ആപ്പ്ജില്ല

അത്രമേൽ അച്ചട്ടായ കൺദോഷങ്ങളെ നിഷ്പ്രഭമാക്കാനുമുണ്ട് വഴികൾ

കുഞ്ഞുങ്ങള്‍ക്ക് കവിളത്ത് കറുത്ത മറുകിടുന്നതിനൊപ്പം കാൽപ്പത്തിയിൽ കരി തേയ്ക്കുകയും ചെയ്യും.

TNN 22 Jan 2018, 5:29 pm
ഒരാളുടെ ദൃഷ്ടിപ്പുകഴ്ത്തലിലൂടെ മറ്റൊരാള്‍ക്ക് ഉണ്ടായേക്കാവുന്ന ദോഷമാണ് ദൃഷ്ടിദോഷം(കണ്ണേറ്). കുട്ടികളിലും ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും എന്നിവര്‍ക്കാണ് ഈ ദോഷം പെട്ടെന്ന് ഏൽക്കുക എന്നാണ് വിശ്വാസം. കുഞ്ഞുങ്ങള്‍ക്ക് കവിളത്ത് കറുത്ത മറുകിടുന്നതിനൊപ്പം കാൽപ്പത്തിയിൽ കരി തേയ്ക്കുകയും ചെയ്യും.
Samayam Malayalam healthy life oversight believes in malayalam
അത്രമേൽ അച്ചട്ടായ കൺദോഷങ്ങളെ നിഷ്പ്രഭമാക്കാനുമുണ്ട് വഴികൾ


കുഞ്ഞിന്‍റെ ഭംഗിയെയോ തൂക്കത്തെയോ പറ്റി ആരെങ്കിലും പുകഴ്ത്തി പറഞ്ഞാൽ അത് കുഞ്ഞിന് ദോഷകരമായി ബാധിച്ചേക്കുമെന്നും പഴമക്കാര്‍ പുലര്‍ത്തിയിരുന്ന വിശ്വാസത്തെ തലമുറകൾക്കൊപ്പം കൈമാറി വരുന്ന ഒന്നാണ്.

ഇത്തരത്തിൽ കിട്ടുന്ന ചെറിയ തോതിലുള്ള കണ്ണേറ് ഒരല്‍പം കടുകോ മുളകോ കുഞ്ഞിന്‍റെ തലയ്ക്കു ചുറ്റും ഉഴിഞ്ഞെടുത്ത് അടുപ്പിലേക്കിട്ടാല്‍ മാറുമെന്നുമാണ് പഴമക്കാര്‍ പറയുന്നത്. കടുകു തൂവാതെ ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ‘ഓം നമഃശിവായ’ ചൊല്ലി 3 തവണ ഉഴിഞ്ഞ് അടുപ്പിലേക്ക് ഇടണമെന്നാണ് വിശ്വാസം.

മുളക് കത്തുന്ന രൂക്ഷഗന്ധം വന്നില്ലെങ്കില്‍ ദൃഷ്ടിദോഷം മാറിയില്ലെന്നും ഒരു തവണ കൂടി ഉഴിഞ്ഞിടണമെന്നുമുണ്ട് വിശ്വാസം. മുതിര്‍ന്നവരെയും ഇതുപോലെ ഉഴിഞ്ഞിടാറുണ്ട്. കണ്ണുംദോഷമകറ്റാൻ കുഞ്ഞുങ്ങളെ കരിവളകള്‍ അണിയിക്കുക, കുഞ്ഞിന്‍റെ ദേഹത്ത് മറ്റുള്ളവര്‍ കാണാത്ത രീതിയില്‍ പാണൽ ഇല വയ്ക്കുക എന്നീ ആചാരങ്ങളും നമ്മുടെ സമൂഹത്തില്‍ ഇന്നുമുണ്ട്. ഇത്തരത്തിൽ ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ കണ്ണേൽക്കാതിരിക്കാന്‍ കൈയില്‍ ഇരുമ്പോ പാണല്‍ ഇലയോ കരുതാറുമുണ്ട്. പാണനില വൈറസുകള്‍ക്കെതിരെയുള്ള ഔഷധമാണെന്നതാണ് ഇതിനു പിന്നിലെ ശാസ്ത്രീയത. ഇരുമ്പ് ആവശ്യമില്ലാത്ത പ്രാണവായുവിനെ വലിച്ചെടുക്കുകയും പോസിറ്റീവായ ചുറ്റുപാട് സൃഷ്ടിക്കുകയും ചെയ്യുമെന്ന പ്രചാരണവുമാണ് ഇതിനു പിന്നിൽ.

കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ കണ്ണേറു ഏൽക്കാൻ സാധ്യതയുള്ളതിനാല്‍ 28 കെട്ട് ചടങ്ങു നടത്തുമ്പോള്‍ കെട്ടുന്ന കറുത്തചരടില്‍ പഞ്ചലോഹങ്ങളും ഉള്‍പ്പെടുത്തുന്നത് കണ്ണുദോഷം ഏൽക്കാതിരിക്കാനാണ്. കണ്ണേറു മൂലം വരുന്നതാണെന്ന് കരുതുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കണ്ണേറുപാട്ടും നടത്തിവരാറുണ്ട്. കൂടാതെ വിളകള്‍ക്കും പുത്തൻ വീടിനും മൃഗങ്ങള്‍ക്കുമെല്ലാം ഇത്തരത്തിൽ കണ്ണേറു ദോഷം ഏൽക്കാറുണ്ടെന്ന് കരുതിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്