യമായി പ്രകടിപ്പിക്കാൻ കഴിയും. ബിസിനസ് ചെയ്യുന്നവർ വളരെയധികം ജാഗ്രത പാലിക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. അധിക ചെലവുകൾ നിയന്ത്രിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചിങ്ങക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങൾ ഇന്ന് നിങ്ങൾക്കനുകൂലമായിരിക്കും. എന്നാൽ ഇന്ന് കുടുംബത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും. വരുമാനം മെച്ചപ്പെടും. ചില ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ കഠിനാദ്ധ്വാനം കൂടിയേ തീരൂ. പ്രിയപ്പെട്ടവരുമായി സമയം ചെലവിടും. ജീവിതത്തിൽ സന്തോഷം അനുഭവപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

കന്നിക്കൂറുകാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. തൊഴിൽ മേഖലയിൽ ക്ഷമയും ശാന്തതയും പാലിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്. പണം അനാവശ്യമായി ചെലവാക്കരുത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. തൊഴിൽ മേഖലയിൽ ഗുണകരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായി സമയം ചെലവിടും. ജീവിതപങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

തുലാക്കൂറുകാർക്ക് നല്ല ദിവസമാണ്. തൊഴിൽ രംഗത്ത് നിന്ന് നേട്ടമുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടിയെത്തും. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ കരുതിയിരിക്കുക. ആരെയും അന്ധമായി വിശ്വസിക്കരുത്. ശ്രദ്ധാപൂർവം ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക. ഇന്ന് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല. അമിത കോപം ജോലിയെ മോശം രീതിയിൽ ബാധിക്കാനിടയുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി കുറച്ച് സമയം നീക്കിവെക്കും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളുണ്ടാകും. പല തരത്തിലുള്ള ചിന്തകൾ മനസിലൂടെ കടന്നുപോയേക്കാം. കുടുംബ പ്രശ്നങ്ങൾ മൂലം ആശങ്ക വർധിക്കും. ഏതു പ്രശ്നവും ബുദ്ധിപരമായി പരിഹരിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകണം. വരുമാനം മെച്ചപ്പെടുന്നതുമൂലം സന്തോഷവും സംതൃപ്തിയും വർധിക്കും. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ധനുക്കൂറുകാർ ഇന്ന് ഓരോ കാര്യങ്ങളെയും ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായി കുറച്ച് സമയം നീക്കിവെക്കേണ്ടി വരും. ബിസിനസ് നേട്ടങ്ങൾക്ക് കൂടുതൽ കഠിനാദ്ധ്വാനം ആവശ്യമാണ്. നിക്ഷേപങ്ങൾ നടത്തുന്നവർ ജാഗ്രത പാലിക്കുക. തൊഴിൽ രംഗത്ത് പുരോഗതി പ്രകടമാകും. പങ്കാളിയോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. പ്രണയ ജീവിതം നയിക്കുന്നവർക്കും അനുകൂല സമയമാണ്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലിയിലും നേട്ടങ്ങൾ ഉണ്ടാകും. സംസാരഭാഷ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവർ തൊഴിൽ രംഗത്തെ പ്രശ്നകാരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വിനിടകാര്യങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. അവിവാതർക്ക് നല്ല ആലോചന വരാനിടയുണ്ട്. വാഹനയോഗമുണ്ട്. വീട്ടാവശ്യങ്ങൾക്കായി കുറച്ച് പണം ചെലവഴിച്ചേക്കും. ബിസിനസ് മെച്ചപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കുംഭക്കൂറുകാർക്ക് വളരെ അനുകൂലമായ ദിവസമാണ്. ജോലിയിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. എന്നാൽ ബന്ധുജനങ്ങളുടെ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ സംസാരത്തിൽ സൗമ്യത നിലനിർത്തുക. ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കുക. പ്രിയപ്പെട്ടവരുമായി സമയം ചെലവിടും. അവിവാഹിതർക്ക് നല്ല ആലോചന വരാനിടയുണ്ട്. തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് പ്രതികൂലമായ ദിവസമായിരിക്കും. ജോലിയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. കഠിനാദ്ധ്വാനത്തിന്റെ ഫലം ലഭിക്കാൻ വൈകും. വ്യക്തിജീവിതത്തിലും തൊഴിൽ രംഗത്തും ബുദ്ധിമുട്ടുകൾ നേരിടാം. ആത്മവിശ്വാസം കുറവായിരിക്കും. ലക്ഷ്യങ്ങൾ നേടാൻ ദൃഢനിശ്ചയം ആവശ്യമാണ്. ചെലവുകളിൽ നിയന്ത്രണം കൊണ്ടുവരണം. പ്രിയപ്പെട്ടവരുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്.

ഓതറിനെ കുറിച്ച്
ലക്ഷ്മി
കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