Astrology: ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം (Horoscope Today): ഈ രാശികളില് ജനിച്ചവര്‍ക്ക് ഇന്ന് വ്യത്യസ്തമായ അനുഭവങ്ങള്‍ക്ക് യോഗം കാണുന്നു. ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള നിര്‍ബന്ധം വര്‍ദ്ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുഭവജ്ഞരുടെ സഹായം തേടും. ആത്മനിയന്ത്രണത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്. ഇന്നത്തെ എല്ലാ രാശിക്കാരുടെയും സമ്പൂര്‍ണ്ണ നക്ഷത്രഫലം ശ്രീ അനില്‍ പെരുന്ന പറയുന്നു.
മേടം -
ഈ രാശിക്കാര്‍ക്ക് ഇന്ന് ചില ഗുണാനുഭവങ്ങള്‍ വന്നുഭവിക്കും. മാതൃഗുണവും, സാമ്പത്തികലാഭവും, കാര്യവിജയവും ഉണ്ടാകും. തൊഴില്‍പരമായി പല തരത്തില്‍ നേട്ടങ്ങള്‍ ഭവിക്കും. അതേസമയം യാത്രയില്‍ ധനനഷ്ടത്തിനു സാധ്യത. അകാരണമായ ഭീതി മനസ്സിലുണ്ടാകും. എല്ലാ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത് ഗുണകരമാവും.
ഇടവം -
മുന്‍കോപം വര്‍ദ്ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കണം. ബാഹ്യപ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.
മിഥുനം -
ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പൊതുവേ അനുകൂലകരമായ ദിവസമായിരിക്കും. കാര്യവിജയവും ഉണ്ടാകും. വിദേശ സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ആനന്ദകരമായ ജീവിതം നയിക്കാന്‍ സാധിക്കും. കുടുംബ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും.
കര്‍ക്കടകം -
ഈ രാശിക്കാര്‍ക്ക് ഇന്ന് ചില നേട്ടങ്ങള്‍ക്കുള്ള യോഗം കാണുന്നുണ്ട്. പ്രവര്‍ത്തനമേഖലയില്‍ നിന്ന് സാമ്പത്തികലാഭം ഉണ്ടാവും. കര്‍മരംഗത്ത് ചെറിയ തോതില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. വീടിന്റെ വിസ്തൃതി കൂട്ടാന്‍ ശ്രമിക്കും. ദേവാലയ ദര്‍ശനത്തിന് അവസരം ഉണ്ടാവും.
ചിങ്ങം -
പിതാവിനു ശ്രേയസ്സുണ്ടാകും. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ബിസിനസ്സ് വിപുലീകരിക്കും. പുതിയ വ്യാപാരം തുടങ്ങും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. സാമ്പത്തിക തിരിമറികള്‍ ഉണ്ടാവാം. വളരെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുക.
കന്നി -
പൊതുപ്രവര്‍ത്തകര്‍ക്കു മികവ് കുറയും. വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവധി ലഭിക്കും. ഭയഭക്തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാവും. എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.
തുലാം -
ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടാകും. വിശ്വാസവഞ്ചനയില്‍ നിന്നും രക്ഷപെടും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ശോഭനമായ ഭാവി ഉണ്ടാവും. കര്‍മ്മരംഗത്ത് മാറ്റത്തിനു സാധ്യത. മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണാകും. ജോലിയില്‍ സ്ഥലംമാറ്റത്തിന് സാധ്യത.
വൃശ്ചികം -
ജീവിതപങ്കാളിക്ക് ഉയര്‍ച്ച ഉണ്ടാകുന്ന കാലഘട്ടമാണ്. സന്താനങ്ങള്‍ക്ക് ഉത്തരവാദിത്ത ബോധം വര്‍ധിക്കും. സഹോദരന്മാരോട് അഭിപ്രായ വ്യത്യാസം വ്യത്യാസം വര്‍ധിക്കും. ഗുരുസ്ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. പ്രിയ ജനങ്ങളുടെ ആനുകൂല്യം കുറയുന്നതുപോലെ തോന്നും.
ധനു -
കര്‍മ്മരംഗത്ത് ഇന്ന് ആശ്വാസകരമായ അനുഭവങ്ങളാകും പ്രദാനമാവുക. തൊഴില്‍ പ്രതിസന്ധി മാറും. മക്കള്‍ മൂലം സന്തോഷിക്കാനാകും. പുതിയ ഗൃഹനിര്‍മ്മാണം തുടരും. അതേസമയം മാതാവിന്റെ പല പ്രവൃത്തികളും മനോവിഷമത്തിനു കാരണാകും. ആത്മനിയന്ത്രണവും സംയമനവും ഗുണകരമാകും.
മകരം -
കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും. തര്‍ക്കങ്ങള്‍ ഫലപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. സംഘടിതമായ പ്രവര്‍ത്തനങ്ങളില്‍ തെറ്റിദ്ധാരണയ്ക്കു സാധ്യതയുണ്ട്. ആശങ്കകളും അലച്ചിലുകളും വര്‍ദ്ധിക്കും. ഏത് കാര്യങ്ങളും നന്നായി ആലോചിച്ച് ജാഗ്രതോയടെ മാത്രം മുന്നോട്ട് പോവുക.
കുംഭം -
സന്താനങ്ങള്‍ മൂലം സന്തോഷിക്കാനാകും. പുതിയ ഗൃഹനിര്‍മ്മാണം തുടരും. ലഘുവായ ആരോഗ്യപ്രശ്നത്തിനു സാധ്യത. ദാന ധര്‍മ്മങ്ങള്‍ ചെയ്യണം. മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയില്‍ വിജയമുണ്ടാകും. ഈശ്വരകടാക്ഷത്തിനായി ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷിപ്ര ഫലമുണ്ടാകും.
മീനം -
ഇവര്‍ക്ക് ഇന്ന് വ്യത്യസ്തമായ അനുഭവങ്ങള്‍ക്ക് യോഗം കാണുന്നു. ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരില്‍ നിന്നുള്ള നിര്‍ബന്ധം വര്‍ദ്ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക് അനുഭവജ്ഞരുടെ സഹായം തേടും. ആത്മനിയന്ത്രണത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്.