ആപ്പ്ജില്ല

Daily Horoscope 20 November 2019; ഇടവം രാശിക്കാരായ വ്യവസായികൾക്ക് ഇന്ന് നല്ല ദിവസം!

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് ജ്യോതിഷ പ്രവചനത്തിലൂടെ അറിയാം.

Samayam Malayalam 20 Nov 2019, 6:41 pm




മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
അപ്രതീക്ഷിത ലാഭത്താല്‍ സാമ്പത്തിക നില മെച്ചപ്പെടും. സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കും. തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുത്. ജോലിയില്‍ ഇന്ന് മികച്ച മുന്നേറ്റം നടത്താനാകും. ആരോഗ്യം അനുകൂലമായിരിക്കും.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
വിനോദങ്ങള്‍ക്ക് അമിതമായി ചിലവാക്കുന്നത് നിയന്ത്രിക്കണം. ജോലിക്കാരുമായി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. വളരെക്കാലമായി വിട്ടു നിന്ന സുഹൃത്തിനെ കാണാന്‍ ഇടവരും. വ്യവസായികൾക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്).
സാമ്പത്തികമായി പ്രതിസന്ധിയുണ്ടായേക്കും. തുടക്കം കുറിച്ച പദ്ധതികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും. ദീര്‍ഘദൂര യാത്രകള്‍ ആരോഗ്യ സ്ഥിതി മോശമാക്കും. ജോലിയില്‍ മുന്നേറ്റമുണ്ടാകും.

Also Read; ഷോകേസിൽ ഷോ കാണിക്കാൻ പ്രതിമയുണ്ടോ? തീരാദുരിതമാവും ഫലം!
കര്‍ക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പ്രണയാതാക്കള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങള്‍ക്കെതിരെ ദുഷ്പ്രചരണം നടക്കാന്‍ സാധ്യതയുണ്ട്.


ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
നിക്ഷേപങ്ങള്‍ ആരംഭിക്കും. കുടുംബത്തോടൊപ്പം യാത്രകള്‍ക്ക് അവസരമുണ്ടാകും. ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കരുത്. ജോലിസമ്മര്‍ദ്ദം കൂടും.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് പൊതുവേ അനുകൂല ദിവസമായിരിക്കും. ദീര്‍ഘനാളായുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. സാമ്പത്തിക ഭദ്രത കൂടും

Also Read: അയ്യപ്പന്മാര്‍ എന്തിന് കറുപ്പ് വസ്ത്രം ധരിക്കുന്നു? തത്വങ്ങൾ അറിയാം!

തുലാം(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് സമ്പാദ്യം വര്‍ദ്ധിക്കാന്‍ അവസരമുണ്ടാകും. ഗര്‍ഭിണികള്‍ക്ക് ശാരീരികമായി പൊതുവേ അനുകൂലമല്ല. പാലിക്കാന്‍ സാധിക്കാത്ത ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുക

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
പുതിയ ചുമതലകള്‍ ഏറ്റെടുക്കാനാകും. പേരക്കുട്ടികളുമായി കൂടുതല്‍ സമയം ചിലവിടും. ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസ നേടും.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കമിടും. നികുതി ഇന്‍ഷുറന്‍സ് എന്നീ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധവേണം. ബിസിനസ്സില്‍ മികച്ച പദ്ധതികള്‍ക്ക് തുടക്കമിടും

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
വിഷമഘട്ടങ്ങളില്‍ ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. സാമ്പത്തികമായി ചില തടസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സമയോചിതമായ പ്രവര്‍ത്തികള്‍ അഭിനന്ദനം ഏറ്റുവാങ്ങും

Also Read: Vara Phalam: സമ്പൂര്‍ണ്ണ വാരഫലം അറിയാം-2019 നവംബർ 18-24
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ആത്മീയ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം മാറ്റിവെക്കും.സാമ്പത്തിക സ്ഥിതി അനുകൂലമല്ല. നിയമോപദേശം സ്വീകരിക്കാന്‍ നല്ല ദിവസമാണ് ഇന്ന്

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും.യാത്രാവേളയില്‍ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്