ആപ്പ്ജില്ല

Daily Horoscope 14 November 2019;കർക്കടകം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാകും!

നിങ്ങളുടെ ആരോഗ്യം,സമ്പത്ത്,ജോലി എന്നിവയെക്കുറിച്ചുള്ള ജ്യോതിഷ പ്രവചനം അറിയാം

Samayam Malayalam 14 Nov 2019, 10:20 am


മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് അനേകം നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ വരവ്-ചെലവിൽ ശ്രദ്ധിക്കുക. ചെലവ് ഉയരാൻ സാധ്യതയുണ്ട്. നിങ്ങള്‍ ആരോഗ്യത്തിൽ ജാഗ്രത പുലര്‍ത്തുക. ഇന്നത്തെ യാത്രകളിൽ നിന്ന് അനുകൂല ഫലം ഉണ്ടാകും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങളുടെ മാനസിക സുഖം കുറയും. വിവിധ സ്രോതസുകളിൽ നിന്ന് പണം ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. രഹസ്യങ്ങള്‍ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുക. പങ്കാളിയുമായി തര്‍ക്കത്തിന് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്).
നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ നീങ്ങും. ഇന്ന് കുടുംബത്തിൽ അതിഥികള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതം സുഖകരമാകും. എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തി ലഭിക്കും.

ജനിച്ചത് നവംബർ മാസത്തിലാണോ? നിങ്ങളുടെ സ്വഭാവ സവിശേഷതകൾ ഇങ്ങനെയാണ്!
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കുറച്ചുകാലമായി അലട്ടുന്ന സാമ്പത്തിക തര്‍ക്കങ്ങള്‍ തരണം ചെയ്യും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. എല്ലാ കാര്യങ്ങളിലും ക്ഷമ നിലനിര്‍ത്തുന്നത് ഉത്തമമാണ്.


ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടും. ഉദ്യോഗത്തിൽ പാരിതോഷികങ്ങള്‍ ലഭിക്കും. ശാരീരിക ഊര്‍ജത്തിനായി വ്യായാമം ചെയ്യുക. കുടുംബത്തിലെ അന്തരീക്ഷം സന്തോഷകരമാകും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് സന്തോഷകരമായ ദിനമാണ്. അപ്രതീക്ഷിത നേട്ടങ്ങള്‍ തേടിയെത്തും. സുഹൃത്തുക്കളുമായി കൂടുതൽ സമയം ചെലവഴിക്കും. ഉദ്യോഗത്തിലെ അന്തരീക്ഷം അനുകൂലമാകും.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് ചിലര്‍ കടം ചോദിച്ച് സമീപിച്ചേക്കാം. കുടുംബത്തിൽ കൂടുതൽ സമയം ചെലവഴിക്കും. പുതിയ പദ്ധതികള്‍, സംരഭങ്ങള്‍ എന്നിവയെ കുറിച്ച് ആസൂത്രണം ചെയ്യാം. നേട്ടങ്ങളും ഉണ്ടാകും.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
നിങ്ങളുടെ സന്തോഷം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. പുതിയ നിക്ഷേപങ്ങള്‍ തുടങ്ങുന്നതിന് അനുകൂല ദിനം. സാമൂഹിക കാര്യങ്ങളിൽ താൽപര്യം കൂടും.

ശനിയെ പേടിക്കേണ്ട; രാശിമാറ്റം ഇവർക്കെല്ലാം ഉയർച്ച നൽകും!
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് മാനസിക സംഘര്‍ഷം ഉണ്ടായേക്കാം. വിനോദ യാത്രകള്‍ക്ക് അനുകൂല ദിനം. എന്നാൽ അപ്രതീക്ഷിതമായി ഇത് മാറ്റി വയ്‍ക്കേണ്ടിവരും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. കുടുംബത്തിൽ തര്‍ക്കങ്ങള്‍ ഉണ്ടാകും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങള്‍ ശുഭാപ്തിവിശ്വാസം കൈവിടാതെ മുന്നേറുക. പ്രതികാരങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ഇന്ന് നിക്ഷേപങ്ങള്‍ക്ക് അനുകൂലമല്ല. സാമ്പത്തിക നില അസ്ഥിരമാകും. ചിലരുമായി വാഗ്വാദങ്ങള്‍ക്ക് സാധ്യത.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
നിങ്ങളുടെ സന്തോഷം നഷ്ടപ്പെട്ടേക്കാം. ബിസിനസിൽ പ്രതീക്ഷിച്ച അത്ര നേട്ടങ്ങള്‍ ലഭിക്കില്ല. സാമ്പത്തിക നില മെച്ചപ്പെടും. എന്നാൽ സമാന്തരമായി ചെലവ് ഉയരും. ഈ ദിവസം പ്രണയികള്‍ക്ക് അനുകൂലമല്ല.

ആൽമരം വെറുമൊരു മരമല്ല! ആരാധിച്ചാൽ ഗുണങ്ങളേറെ!
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)ഇന്ന് ഉദ്യോഗത്തിൽ മേലധികാരികളിൽ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയില്ല. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ജീവിതം സന്തോഷകരമാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്