ആപ്പ്ജില്ല

ഇവർക്കിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം വന്നുചേരും

Today Astrology, 24 August 2022: ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 26 Aug 2022, 10:01 am
Astrology: ഇന്നത്തെ നക്ഷത്രഫലം (Horoscope Today) അറിയാം. ഇവരുടെ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ഈ രാശിക്കാരുടെ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. ഇവരുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കാൻ തടസം നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും.
Samayam Malayalam horoscope today in malayalam 24th august 2022 daily astrology prediction by anil perunna
ഇവർക്കിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം വന്നുചേരും



മേടം -

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളിൽ പങ്കെടുക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിഷമത അനുഭവപ്പെടും.



​ഇടവം -

വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും. കാർഷികരംഗം മെച്ചപ്പെടും. വാഹനങ്ങൾക്ക് ചില്ലറ റിപ്പയർ ആവശ്യമായിവരും. ഗൃഹഭരണകാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും.

മിഥുനം -

ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വിവാഹകാര്യത്തിൽ തീരുമാനമെടുക്കാൻ തടസം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും.


കർക്കടകം -

സഹോദരങ്ങളിൽ നിന്ന് പല നേട്ടം ഉണ്ടാകും. കലാകാരന്മാർക്ക് പ്രശസ്തി വർധിക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

ചിങ്ങം -

ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങൾ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമെടുക്കും.

കന്നി -

ആർഭാടജീവിതം മൂലം പണച്ചെലവ് ഉണ്ടാകും. ഭൂസ്വത്ത് സംബന്ധമായ ക്രയവിക്രയത്തിൽ ഏർപ്പെടും. നിർമാണ പ്രവർത്തനങ്ങളിൽ തടസ്സം നേരിടും. തെറ്റിദ്ധാരണ മുഖേന ഗാർഹിക സുഖം കുറയും.

തുലാം -

ഡിപ്പാർട്ടുമെന്റ് ടെസ്റ്റിൽ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കർമ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അൽപം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകൾ കൂടും.

വൃശ്ചികം -

ഉദ്ദേശിച്ച കാര്യം നേടാൻ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്തിയും പ്രദർശിപ്പിക്കും. കച്ചവടക്കാർക്ക് ഇന്ന് അനുകൂലമാണ്. കലഹങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശ്രമിക്കണം.


ധനു -

സ്വർണാഭരണങ്ങൾ വാങ്ങുകയോ കൈവശം വന്നു ചേരുകയോ ചെയ്യും. സന്താനങ്ങൾ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലിൽ പൂർണ്ണ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും.

മകരം -

ജനങ്ങൾക്കിടയിൽ പ്രശസ്തി വർധിക്കും. ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈവശംവന്നുചേരും. വാഹനങ്ങളിൽ നിന്ന് വരുമാന വർധനവുണ്ടാകും.


കുംഭം -

വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭീവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്രദർശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.

മീനം -

ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താൻ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാർമിക കാര്യങ്ങൾക്കുവേണ്ടി പണം ചെലവഴിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി സംബന്ധമായ ഉത്തരവ് ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്