ആപ്പ്ജില്ല

Ezharrashani Remedies: എന്താണ് കണ്ടകശ്ശനി? പരിഹാര കര്‍മ്മങ്ങൾ അറിയില്ലേ?

ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിൻ്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു

Samayam Malayalam 21 Nov 2018, 4:04 pm
പലരുടെയും ജീവിതത്തിലെ വില്ലനാണ് കണ്ടകശനി. വിവാഹ കാര്യങ്ങൾ അടുക്കുമ്പോൾ മാത്രമാണ് ഈ വില്ലൻ തലപൊക്കി തുടങ്ങുന്നത്. ഒരാള്‍ ജനിച്ച നക്ഷത്രം ഏത്‌ കൂറിലാണോ അതാണ്‌ അയാളുടെ ജന്മക്കൂറായി വരിക. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിൻ്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിൽക്കുന്നതാണ് കണ്ടകശ്ശനി. രണ്ടരവര്‍ഷമാണ്‌ ഈ കാലം. ഈ കാലത്ത് വലിയ ദോഷഫലങ്ങളാണുണ്ടാകുക. ഈ സമയത്ത്‌ ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും.
Samayam Malayalam എന്താണ് കണ്ടകശ്ശനി? പരിഹാര കര്‍മ്മങ്ങൾ അറിയില്ലേ?
എന്താണ് കണ്ടകശ്ശനി? പരിഹാര കര്‍മ്മങ്ങൾ അറിയില്ലേ?


ശനിയുടെ അധിദേവത ശാസ്താവ്‌ ആണ്. ശനി ദോഷങ്ങൾ അകറ്റുന്നതിന്‌ ശാസ്താ ഭജനമാണ്‌ ഉത്തമം. ശനിയാഴ്ചകളില്‍ ഉപവാസവ്രതം അനുഷ്ടിക്കുക. ശാസ്താ ക്ഷേത്രങ്ങൾ ദര്‍ശിക്കുക. ലളിതവും മുഖ്യവുമായ വഴിപാട്‌ നീരാജനമാണ്. നാളികേര മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണിത്.ശനിദോഷപരിഹാരത്തിനും ഇത് ചെയ്യാവുന്നതാണ്. എള്ളിൻ്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണ്.

ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും നിരന്തരം ശാസ്താവിനെ ഭജിക്കണം. ഇത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും പ്രദാനം ചെയ്യും. ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസം നേരിടാം.

ഇതിനായി ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ ദോഷകാഠിന്യ പ്രകാരം നിശ്ചിത ശനിയാഴ്ചകള്‍ തുടര്‍ച്ചയായി ദര്‍ശനം നടത്തണം. സമാപന ശനിയാഴ്ച ശാസ്തൃപൂജയും സ്വയംവരപൂജയും നടത്തുകയും വേണം.

ഏഴരശ്ശനി

തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ്‌ ഏഴരശ്ശനി എന്നു പറയുന്നത്‌. ഒരാള്‍ ജനിച്ച കൂറിൻ്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിൻ്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന കാലമാണ് ഇത്. രണ്ടര വര്‍ഷക്കാലമാണ്‌ ശനി ഒരു രാശിയില്‍ നില്‍ക്കുന്നത്‌.

വിവരങ്ങൾക്ക് കടപ്പാട് : സോഷ്യൽ മീഡിയ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്