ആപ്പ്ജില്ല

ഇന്നത്തെ ദിവസം ജനിച്ചവർ ആരാകും? ഭാവി അറിയാം

നിങ്ങൾ ജനിച്ച ദിവസം മുൻനിർത്തി ജന്മസംഖ്യ, ഭാഗ്യരത്നം, ഭാഗ്യദിനങ്ങൾ തുടങ്ങിയ ജ്യോതിഷത്തിലൂടെ പ്രവചിക്കാൻ സാധിക്കും. ജന്മനക്ഷത്രം ഉപയോഗിച്ച് ഭാവി പ്രവചിക്കുന്നതുപോലെ ജനിച്ച തീയതി നോക്കിയും ഭാവിയുടെ ചില സൂചനകൾ നൽകാനാകും.

Samayam Malayalam 10 Jul 2019, 9:53 am
ഓരോ വ്യക്തിയുടെയുടെയും ജന്മജനക്ഷത്രം മുൻനിര്‍ത്തി ഭാവി പ്രവചിക്കുന്നതുപോലെ ജനനതീയതി നോക്കിയും ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കാൻ സാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇന്ന് (ജൂലൈ 10) ജനിച്ചവരുടെ സ്വഭാവവും ഭാവിയും എന്താണെന്ന് നോക്കാം.
Samayam Malayalam Birthday Prediction


ഈ ദിവസം ജനിച്ചവരുടെ ജന്മസംഖ്യ ഒന്നാണ്. രാശിയുടെ നാഥനായ സൂര്യനാണ് ഒന്ന് എന്ന സംഖ്യയുടെ അധിപൻ. നിങ്ങള്‍ നേതൃത്വഗുണമുള്ളവനും ഊര്‍ജസ്വലനുമായിരിക്കും. സത്യസന്ധത, ദുര്‍വാശി, കോപം, അഭിമാനി തുടങ്ങിയവയും നിങ്ങളുടെ മറ്റ് പ്രത്യേകതകളാണ്. നിങ്ങളുടെ ഭാഗ്യരത്നങ്ങള്‍ റൂബി, പുഷ്യരാഗം എന്നിവയാണ്.

നിങ്ങളുടെ ഭാഗ്യതീയതികള്‍ 1,2,4,7,8,10,16,19,25,28,29 എന്നിവയാണ്. 10,19,28,37,46,55,64 എന്നീ വയസുകളിൽ നിങ്ങളെ അപൂര്‍വ്വമായ നേട്ടങ്ങള്‍ തേടിയെത്തും. ഭാഗ്യനിറങ്ങള്‍ ചുവപ്പ്, ഓറഞ്ച്, ഗോൾഡ്, മഞ്ഞ എന്നിവയാണ്. ഞായറാഴ്ച, തിങ്കളാഴ്ച എന്നീ ദിനങ്ങളിൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. മെഡിക്കൽ, ജുവലറി, എൻജിനീയറിങ്, കായികം തുടങ്ങിയ മേഖലകളിലായിരിക്കും നിങ്ങള്‍ക്ക് ജോലി ലഭിക്കുക.

വരുന്ന വര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ?

നിങ്ങളുടെ ബന്ധുക്കളിൽ നിന്ന് ഭാവിയിൽ അനൂകൂല സഹായങ്ങള്‍ ലഭിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങളിൽ നിങ്ങള്‍ക്ക് താൽപര്യം കൂടും. എന്നാൽ നാഡി സംബന്ധരോഗങ്ങള്‍ നിങ്ങലെ അലട്ടാൻ സാധ്യതയുണ്ടെന്ന് ജ്യോതിഷം പറയുന്നു. ചില നിരാശാജനകമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്താനും സാധ്യതയുണ്ട്.

നിങ്ങള്‍ക്ക് 2020 പൊതുവേ അനുകൂലമായ സമയമാണ്. ഈ വര്‍ഷം കൂടുതൽ സന്തോഷകരമായ വാര്‍ത്തകള്‍ തേടിയെത്തും. ഏറ്റെടുത്ത ചുമതലകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാൻ സാധിക്കും. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്.

ഈ ദിവസം ജനിച്ചവരിൽ സൂര്യൻ്റെ സ്ഥാനം കര്‍ക്കിടക രാശിയിലാണ്. ചന്ദ്രൻ്റെ സ്വാധീനവും നിങ്ങളിൽ ഉണ്ടായിരിക്കും. ഇതേത്തുടർന്ന് ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.

Disclaimer: ജ്യോതിഷം പ്രമേയമായി ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്‍ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്