ആപ്പ്ജില്ല

ചൊവ്വാദോഷത്തെ ഭയപ്പെടണോ? പരിഹാരം അറിയാം

നിങ്ങൾക്കും ചൊവ്വാദോഷം വില്ലനാകുന്നുണ്ടോ? എന്തുകൊണ്ടാണ് ദോഷം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ചൊവ്വാ ദോഷത്തെ കുറിച്ചുള്ള വിശദവിവരങ്ങളും പരിഹാര മാർഗവും അറിയാം

Samayam Malayalam 10 Aug 2019, 3:53 pm
നമ്മൾ വിവാഹത്തിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ജാതകത്തിലെ ചൊവ്വാദോഷം. ജാതകത്തിൽ കുജൻ്റെ (ചൊവ്വ) സ്ഥാനമാണ് ഇവിടെ നോക്കുന്നത്. ഇത് മുൻനിര്‍ത്തിയാണ് ഒരു സ്ത്രീക്ക് അല്ലെങ്കിൽ പുരുഷന് ചൊവ്വാദോഷം ഉണ്ടോ ഇല്ലയോ എന്ന് പറയുന്നത്. പാപഗ്രഹമായ ചൊവ്വ വിവാഹ സ്ഥാനത്ത് വന്നാല്‍ അതു ഭാര്യാ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ക്കെങ്കിലും മരണമുണ്ടാക്കുമെന്ന പ്രചരണമാണ് ചൊവ്വാദോഷത്തെ ഇത്രത്തോളം പേടിക്കുന്നതിനുള്ള കാരണം.
Samayam Malayalam Chovva Dosham


എന്താണ് ചൊവ്വാദോഷം?

ഏറ്റവും കൂടുതൽ പാപമുള്ള ഗ്രഹം ചൊവ്വായാണെന്നാണ് ജ്യോതിഷം പറയുന്നത്. സ്ത്രീയുടെയോ പുരുഷൻ്റെയോ ഗ്രഹനിലയിൽ ലഗ്നാലോ, ചന്ദ്രാലോ, ശുക്രാലോ 2,12,4 ലഗ്നം 7,8 എന്നീ ഭാവങ്ങളിൽ ചൊവ്വാനിന്നാൽ ഉണ്ടാകുന്ന ദോഷത്തെയാണ് ചൊവ്വാദോഷം എന്നുപറയുന്നത്. എന്നാല്‍ ഏഴില്‍ ചൊവ്വ നില്‍ക്കുന്ന പുരുഷനും ഏഴിലോ, എട്ടിലോ ചൊവ്വ നില്‍ക്കുന്ന സ്‌ത്രീയും അത്ര ഗുണമുള്ളവരല്ല. പൊതുവില്‍ ചൊവ്വാദോഷം 7 ഉം, 8 ഉം നോക്കിയാണ്‌ നിശ്‌ചയിക്കുന്നത്‌. സ്‌ത്രീജാതകത്തിലെ 7-ലെ ചൊവ്വയേക്കാള്‍ കൂടുതല്‍ ദോഷം 8-ലെ ചൊവ്വ തന്നെ.

Read More: ചിങ്ങം രാശിയിലേക്കുള്ള കുജൻ്റെ മാറ്റം; ഫലങ്ങൾ അറിയാം

ചൊവ്വാ ദോഷമുണ്ടെകിലും അതിന് ശുഭഗ്രഹ ബന്ധമുണ്ടെങ്കിൽ ചൊവ്വ ശുഭനായി തീരും. ആ ചൊവ്വ ഭര്‍ത്താവിന് ഐശ്വര്യവും സമ്പത്തും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യും.
ഏഴാം ഭാവം മകരമോ കര്‍ക്കിടകമോ ആയാലും ദോഷമില്ല. ചൊവ്വ യോഗകാരകനാണെങ്കില്‍ അവിടെ ചൊവ്വാ ദോഷമുണ്ടെന്ന് പറഞ്ഞുകൂട. കര്‍ക്കിടക ലഗ്നത്തില്‍ ചൊവ്വ കേന്ദ്ര ത്രികോണാധിപനാണ്. അതേപോലെ ചൊവ്വ സ്വക്ഷേത്രത്തിലോ ഉച്ചത്തിലോ ബന്ധുക്ഷേത്രത്തിലോ നിന്നാലും ദോഷം കല്‍പ്പിക്കാനാവില്ല. വിവാഹത്തിനായി സ്ത്രീപുരുഷ ജാതകപ്പൊരുത്തം നോക്കുമ്പോള്‍ മാത്രമാണ് ചൊവ്വാദോഷത്തിന് പ്രസക്തി ഉണ്ടാകുന്നത്.
ചൊവ്വയുടെ സ്ഥാനവും ഫലങ്ങളും

