ആപ്പ്ജില്ല

സമ്പൂർണ്ണ വാരഫലം, ഒക്ടോബർ 30 മുതൽ നവംബർ 5 വരെ

Weekly Horoscope: ഈ കൂറുകാർക്ക് തൊഴിൽ രംഗത്ത് പലവിധ പ്രയാസങ്ങൾ ഉണ്ടായേക്കാം. ഇവർക്ക് സാമ്പത്തികനേട്ടം. ഓരോ രാശിക്കാരുടെയും ഈ ആഴ്ചയിലെ വിശദമായ ഫലം.

Samayam Malayalam 29 Oct 2022, 12:41 pm
മേടക്കൂറുകാർക്ക് ഈ വാരം ചില കാര്യതടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പലവിധ പ്രയാസങ്ങൾ ഉണ്ടായേക്കാം. മിഥുനക്കൂറുകാർക്ക് ഈ വരം പൊതുവെ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിങ്ങ രാശിക്ക് ഈ ആഴ്ച ചില സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ധനു രാശിക്ക് പൊതുവെ നല്ല സമയമാണ്. ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കും. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. കൂടുതൽ ആദായകരമായ പുതിയ മേഖലയിൽ പ്രവർത്തിക്കുന്നതിന് അവസരമുണ്ടാകും. ഓരോ കൂറുകാരുടെയും സമ്പൂർണ്ണ വാരഫലം പറയുന്നു ശ്രീ അനിൽ പെരുന്ന.
Samayam Malayalam your weekly horoscope from 2022 october 30th to november 5th by anil perunna
സമ്പൂർണ്ണ വാരഫലം, ഒക്ടോബർ 30 മുതൽ നവംബർ 5 വരെ



​മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ¼) -

ഈ ആഴ്ച കാര്യതടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പലവിധ പ്രയാസങ്ങൾ ഉടലെടുക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയിൽ മുമ്പോട്ടു പോകുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടും. നൂതന സംരംഭങ്ങൾ തുടങ്ങുന്നത് പരാജയപ്പെടാൻ സാധ്യത. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. പ്രണയരംഗത്ത് നിരാശാജനകമായ ചില അനുഭവങ്ങൾ ഉണ്ടാകുന്നതിനു സാധ്യത. നിങ്ങളുടെ ഗ്രഹനിലയിൽ ഒരു ദോഷസ്ഥിതി കാണുന്നു.

​​ഇടവക്കൂറ് (കാർത്തിക ¾, രോഹിണി, മകയിരം ½) -

ഈയാഴ്ചയിൽ പലവിധത്തിലുള്ള തടസ്സ വിഷമങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് പ്രതികൂലസ്ഥിതി കാണുന്നു. ധനഷ്ടങ്ങൾ, മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യപരമായ കാര്യങ്ങൾ വളരെ ജാഗ്രതയോടെ പരിപാലിക്കുക. നിങ്ങളുടെ രാശിവീഥിയിൽ വളരെ ദോഷസ്ഥിതി കാണുന്നതിനാൽ സമഗ്രമമായ രാശിചിന്ത നടത്തി ഉപചിത പ്രതിവിധി കാണുന്നതാണ് ഉത്തമം. നിങ്ങളുടെ സൗഭാഗ്യം അനുകൂലമാകുന്നതിന് സമുദ്രനീലം ധരിക്കുന്നത് ഉത്തമം.

​​​മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണർതം ¾) -

പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഈയാഴ്ചയിലുണ്ടാകും. തൊഴിൽ രംഗത്ത് ഗുണകരമായ കുറെ അനുഭവങ്ങൾ ഉണ്ടാകും. പുതിയ മേഖലയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സുഹൃദ് സഹായം ലഭിക്കും. കുടുംബ സഹിതം ഉല്ലാസയാത്ര പോകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. നിങ്ങൾക്ക് ഒരു പുതിയ പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ഈയാഴ്ച നിർണായകമാണ്. ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാകാം.

​​​​കർക്കടകക്കൂറ് (പുണർതം ¼, പൂയം, ആയില്യം) -

ഈയാഴ്ചയിൽ ചില തടസ്സങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് പലവിധ ക്ലേശങ്ങൾ ഉണ്ടാകും. യാത്രാക്ലേശവും അലച്ചിലും വന്നേക്കാം. ധനനഷ്ടങ്ങൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുക്കുന്നതിനിടയുണ്ട്. സംഭാഷണത്തിൽ മിതത്വവും കരുതലും ഉണ്ടാകുന്നതിനിടയുണ്ട്. രാശിമണ്ഡലത്തിൽ വളരെ ദോഷാത്മകമായ സ്ഥിതി നിലനിൽക്കുന്നതിനാൽ വളരെ ശ്രദ്ധിക്കുക.

​​​​​ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼) -

ഈയാഴ്ചയിൽ പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവർത്തനങ്ങൾ അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. നൂതന സംരംഭങ്ങൾ ഉടലെടുക്കുന്നതിന് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. ഗുണകരമായ പുതിയ കച്ചവട മേഖലയിൽ പ്രവേശിക്കുന്നതാണ്. നൂതന പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു.

