ആപ്പ്ജില്ല

നിങ്ങളുടെ ജാതകത്തിലുണ്ടോ 'കാളസര്‍പ്പ ദോഷം'?

ജ്യോതിഷ വിശ്വാസികൾക്കിടയിൽ കാളസർപ്പദോഷം എന്നത് വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ്

TNN 3 Feb 2018, 12:31 pm
കാള സര്‍പ്പ ദോഷത്തെ പറ്റി കേട്ടിട്ടുണ്ടോ? എന്താണ് ഈ ദോഷമെന്നും ദോഷത്തിന്‍റെ അനന്തരഫലം എന്താണെന്നും അറിയാമോ? ജ്യോതിഷ വിശ്വാസികൾക്കിടയിൽ കാളസർപ്പദോഷം എന്നത് വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ്. പേരിൽ തന്നെ ഭീകരതയുള്ളതിനാൽ വിശ്വാസികളിൽ ഇത് കൂടുതൽ ആശങ്കയ്ക്ക് വഴിവെക്കാറുമുണ്ട്.
Samayam Malayalam kalasarpa dosham in astrology
നിങ്ങളുടെ ജാതകത്തിലുണ്ടോ 'കാളസര്‍പ്പ ദോഷം'?


ജ്യോതിഷത്തിലെ പൗരാണികമായ പല ഗ്രന്ഥങ്ങളിൽ ഒന്നിൽ തന്നെയും കാളസർപ്പദോഷത്തെ പറ്റി പരാമര്‍ശിക്കുന്നില്ല. എന്നാൽ താളിയോല ഗ്രന്ഥങ്ങളിൽ ചിലയിടങ്ങളിലെങ്കിലും പരാമർശിക്കുന്നുണ്ടെങ്കിലും ഈ കാളസർപ്പദോഷം അത്ര ഭീകരമല്ലെന്നറിയുക. ഈ ദോഷക്കാര്‍ക്ക് എല്ലാ കാര്യത്തിലും ആദ്യം അൽപം തടസ്സം ഉണ്ടാകുമെന്നും പിന്നീട് അതു നടക്കുമെന്നാണ് താളിയോലകളിൽ പറയുന്നത്.

രാഹുവിന്‍റെയും കേതുവിന്‍റെയും ഇടെ ഒരു ഭാഗത്തു മാത്രം ഗ്രഹങ്ങൾ സഞ്ചരിക്കുന്ന ഗ്രഹസ്ഥിതിയെയാണ് ‘കാളസർപ്പദോഷം’ എന്നതിനെ കൊണ്ട് അര്‍ഥമാക്കുന്നത്. ആദ്യ നോട്ടത്തിൽ പല ഗ്രഹനിലകളിലും ഈ അവസ്ഥ തോന്നാമെങ്കിലും രാഹുവിനോടോ കേതുവിനോടോ ഒപ്പം ഏതെങ്കിലും ഗ്രഹം ഉണ്ടെങ്കിൽ സ്ഫുടം കണ്ടുപിടിച്ചു ഗ്രഹത്തിന്‍റെ കൃത്യമായ സ്ഥാനം മനസ്സിലാക്കി മാത്രമേ കാളസർപ്പദോഷം നിർണയിക്കാൻ സാധിക്കൂ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്