  • ഒന്ന്: ചെറിയ കാരണങ്ങള്‍ക്കു പോലും ദേഷ്യം, മത്സര സ്വഭാവം, താന്‍പോരിമ, അധികാരം അടിച്ചേല്‍പ്പിക്കല്‍ എന്നിവയുണ്ടാകും.

  • രണ്ട്: സൗഹൃദമില്ലാത്ത സംസാരം, പിശുക്ക്, ധനത്തെ ചൊല്ലി വാക്കേറ്റം

  • നാല്: തൊഴില്‍ സംബന്ധമായി അടിക്കടിയുള്ള മാറ്റം, തര്‍ക്കങ്ങള്‍, കുടുംബ അസ്വസ്ഥതകള്‍

  • ഏഴ്: ഭാര്യക്ക് രോഗം, ഭാര്യയുമായി ചേര്‍ച്ചയില്ലായമ , ഭാര്യാ മരണം എന്നിവ ഉറപ്പ്.

  • ഒന്‍പത്: ദുരിതം. ഭര്‍തൃ മരണം, ഭര്‍ത്താവിനു രോഗം, കുടുംബ അസ്വസ്ഥത, അപകടങ്ങള്‍

  • പന്ത്രണ്ട്: ധന നഷ്ടം, അടിച്ചമര്‍ത്തപ്പെടല്‍, അനാവശ്യ വഴക്കുകള്‍, കുടുംബ സ്വസ്ഥതക്കുറവ്

Read More: ഓഗസ്റ്റ് മാസത്തിലെ സമ്പൂർണ രാശിഫലം അറിയാംചൊവ്വാദോഷം പരിഹാരം

ചൊവ്വാദോഷം അകറ്റുന്നതിന്‌ ഹനുമത്‌ പ്രീതിക്കായി ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ ദേവി, ഹനുമാൻ, സുബ്രഹ്മണ്യൻ എന്നീ ദേവതകളുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവര്‍ ഈ വ്രതം അനുഷ്ഠിച്ചാൽ ദോഷകാഠിന്യം കുറയുമെന്നാണ് വിശ്വാസം.

വ്രതം എങ്ങനെ അനുഷ്ഠിക്കാം
ഈ വ്രതം അനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവര്‍ തിങ്കളാഴ്ച തന്നെ ശുദ്ധിയാകുക. ചൊവ്വാഴ്ച അതിരാവിലെ എഴുന്നേറ്റ് കുളികഴി‍ഞ്ഞ് ദേവി, ഹനുമാൻ, സുബ്രഹ്മണ്യൻ എന്നിവരുടെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുക. ഈ ദിവസം ഒരിക്കലൂണ് നടത്തുക. പകൽ ഉപവസിക്കുന്നതാണ് ഉത്തമം. രാത്രിയിൽ ഉപ്പ് ചേര്‍ക്കാത്ത ആഹാരം കഴിക്കുക. പിറ്റേ ദിവസം പുലര്‍ച്ചെ എഴുന്നേറ്റ് കുളികഴിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തുന്നതോടെ വ്രതം പൂര്‍ത്തിയാകും.

Read More: ഇക്കാര്യങ്ങൾ ചെയ്താൽ പണം കുമിഞ്ഞുകൂടും!


Disclaimer: ജ്യോതിഷം പ്രമേയമായി ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്‍ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്