ആപ്പ്ജില്ല

വീടുകളില്‍ ചിത്രങ്ങള്‍ തൂക്കിയിടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ പല ദോഷങ്ങളും സംഭവിക്കും!

Paintings and Vastu shastra | ചിത്രങ്ങളും പെയിന്റിംഗുകളും ഒക്കെ ശരിയായ സ്ഥാനത്താണെങ്കില്‍ പോസിറ്റീവ് പ്രഭാവവും അല്ലെങ്കില്‍ നെഗറ്റീവ് ഇഫക്റ്റുകളും സൃഷ്ടിക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

Samayam Malayalam 6 Oct 2022, 3:36 pm

ഹൈലൈറ്റ്:

  • കുടുംബ ചിത്രങ്ങള്‍ക്ക് അനുയോജ്യമായ ഇടം വീടിന്റെ തെക്ക്-പടിഞ്ഞാറുള്ള ചുവരാണ്.
  • കാരണം ഈ സ്ഥാനം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നു.
  • വീടിന്റെ കിഴക്കോ വടക്കോ കോണില്‍ കുടുംബ ചിത്രങ്ങള്‍ ഒരിക്കലും വയ്ക്കാന്‍ പാടില്ല.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Paintings and Vastu shastra
പ്രപഞ്ചത്തില്‍ നിന്നുള്ള വിവിധ കോസ്മിക് ഊര്‍ജ്ജങ്ങളെ സംയോജിപ്പിച്ച് മനുഷ്യര്‍ക്ക് ചുറ്റും ഗുണകരമായ രീതിയില്‍ പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ഊര്‍ജ്ജങ്ങളുടെ ഒരു സ്വാധീനവലയങ്ങള്‍ തീര്‍ക്കുന്നതിനുള്ള ഒരു സമ്പ്രദായമാണ് വാസ്തു ശാസ്ത്രം (Vastu shastra) വാസ്തുശാസ്ത്രത്തില്‍ നിര്‍മ്മിതകള്‍ക്കും സ്ഥാനങ്ങള്‍ക്കും പല മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പറയുന്നുണ്ട്. ഇത് ശരിയായി പിന്തുടരുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ രീതിയില്‍ പോസിറ്റീവ് സ്വാധീനം ചെലുത്തുന്നതും, ഈ മാനദണ്ഡങ്ങള്‍ അനുസരിക്കാത്തപക്ഷം പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവിക്കുന്നതും നിങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാവുന്ന ഒന്നാണ്.
നിര്‍മ്മിതകളിലും ഘടനകളിലും ഒന്നും മാറ്റം വരാതെ നമ്മുടെ വീടുകളില്‍/ ഓഫീസുകളില്‍ പോസ്റ്റീവ് പ്രഭാവം കൈവരാന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു കാര്യമാണ്. ചില പ്രത്യേക ചിത്രങ്ങള്‍ വീടിന്റെ/ഓഫീസിന്റെ പ്രത്യേക സ്ഥാനങ്ങളിലെ ചുവരുകളില്‍ തൂക്കിയിടുകയെന്നത് (Paintings and Vastu shastra). കുടുംബ ചിത്രങ്ങളുടെയും ഡിസ്‌പ്ലേ പെയിന്റിംഗുകളുടെയും അനുയോജ്യമായ സ്ഥാനം സംബന്ധിച്ച് വാസ്തുവില്‍ ചില മാനദണ്ഡങ്ങളുണ്ട്.

ഈ ചിത്രങ്ങളും പെയിന്റിംഗുകളും ഒക്കെ ശരിയായ സ്ഥാനത്താണെങ്കില്‍ പോസിറ്റീവ് പ്രഭാവവും അല്ലെങ്കില്‍ നെഗറ്റീവ് ഇഫക്റ്റുകളും സൃഷ്ടിക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ദിശയുടെയും ചിത്രങ്ങളുടെയും ചില സ്ഥാന യോജിപ്പുകല്‍ ഉണ്ട്, അവ ശരിയായി പിന്തുടരുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ നല്ല സ്വാധീനം ചെലുത്താനാകും.

നിങ്ങളുടെ മനസ്സ് ശാന്തമാക്കാന്‍ ജ്യോതിഷ ശാസ്ത്രം സഹായിക്കും!
അതിനാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റിനും പരമാവധി പോസിറ്റീവ് പ്രബാവങ്ങളുടെ പ്രയോജനങ്ങള്‍ ലഭിക്കുന്നതിനായി പെയിന്റിംഗുകളുടെയും ഫോട്ടോകളുടെയും ദിശയും സ്ഥാനവും സംബന്ധിച്ചിട്ടുള്ള ചില വാസ്തു ടിപ്പുകള്‍ പങ്കുവയ്ക്കുന്നു:

മിക്കവരും തങ്ങളുടെ കുടുംബ ചിത്രങ്ങള്‍ തങ്ങളുടെ വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഈ ചിത്രങ്ങള്‍ തൂക്കിയിടാനുള്ള ഏറ്റവും അനുയോജ്യമായ ഇടം എന്നത് വീടിന്റെ തെക്ക്-പടിഞ്ഞാറുള്ള ചുവരാണ്. കാരണം ഈ സ്ഥാനം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ കുടുംബ ചിത്രങ്ങള്‍ ഒരിക്കലും വീടിന്റെ കിഴക്കോ വടക്കോ കോണില്‍ വയ്ക്കരുതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.

