ആപ്പ്ജില്ല

നവരാത്രി മാഹാത്മ്യം; ഏഴാം ദിവസം ദേവിയ്ക്ക് കാലരാത്രി ഭാവം

'കാലരാത്രി ദേവി അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ പ്രദാനം ചെയ്യും'

Samayam Malayalam 15 Oct 2018, 2:03 pm
നവരാത്രി ദിനത്തിൽ ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങളെയാണ് നാം ഓരോ ദിവസവും ആരാധിക്കുന്നത്. നവരാത്രിയുടെ ഏഴാം നാളായ ഇന്ന് ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമായ കാലരാത്രീ ദേവിയെ ആണ് സ്തുതിക്കേണ്ടത്. കാലരാത്രി ദേവി അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ പ്രദാനം ചെയ്യും. ചതുര്‍ബാഹുവായ ദേവി ത്രിലോചനയാണ്. കാഴ്ചയിൽ ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഭക്തവാൽസല്യം നിറഞ്ഞ മാതൃസ്വരൂപിണിയാണ് കാലരാത്രീ ദേവി.
Samayam Malayalam നവരാത്രി മാഹാത്മ്യം; ഏഴാം ദിവസം ദേവിയ്ക്ക് കാലരാത്രി ഭാവം
നവരാത്രി മാഹാത്മ്യം; ഏഴാം ദിവസം ദേവിയ്ക്ക് കാലരാത്രി ഭാവം


നവരാത്രി മാഹാത്മ്യം; ഏഴാം ദിവസം ദേവിയ്ക്ക് കാലരാത്രി ഭാവം


ഭയവും ക്ലേശവും അകറ്റി ശുഭപ്രദായിനിയാ കാലരാത്രി ദേവി. അതിനാൽ തന്നെ ശുഭംകരി എന്നു നാമദേയവും ദേവിക്കുണ്ട്. കാലരാത്രീ ദേവിയാണ് നവഗ്രഹങ്ങളിൽ ശനിയുടെ നിയന്ത്രിതാവ്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ ദേവീപ്രീതിയിലൂടെ അകറ്റാനാകും.

നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാലരാത്രീ ഭാവത്തിൽ ആരാധിക്കപ്പെടുന്ന ദേവിയുടെ ഇഷ്ട പുഷ്പം മുല്ലപ്പൂക്കളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്