ആപ്പ്ജില്ല

ഇവർക്ക് ധനസമൃദ്ധി, സ്ഥാനപ്രാപ്തി എന്നിവ ഫലം

Today Astrology, 5 July 2022: ഇന്നത്തെ വിശദമായ ജ്യോതിഷഫലം അറിയാം. മേടം തുടങ്ങി പന്ത്രണ്ട് കൂറുകളിൽ ഉള്ളവരുടെയും ഇന്നത്തെ സാമാന്യ ഫലമാണ് ഈ നിത്യ ജ്യോതിഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Samayam Malayalam 12 Jul 2022, 4:25 pm
Astrology : ഓരോ രാശിക്കാരുടെയും ഇന്നത്തെ ഫലം എങ്ങനെ എന്ന് നോക്കാം. ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകൾ ഉണ്ടാകും. അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ കാര്യങ്ങളിൽ മുൻകയ്യെടുത്ത് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാവും.
Samayam Malayalam horoscope today in malayalam 5th july 2022 daily astrology prediction by anil perunna
ഇവർക്ക് ധനസമൃദ്ധി, സ്ഥാനപ്രാപ്തി എന്നിവ ഫലം



മേടം -

കാര്യങ്ങൾ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. ഗൃഹത്തിൽ സമാധാനം. നിലനിൽക്കും. ധനസമൃദ്ധി ഫലം. സന്താന ശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാധ്യത. ധനനഷ്ടങ്ങൾ കാണുന്നു. മനസ്സിലുള്ള പല പദ്ധതികൾക്കും വഴിതുറക്കുന്നതായി കാണുന്നു. നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം.

ഇടവം -

തീർത്ഥയാത്രകൾക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക് തൊഴിലിന് സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്ഥാനീയരിൽ നിന്നു ഗുണാനുഭവങ്ങൾ ഉണ്ടാവും.

മിഥുനം -

നേതൃഗുണം ഉണ്ടാകും. സ്ഥാനപ്രാപ്തി ഫലം. കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. സർവ്വകാര്യസിദ്ധി കൈവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകൾ ഉണ്ടാകും.

കർക്കടകം -

അകൽച്ചയിലുള്ളവരോട് അടുത്തിടപഴകാൻ സാധിക്കും. ചെയ്യുന്ന കാര്യങ്ങൾ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്. ജീവിതപങ്കളിക്ക് കർമരംഗത്ത് ഉയർച്ചയ്ക്കു സാധ്യതയുണ്ട്.

ചിങ്ങം -

സന്താനങ്ങളുടെ ഉപരിപഠനത്തിനു സാഹചര്യം ഒത്തുവരും. യാത്രകൾ ഉണ്ടാകും. കാര്യവിജയവും, കർമരംഗത്തെ ഉയർച്ചയും നിമിത്തം മനഃശാന്തി കൈവരും. ആഗ്രഹിച്ചതു നടക്കും. ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വർധിക്കും.

കന്നി -

ദൈവീക കാര്യങ്ങളിൽ കൂടുതൽ ഇടപഴകും. ആരോഗ്യകാര്യത്തിൽ വിട്ടു വീഴ്ച കാണിക്കരുത്. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങൾ ചെയ്തു വയ്ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും.

തുലാം -

ബന്ധുവിരോധം ഉണ്ടാകും. കാര്യപ്രാപ്തി വർധിക്കും. ആരോഗ്യകാര്യത്തിലെ അശ്രദ്ധമൂലം പ്രശ്‌നത്തിനു സാധ്യത. യാത്രാഗുണം ഉണ്ടാകും. വളരെക്കാലമായി ആഗ്രഹിക്കുന്ന ഗൃഹനിർമ്മാണം ആരംഭിക്കാൻ സാധിക്കും. നൂതന സംരംഭം തുടങ്ങും.

വൃശ്ചികം -

അപ്രതീക്ഷിതമായി ചില നേതൃസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ കാര്യങ്ങളിൽ മുൻകയ്യെടുത്ത് പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നിൽക്കുന്ന ദമ്പതികൾ സ്വരച്ചേർച്ചയിലാവും. മാതാവിന് അൽപം അരിഷ്ടമുള്ള കാലമാണ്. സാമ്പത്തിക പ്രയാസങ്ങൾ കുറയും.

ധനു -

വരുമാന വർധനയുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. അപൂർവ്വമായ നേട്ടങ്ങൾ ഫലം. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. പ്രണയസാഫല്യം കാണുന്നു. യാത്രയ്ക്കിടയിൽ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. കുടുംബസുഖം ഉണ്ടാകും.

മകരം -

സ്വയം തൊഴിൽ രംഗത്ത് അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങൾക്ക് തടസ്സങ്ങളനുഭവിക്കും. മാന്യതയും അന്തസ്സും നിലനിർത്താൻ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങൾ വർധിക്കും.

കുംഭം -

കുടുംബസുഖം ഉണ്ടാകും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ മാറും. ധനസമൃദ്ധി ഉണ്ടാകും. നടപ്പാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരു കാര്യത്തിന് തടസ്സം ഉണ്ടായേക്കും. യാത്രയിൽ ധനനഷ്ടത്തിനു സാധ്യത.

മീനം -

ആലോചനാശേഷി വർധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങൾ വർധിക്കാനിടയുണ്ട്. വിദേശത്തുള്ളവരിൽ നിന്ന് സഹായസഹകരണങ്ങൾ ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്