ചിത്രത്തിലെ പ്രധാന ഉള്ളടക്കം വെള്ളമാണെങ്കില്‍, അത്തരം ചിത്രങ്ങള്‍ തൂക്കിയിടാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്തുള്ള ഭിത്തിയാണ്. അതുപോലെ, അഗ്നിയെ കേന്ദ്രമാക്കിയുള്ള പെയിന്റിംഗും ചിത്രങ്ങളും തെക്ക് ഭാഗത്തുള്ള ഭത്തിയില്‍ മാത്രമേ സ്ഥാപിക്കാവൂ.

അന്തരിച്ച കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ചുമരുകളിലോ പൂജാമുറികളിലോ തൂക്കിയിടുന്ന ശീലം മിക്കവര്‍ക്കും ഉണ്ട്. ഇത് വാസ്തു ശാസ്ത്ര പ്രകാരം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടില്‍ അന്തരിച്ച പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവ തെക്ക് ഭാഗത്തുള്ള ചുവരുകളില്‍ മാത്രം സ്ഥാപിക്കുക.

തിന്മ, ഏകാന്തത, ദുഃഖം എന്നിവ ചിത്രീകരിക്കുന്ന ചിപെയിന്റിംഗുകളും ഫോട്ടോയും വീടിന്റെ ചുമരുകളില്‍ തൂക്കിയിടരുത്. ഈ ചിത്രങ്ങള്‍ കുടുംബത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

വ്യക്തമായ അര്‍ത്ഥമില്ലാത്തതും ആശയക്കുഴപ്പമുള്ളതും നിഷേധാത്മാകവുമായ അമൂര്‍ത്ത പെയിന്റിംഗുകള്‍ നിങ്ങളുടെ വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഈ പെയിന്റിംഗുകള്‍ വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ആശയക്കുഴപ്പവും സമ്മര്‍ദ്ദവും ആശങ്കയും സൃഷ്ടിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഒരിക്കലും നിങ്ങളുടെ വീടിന്റെ വടക്ക്-കിഴക്ക് ഭിത്തിയില്‍ തൂക്കരുത്.

അക്രമം, കോപം തുടങ്ങിയവ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍, കുടുംബാംഗങ്ങളില്‍ അസ്വസ്ഥതയും പിരിമുറുക്കം നിറഞ്ഞ മാനസികാവസ്ഥയും സൃഷ്ടിക്കുന്നു. അതിനാല്‍ ഇത്തരം ചിത്രങ്ങള്‍ ചുവരുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

Vastu for Bedroom | കിടപ്പുമുറിയുടെ സ്ഥാനം ശരിയല്ലെങ്കില്‍..
പഴങ്ങളുടെ ചിത്രങ്ങളും പെയിന്റിംഗുകളും നിങ്ങളുടെ വീട്ടില്‍ ജീവശക്തി ഊര്‍ജ്ജം കൊണ്ടുവരുന്നു. അതിനാല്‍ നിങ്ങളുടെ ഡൈനിംഗ് റൂമില്‍ വ്യത്യസ്ത പഴങ്ങളോ ഫ്രൂട്ട് ബൗളുകളോ ഉള്ള ചിത്രങ്ങള്‍ തൂക്കിയിടുന്നത് നല്ലതാണ്.

നിങ്ങളുടെ വീട്ടില്‍ എല്ലായ്‌പ്പോഴും മനോഹരവും ഉന്മേഷകരവുമായ ചിത്രങ്ങള്‍ തൂക്കിയിടുക.

നിങ്ങളുടെ വീട്ടില്‍ പക്ഷികളുടെ ഒരു പെയിന്റിംഗ് തൂക്കിയിടുകയാണെങ്കില്‍. ജോടികളായ പക്ഷികളുടെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക. കാരണം ഇത്തരം പെയിന്റിംഗുകള്‍ വീട്ടില്‍ ഐക്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

വീടുകളില്‍ മുഷിച്ചിലുണ്ടാക്കുന്ന മൃഗങ്ങളുടെ അപ്രീതികരമായ ചിത്രങ്ങള്‍ ഒഴിവാക്കുക.

Disclaimer: ജ്യോതിഷം പ്രമേയമായി ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്