ആപ്പ്ജില്ല

വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സൂക്ഷിക്കാമോ? അറിയേണ്ടതെല്ലാം!

വീടുകളിൽ ഇരിയ്ക്കുന്ന വിധത്തിലുള്ള ഗണപതി വിഗ്രഹമാണ് ഉത്തമം

Samayam Malayalam 25 Oct 2018, 8:01 pm
വിഘ്‌നേശ്വരൻ്റെ വിഗ്രഹം വീട്ടിലുണ്ടോ? എങ്കിൽ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്!. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും സമാധാനവും ലഭിക്കാൻ ശുഭ്രവര്‍ണത്തിലുള്ള ഗണപതി വിഗ്രഹം വീട്ടിൽ കരുതാവുന്നതാണ്. ഇതിനോടൊപ്പം വെള്ള ഗണപതിയുടെ ഒരു ചിത്രം വീട്ടിൽ സൂക്ഷിയ്ക്കുകയും വേണമെന്ന് ജ്യോതിഷ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Samayam Malayalam വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സൂക്ഷിക്കാമോ?
വീട്ടിൽ ഗണപതി വിഗ്രഹങ്ങൾ സൂക്ഷിക്കാമോ?


കുങ്കുമവര്‍ണ്ണത്തിലുള്ള ഗണപതിവിഗ്രഹം വ്യക്തിപരമായ ഉയര്‍ച്ച പ്രദാനം ചെയ്യും. വീടുകളിൽ
ഇരിയ്ക്കുന്ന വിധത്തിലുള്ള ഗണപതി വിഗ്രഹമാണ് ഉത്തമം. ഇത് ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നതാണ്. ജോലിസ്ഥലത്താണ് ഗണപതി വിഗ്രഹം വെയ്ക്കുന്നതെങ്കിൽ നില്ക്കുന്ന ഗണേശ വിഗ്രഹം തെരഞ്ഞെടുക്കാവുന്നതാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വീടിൻ്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയിലാണ് ഗണേശ വിഗ്രഹം വയ്ക്കേണ്ടത്. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശൻ്റെ ദൃഷ്ടി ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും അദ്ദേഹം വീടിൻ്റെ സംരക്ഷകനായി മാറുമെന്നും പറയപ്പെടുന്നു. സ്വീകരണമുറിയിലെ അലമാരകളിലെ ഗണേശ വിഗ്രഹങ്ങള്‍ കുറഞ്ഞത് ഒരിഞ്ച് അകത്തി വേണം വെക്കാൻ.

തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന് സമീപത്ത് സൂക്ഷിക്കരുത്. ശുദ്ധിവൃത്തി കരുതിയാണ് ഇങ്ങനെ പറയുന്നത്. വീട്ടിലെ ഗണപതിവിഗ്രഹത്തിൽ എലിയും മോദകവും കൂടെയുണ്ട് എന്ന് ഉറപ്പാക്കണം. കൂടെ ഇല്ലെങ്കില്‍ ഇവ പ്രത്യേകം വാങ്ങി ഗണപതി വിഗ്രഹത്തിൻ്റെ ഭാഗമായി സൂക്ഷിക്കേണ്ടതാണ്.

പൂജാമുറിയില്‍ ഒരു ഗണപതിവിഗ്രഹമേ പാടുള്ളൂ. വീട്ടിലേക്ക് കയറുന്നിടത്താണ് ഗണേശ വിഗ്രഹമെങ്കിൽ രണ്ടെണ്ണം വേണം. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്‍ദിശയിലേക്കുമായിരിക്കണം. വീടിൻ്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമായേക്കും. അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി വിപരീതമായി വയ്ക്കേണ്ടത്.

ദിവസവും ഗണേശ പൂജ നല്ലതാണ്. ഇതിന് കറുകപ്പുല്ല് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഇതിനു ശേഷം ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രം ജപിക്കുക. സ്വാസ്തിക് ചിഹ്നം ഗണപതിയോട് ചേര്‍ത്തുവെച്ചാണ് വായിക്കപ്പെടാറുള്ളത്. ഇതും വീട്ടിൽ കരുതുന്നത് ഉത്തമമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്