ആപ്പ്ജില്ല

മീനരാശിയുടെ ചില സ്വഭാവ സവിശേഷതകൾ ഇങ്ങനെ

പന്ത്രണ്ട് രാശികളിൽ മീന രാശിക്കാരുടെ ചില സ്വഭാവ സവിശേഷതകൾ അറിഞ്ഞിരിക്കാം.

Lipi 12 Oct 2021, 4:00 pm
സ്വപ്ന സാഗരത്തിലെ സഞ്ചാരികളും കാവ്യലോകത്തെ സഞ്ചാരപഥങ്ങളിൽ വിഹരിക്കുന്ന യാത്രികരുമാണ് രാശിചക്രത്തിലെ മീനം രാശിക്കാർ. മീനം രാശി പ്രധാനമായും ജലവുമായി ബന്ധപ്പെട്ടതാണ്. ഒരു ജോഡി മത്സ്യവുമായാണ് ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.
Samayam Malayalam Pisces Personality Traits
മീനരാശിയുടെ സ്വഭാവ സവിശേഷതകൾ


ഈ രാശിക്കാർ വൈകാരികമായി മൃദുലതയുള്ളവരും ദയയുള്ളവരും വൈകാരിക അവബോധമുള്ളവരുമാണ്. രാശിചിഹ്നങ്ങളിൽ ഏറ്റവും സഹാനുഭൂതി ഉള്ളത് മീനം രാശിക്കാർക്കാണെന്നാണ് കണക്കാക്കുന്നത്. ചുറ്റുമുള്ളവരുടെ സന്തോഷം അവർക്ക് വളരെ പ്രധാനമാണ്. അതിനായി ഏതറ്റം വരെയും അവർ സഞ്ചരിക്കും.

സർഗ്ഗാത്മകതയും ഭാവനയും ക്രിയാത്മകതയും അവരിൽ വിളങ്ങി നിൽക്കുന്നത് കാണാനാവും. മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും അവരുടെ വികാരങ്ങളെ മാനിക്കുന്ന തരത്തിലുള്ള സ്വാഭാവ സവിശേഷതയും ഈ രാശിക്കാരിൽ കണ്ടെത്താം.

കൂടുതൽ യുക്തിസഹമായ പാത പിന്തുടരണമെന്ന് മറ്റുള്ളവർ അഭിപ്രായപ്പെട്ടാലും, യാഥാർത്ഥ്യമല്ലാത്ത ലക്ഷ്യങ്ങളോ ആശയങ്ങളോ പിന്തുടരാൻ സ്വപ്ന സാഗരത്തിലെ സഞ്ചാരികളായ മീനം രാശിക്കാർ പുറപ്പെട്ടേക്കാം.

മീനം രാശിക്കാർ കരുതലിൻ്റെയും പരിപാലനത്തിൻ്റെയും കരങ്ങൾ മറ്റുള്ളവർക്കായ് നീട്ടുമെങ്കിലും മറ്റുള്ളവരിൽ നിന്നുള്ള സഹായത്തെ അതിൻ്റെ അർത്ഥതലത്തിൽ മനസിലാക്കുന്നതിൽ ചിലപ്പോഴെങ്കിലും പരാജയപ്പെടാം. മകരം, കർക്കിടകം, ചിങ്ങം, ഇടവം എന്നിവയാണ് മീനം രാശിക്കാർക്ക് ഏറ്റവും അനുയോജ്യമായ രാശികൾ. മിഥുനവും ധനുവും അനുയോജ്യമല്ലാത്തവയായി കരുതുന്നു.
കരിയറിൽ വിജയം നേടാൻ 7 ജ്യോതിഷ പരിഹാരങ്ങൾ
അവരുടെ അർപ്പണബോധവും ജീവിത പങ്കാളിയെ പ്രീതിപ്പെടുത്താനുള്ള താൽപ്പര്യവും പലപ്പോഴും പ്രത്യക്ഷതയിലേക്ക് വരുത്തേണ്ടതായി വരും. എന്നാൽ സ്വാതന്ത്ര്യ കാംഷികളായവർക്ക് ഇത് അസഹനീയമായി തോന്നാം. സുഹൃത്തുക്കളും ബന്ധുക്കളും ഈ രാശിക്കാരിൽ ഉയർന്ന മൂല്യം ദർശിക്കുന്നു. ജീവിതം കുടുംബത്തിനായി സമർപ്പിച്ച് എപ്പോഴും അവർക്ക് മുൻഗണന നൽകുന്നു. കുടുംബങ്ങളുടെ ഒത്തുചേരലുകൾ അവർക്ക് വളരെ പ്രിയമുള്ളതാണ്.

ഈ രാശിക്കാരുടെ സ്വഭാവ സവിശേഷത കാരണം ആദ്യം ജോലിയിൽ വേണ്ടത്ര മുന്നേറ്റം നടത്താനായേക്കില്ല. ഏൽപ്പിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഭ്രാന്തമായ ആശയങ്ങൾ പിന്തുടർന്ന് സ്വന്തം ഭാവനാ ലോകത്തിൽ അലയുമെന്നത് സത്യമാണ്. എന്നിരുന്നാലും, ഈ രാശിക്കാരുടെ സഹജവും സൃഷ്ടിപരവുമായ കഴിവുകളിലൂടെ മറ്റുള്ളവരുമായി സഹകരിക്കാനും ഉചിതമായ സാഹചര്യങ്ങളിൽ ജോലിയിൽ അഭിവൃദ്ധി പ്രാപിക്കാനും സഹായകമാകും. അനായാസ രീതിയിലുള്ള മനോഭാവവും ഏവരുമായി ഒത്തുപോകാനുള്ള കഴിവും കാരണം എല്ലാവർക്കും അവർ പ്രിയപ്പെട്ടവരാണ്.

മറ്റുള്ളവരുടെ ചൂഷണത്തിന് വിധേയരാകാതെ സ്വയം കാത്ത് സൂക്ഷിക്കണം എന്നതാണ് മീനം രാശിക്കാർക്ക് നൽകാനുള്ള പ്രധാന ഉപദേശം. അനുകമ്പയും കരുണയും അടങ്ങുന്ന വ്യക്തിത്വത്തിന് ഉടമകളായ നിങ്ങൾ മറ്റുള്ളവർക്കായി എത്ര വലിയ പരിശ്രമത്തിനും മുതിരും. ചിലരെങ്കിലും ഇതിലൂടെ നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുമെന്നതാണ് യാഥാർത്ഥ്യം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്