​​​​​​കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½) -

പൊതുവെ ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകാനിടയുണ്ട്. ധനപരമായ പുരോഗതി നേടും. പുതിയ തൊഴി ൽ രംഗത്തു പ്രവേശിക്കും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്ക് അതു സാധിക്കും. കലാ രംഗത്തു പ്രവർത്തിക്കുന്നവർക്ക് അപൂർവ്വ നേട്ടങ്ങൾ വന്നുചേരുന്നതാണ്. പുതുവസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കും. വാരാന്ത്യം ബന്ധുസമാഗമം, മനസ്സന്തോഷം, ഉല്ലാസയാത്ര, ദീർഘകാലത്തെ ആഗ്രഹസാഫല്യം ഇവ ഉണ്ടാകുന്നതാണ്.

​​​​​​​തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾) -

അപ്രതീക്ഷിത തടസ്സങ്ങൾ പലതും ഉണ്ടാകും. സാമ്പത്തിക നഷ്ടങ്ങൾ മനഃക്ലേശം, ഇച്ഛാഭഗം എന്നിവ ഉണ്ടാകുന്നതിനും സാധ്യത. ശാരീരിക അസ്വസ്ഥതകൾ ഉടലെടുത്തേക്കാം. വാഹനമോടിക്കുന്നവർ ഈയാഴ്ച കൂടുതൽ ശ്രദ്ധിക്കണം. സംസാരത്തിൽ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്. പ്രകൃതിയോടിണങ്ങിയ ജീവിതരീതി, ആഹാരരീതി ഇവ സ്വീകരിക്കുന്നതിലൂടെ മനസ്സിന്റെ സ്വസ്ഥത നിലനിർത്തുന്നതിന് കഴിയുന്നതാണ്.

​​​​​​​​വൃശ്ചികക്കൂറ് (വിശാഖം ¼, അനിഴം, കേട്ട) -

പലതരം പ്രയാസങ്ങൾ ഉണ്ടാകുന്നതിനു സാധ്യത. യാത്രാക്ലേശം, അലച്ചിൽ ഇവ വർദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനിടയുണ്ട്. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ നഷ്ടങ്ങൾ, കച്ചവടമാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്. പണമിടപാടുകൾ വളരെ സൂക്ഷിച്ചു നടത്തുക. അപ്രതീക്ഷിത നഷ്ടങ്ങൾ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

​​​​​​​​​ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼) -

ഉദ്ദേശിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കും. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ചില നേട്ടങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. കൂടുതൽ ആദായകരമായ പുതിയ മേഖലയിൽ പ്രവർത്തിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത സാമ്പത്തികലാഭങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധം ഉടലെടുക്കുന്നതിന് അവസരമുണ്ടാകുന്നതായി കാണുന്നുണ്ട്. ദീർഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും യാഥാർത്ഥ്യമാകുന്നതിനു സാധ്യത കാണുന്നു.

​​​​​​​​​​മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) -

ഉദ്ദേശിക്കുന്ന രീതിയിൽ ഈയാഴ്ച കാര്യങ്ങൾ നടന്നെന്നു വരില്ല. തൊഴിൽ രംഗത്ത് അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനഃക്ലേശം ഇവയ്ക്ക് സാധ്യത. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉടലെടുക്കുന്നതിനിടയുണ്ട്. അതുപോലെതന്നെ ആരോഗ്യപരമായും ചില വിഷമാവസ്ഥകൾ ഉടലെടുത്തേക്കാം. നിങ്ങളുടെ രാശിയിൽ ഈയാഴ്ച ചില ദോഷയോഗങ്ങൾ കാണുന്നതിനാൽ സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

​​​​​​​​​​​കുംഭക്കൂറ് (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) -

പൊതുവെ അനുകൂലമായ വാരമാണ്. ഏതു കാര്യത്തിലും ഭാഗ്യപൂർണ്ണമായ മാറ്റങ്ങൾ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പുതിയ ചില അവസരങ്ങൾ വന്നുചേരും. വിദേശതൊഴിലിനു ശ്രമിക്കുന്നവർക്ക് അതു ലഭിക്കുന്നതാണ്. ഗൃഹനിർമ്മാണം ഈയാഴ്ച തുടങ്ങാൻ കഴിയും. പുതിയ ഫ്ളാറ്റ് വാങ്ങുന്നതിനുള്ള അവസരമുണ്ടാകുന്നതും വസ്തുവാഹനാദികൾ കൈവശം വന്നു ചേരുന്നതുമാണ്.

​​​​​​​​​​​​മീനക്കൂറ് (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി) -

അവിചാരിത നഷ്ടങ്ങൾ പലതും ഈയാഴ്ച ഉണ്ടാകുന്നതിനിടയുണ്ട്. യാത്രാവസരങ്ങളിൽ വളരെ സൂക്ഷിക്കുക. ധനനഷ്ടങ്ങൾ സംഭവിക്കാം. നിങ്ങൾ പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനു ശ്രമിച്ചേക്കാം. പക്ഷേ തടസ്സങ്ങളും പരാജയങ്ങളും വന്നുചേരുന്നതിനിടയുണ്ട്. നിങ്ങളുടെ രാശിയിൽ അപ്രതീക്ഷിത ദോഷാവസ്ഥകൾ അനുഭവപ്പെടാവുന്നതിനു സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്